ഹോം › തെയ്യം ഐതിഹ്യങ്ങൾ › ഗുരുക്കൾ തെയ്യം

ഗുരുക്കൾ തെയ്യം

Gurukkal Theyyam Theyyam

കതിവന്നൂർ വീരൻ തെയ്യത്തോടൊപ്പം കെട്ടിയാടുന്ന മറ്റൊരു തെയ്യമാണ് ഗുരുക്കൾ. കതിവന്നൂർ വീരന്റെ ഭൂരിഭാഗം പള്ളിയറകളിലും ഗുരുക്കൾ തെയ്യത്തിന് സ്ഥാനം നൽകിയിട്ടുണ്ട്. ഐതിഹ്യ പ്രകാരം കോലത്തിരിയുടെ അനുചരൻമാരാൽ കൊല്ലപ്പെട്ട മഹാമാന്ത്രികനായ കൂടാളി തറമ്മൽ കുഞ്ഞിരാമൻ ഗുരുക്കളാണ് ഗുരുക്കൾ തെയ്യമായി മാറിയത് എന്നാണ് വിശ്വാസം.

കൂടാളി നാട്ടിലെ മഹാ മാന്ത്രികനായിരുന്നു യോഗി സമുദായത്തിൽ പെട്ട കുഞ്ഞിരാമൻ ഗുരുക്കൾ. ഒരിക്കൽ കോലത്തിരിക്ക് പിടിപെട്ട ബാധ ഒഴിപ്പിക്കാൻ കുഞ്ഞിരാമൻ ഗുരുക്കളുടെ സഹായം തേടുകയും ഗുരുക്കൾ തന്റെ മന്ത്ര സിദ്ധിയാൽ കോലത്തിരിയുടെ ബാധ മാറ്റുകയും ചെയ്തു.

എന്നാൽ ഗുരുക്കളുടെ കഴിവിൽ അസൂയ പൂണ്ട കോലത്തിരിയുടെ അനുചരന്മാർ പൂഴാതിപറമ്പിൽ വെച്ച് ഗുരുക്കളെ കൊല ചെയ്തത്രെ. കതിവന്നൂർ വീരൻ ദൈവമാണ് ഗുരുക്കളെ ദൈവക്കരുവാക്കി മാറ്റുന്നതും തന്റെ സ്ഥാനങ്ങളിൽ ഗുരുക്കൾക്ക് പകുതി സ്ഥാനം കല്പ്പിച്ചു നൽകുന്നതും.

കതിവന്നൂർ വീരന്റെ കൂടെ ഭൂരിഭാഗം പള്ളിയറകളിലും ഗുരുക്കളുടെ സാന്നിധ്യമുണ്ടെങ്കിലും മട്ടന്നൂരിനടുത്തുള്ള ആമേരി പള്ളിയറ പോലെ ഗുരുക്കൾ തെയ്യത്തിന് സ്ഥാനമില്ലാത്ത പള്ളിയറകളുമുണ്ട്. തലേന്ന് സന്ധ്യക്ക്‌ അരങ്ങിലെത്തുന്ന വെള്ളാട്ടവും പിറ്റേ ദിവസം പുലർച്ചെ അരങ്ങിലെത്തുന്ന തെയ്യവും എന്ന സമ്പ്രദായമാണ് ഗുരുക്കൾ തെയ്യത്തിന്റേത്. വീരൻ തെയ്യങ്ങളുടെ രൂപമായ പൂക്കട്ടി മുടിയാണ് ഗുരുക്കൾ തെയ്യം ധരിക്കാറ്.

ഗുരുക്കൾ തെയ്യം തെയ്യം തീയതികൾ 2026-27

Gurukkal Theyyam dates in the theyyam calendar

ഗുരുക്കൾ തെയ്യം തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

ഗുരുക്കൾ തെയ്യം തെയ്യം എപ്പോഴാണ്?

ഗുരുക്കൾ തെയ്യം തെയ്യമുള്ള 7 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് ഈയ്യക്കാട് കതിവന്നൂർ വീരൻ ദേവസ്ഥാനം പ്രാർത്ഥന കളിയാട്ടം — 04/12/26 – 06/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

ഗുരുക്കൾ തെയ്യം തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: ഈയ്യക്കാട് കതിവന്നൂർ വീരൻ ദേവസ്ഥാനം.

ഗുരുക്കൾ തെയ്യം തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

കതിവന്നൂർ വീരൻ തെയ്യത്തോടൊപ്പം കെട്ടിയാടുന്ന മറ്റൊരു തെയ്യമാണ് ഗുരുക്കൾ. കതിവന്നൂർ വീരന്റെ ഭൂരിഭാഗം പള്ളിയറകളിലും ഗുരുക്കൾ തെയ്യത്തിന് സ്ഥാനം നൽകിയിട്ടുണ്ട്. ഐതിഹ്യ പ്രകാരം കോലത്തിരിയുടെ അനുചരൻമാരാൽ കൊല്ലപ്പെട്ട മഹാമാന്ത്രികനായ കൂടാളി തറമ്മൽ കുഞ്ഞിരാമൻ ഗുരുക്കളാണ് ഗുരുക്കൾ തെയ്യമായി മാറിയത് എന്നാണ് വിശ്വാസം.