ഹോം › തെയ്യം ഐതിഹ്യങ്ങൾ › ആദിമൂലിയാടൻ

ആദിമൂലിയാടൻ

Aadimooliyadan Theyyam

ഇന്നത്തെ കണ്ണൂർ നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ പ്രധാനമായും തീയ സമുദായക്കാരുടെ കാവുകളിൽ ആരാധിക്കപ്പെടുന്ന ഒരു പുരുഷ ദേവതയാണ് ആദിമൂലിയാടൻ. മൂലിമല മുത്തപ്പന്റേയും ആദിമലക്കന്നിയുടേയും പുത്രനായി ജനിച്ച എളവല്ലിച്ചകോന്നാണ് ആദിമൂലിയാടൻ തെയ്യമായി മാറിയത് എന്നാണ് ഐതിഹ്യം പറയുന്നത്.

ചെറുപ്പത്തിൽ തന്നെ അമാനുഷികമായ കഴിവുകൾ പ്രകടിപ്പിച്ച എളവല്ലിചേകോൻ അഗ്നി ഭഗവാനെ ഉപാസിച്ച് വരം നേടിയെടുത്തു എന്ന് വിശ്വസിക്കപ്പെടുന്നു. ആദിമൂലിയാടൻ എന്ന പേരിൽ അനവധി വർഷങ്ങൾ ആരാധിക്കപ്പെടും എന്ന് അഗ്നി ഭഗവാൻ അനുഗ്രഹിച്ച കുട്ടി തന്റെ പതിനാലാം വയസ്സിൽ അഗ്നിയിൽ തന്നെ ലയിച്ചു ചേർന്നത്രെ.

കയ്യിൽ കേളി പാത്രവും ചൂരൽക്കോലും എടുത്ത് പൂണൂലും പൊയ്ക്കണ്ണും ധരിച്ചാണ് ആദിമൂലിയാടൻ തെയ്യത്തിന്റെ പുറപ്പാട്. ഐതിഹ്യ പ്രകാരം ചെറുപ്രായമുള്ള ബാലൻ ആണെങ്കിലും തെയ്യം വൃദ്ധരൂപത്തിലാണ് അരങ്ങിലെത്തുക.

ആദിമൂലിയാടൻ തെയ്യം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

ആദിമൂലിയാടൻ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?