ഹോം › തെയ്യം ഐതിഹ്യങ്ങൾ › വിഷ്ണുമൂർത്തി

വിഷ്ണുമൂർത്തി

Vishnumoorthi Theyyam

വിഷ്ണുമൂർത്തി

വടക്കേ മലബാറിലെ തെയ്യക്കാവുകളിൽ ഏറ്റവും വ്യാപകമായി ആരാധിക്കപ്പെടുന്ന തെയ്യമാണ് വിഷ്ണുമൂർത്തി. പരദേവത എന്ന് പൊതുവായി വിളിക്കപ്പെടുന്ന വിഷ്ണുമൂർത്തി മഹാവിഷ്ണുവിന്റെ നരസിംഹാവതാര സങ്കൽപമാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

കണ്ണൻ എന്ന തീയ സമുദായത്തിൽ പെട്ട യുവാവിന്റെ കൂടെ ഇന്നത്തെ മംഗലാപുരത്ത് നിന്നാണ് വിഷ്ണുമൂർത്തി മലനാട്ടിലേക്ക് വന്നത് എന്നാണ് പുരാവൃത്തം പറയുന്നത്. നീലേശ്വരത്തെ കുറുവാട്ട് കുറുപ്പ് എന്ന ജന്മിയുടെ കോപത്തിന് ഇരയായി നാടു വിടേണ്ടി വന്ന കണ്ണൻ എത്തിച്ചേർന്നത് മംഗലാപുരത്തിന് അടുത്ത് ജെപ്പ് എന്ന സ്ഥലത്താണ്. അവിടെയുള്ള ഒരു തറവാട്ടിലെ വൃദ്ധയായ സ്ത്രീ കണ്ണനെ തന്റെ വളർത്തു മകനായി സ്വീകരിക്കുന്നു. തറവാടിന്റെ ഭാഗമായുള്ള കൊട്ടിലിലെ നരസിംഹ മൂർത്തിയെ പരിപാലിക്കാനും അവർ കണ്ണനെ ഏൽപ്പിക്കുന്നു.

കാലങ്ങൾക്ക് ശേഷം ജന്മനാട് കാണാൻ തിരിച്ചു വന്ന കണ്ണന് വളർത്തമ്മ നരസിംഹ മൂർത്തിയുടെ ചുരിക നൽകിയിരുന്നു. നാട്ടിൽ തിരിച്ചെത്തിയ കണ്ണൻ കുറുവാട്ട് കുറുപ്പിന്റെ കൈയാൽ കൊല്ലപ്പെടുന്നു. എന്നാൽ പിന്നീടങ്ങോട്ട് കുറുപ്പിന്റെ ജീവിതത്തിൽ ദുരന്തപൂർണമായ സംഭവങ്ങൾ അരങ്ങേറുന്നു. അവസാനം പ്രശ്ന ചിന്ത നടത്തി കണ്ണന്റെ കൂടെ വന്നത് നരസിംഹ ചൈതന്യമാണെന്ന് മനസ്സിലാക്കുന്ന കുറുപ്പ് നരസിംഹ മൂർത്തിക്ക് കെട്ടിക്കോലം നൽകി ആരാധിക്കാൻ തുടങ്ങുന്നു. കണ്ണന് പാലന്തായി കണ്ണൻ എന്ന പേരിലും തെയ്യക്കോലം ഉണ്ടായി.

നീലേശ്വരം കോട്ടപ്പുറത്തെ വൈകുണ്ഠ ക്ഷേത്രമാണ് വിഷ്ണുമൂർത്തിയുടെ ആരൂഢ സ്ഥാനം. വടക്കേ മലബാറിലെ നൂറു കണക്കിന് കാവുകളിൽ വിഷ്ണുമൂർത്തിക്ക് സ്ഥാനം ലഭിച്ചിട്ടുണ്ട്. അഗ്നി പ്രവേശനം ഇല്ലാത്ത ഒരു രൂപവും അഗ്നി പ്രവേശനം ചെയ്യുന്ന മറ്റൊരു രൂപവുമാണ് വിഷ്ണുമൂർത്തിക്ക് ഉള്ളത്. അഗ്നിപ്രവേശനം ചെയ്യുന്ന രൂപം തീച്ചാമുണ്ഡി അല്ലെങ്കിൽ ഒറ്റക്കോലം എന്നീ പേരുകളിൽ അറിയപ്പെടുന്നു.

വിഷ്ണുമൂർത്തി തെയ്യം തീയതികൾ 2026-27

Vishnumoorthi dates in the theyyam calendar

വിഷ്ണുമൂർത്തി തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

വിഷ്ണുമൂർത്തി തെയ്യം എപ്പോഴാണ്?

വിഷ്ണുമൂർത്തി തെയ്യമുള്ള 50 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് തവിടിശ്ശേരി കളരിക്കാൽ വെള്ളാർകുളങ്ങര ഭഗവതി ക്ഷേത്രം കളിയാട്ടം — 17/11/26 – 13/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

വിഷ്ണുമൂർത്തി തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: അരയി ഏരത്ത് മുണ്ട്യ, ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരീ ദേവസ്ഥാനം, ചീമേനി മുണ്ട്യ വിഷ്ണുമൂർത്തി ക്ഷേത്രം, എടനാട് പെരുമ്പുഴയച്ഛൻ ക്ഷേത്രം, ഏര്യം പുലിയൂർ കാളി ക്ഷേത്രം, കാളകാട്ട് ഇല്ലം.

വിഷ്ണുമൂർത്തി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

വടക്കേ മലബാറിലെ തെയ്യക്കാവുകളിൽ ഏറ്റവും വ്യാപകമായി ആരാധിക്കപ്പെടുന്ന തെയ്യമാണ് വിഷ്ണുമൂർത്തി. പരദേവത എന്ന് പൊതുവായി വിളിക്കപ്പെടുന്ന വിഷ്ണുമൂർത്തി മഹാവിഷ്ണുവിന്റെ നരസിംഹാവതാര സങ്കൽപമാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്.