ഹോം › തെയ്യം ഐതിഹ്യങ്ങൾ › പഞ്ചുരുളി

പഞ്ചുരുളി

Panchuruli Theyyam

സപ്തമാതൃക്കളിലെ വരാഹി മൂർത്തിയാണ് പഞ്ചുരുളി എന്നാണ് വിശ്വാസം. തെയ്യത്തിലും തുളുനാട്ടിലെ ഭൂതക്കോലത്തിലും ഒരുപോലെ ആരാധിക്കപ്പെടുന്ന ദേവതയാണ് പഞ്ചുരുളി. തുളുനാട്ടിലും കോലത്ത് നാട്ടിലും രൂപ ഭാവങ്ങളിൽ നിരവധി വ്യത്യാസങ്ങൾ പഞ്ചുരുളിയിൽ കാണാൻ സാധിക്കും.

അസുരന്മാരായ ശുംഭ - നിശുംഭമാരെ വധിക്കാൻ അവതാരമെടുത്ത കാളിയെ സഹായിക്കാൻ ജന്മമെടുത്തവരാണ് സപ്തമാതൃക്കൾ. സപ്തമാതൃക്കളിലെ അഞ്ചാമത്തെ ദേവതയാണ് പഞ്ചുരുളി. പഞ്ചി എന്നാൽ തുളുഭാഷയിൽ പന്നി മുഖമുള്ള ദേവത എന്നാണ് അർത്ഥം. തുളുനാട്ടിൽ കുപ്പെ പഞ്ചുരുളി, അണ്ണപ്പ പഞ്ചുരുളി തുടങ്ങി വിവിധ നാമ - രൂപ - ഭാവങ്ങൾ പഞ്ചുരുളിക്ക് ഉണ്ട്.

കോലത്ത്നാട്ടിലെ പഞ്ചുരുളിയുടെ ആരൂഡം പട്ടുവം വടക്കേകാവാണ്. പട്ടുവം നാടിന്റെ ദേശ ദേവതയാണ് പഞ്ചുരുളിയമ്മ. ഇവിടെ എല്ലാ വർഷവും കുംഭം 16 ന് നടക്കാറുള്ള കളിയാട്ടം വളരെ പ്രസിദ്ധമാണ്. ചെറുകുന്ന് കൂരാങ്കുന്ന്, പോനാപ്പള്ളി കോട്ടം, കീച്ചേരി വയലിലെ കോട്ടം തുടങ്ങിയവയാണ് കോലത്ത് നാട്ടിലെ പഞ്ചുരുളിയുടെ പ്രധാന സ്ഥാനങ്ങൾ.

പുറത്തട്ട് ധരിച്ച് ചാമുണ്ഡി തെയ്യങ്ങൾക്ക് സമാനമായ രൂപമാണ് കോലത്ത് നാട്ടിലെ പഞ്ചുരുളിക്ക്.

പഞ്ചുരുളി തെയ്യം തീയതികൾ 2026-27

Panchuruli dates in the theyyam calendar

പഞ്ചുരുളി തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

പഞ്ചുരുളി തെയ്യം എപ്പോഴാണ്?

പഞ്ചുരുളി തെയ്യമുള്ള 5 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് കോലത്തുവയൽ ചിറകുറ്റി പുതിയ ഭഗവതി ക്ഷേത്രം (വയലിലെ കോട്ടം) കളിയാട്ടം — 11/01/27 – 14/01/27. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

പഞ്ചുരുളി തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: കാനത്തൂർ നാൽവർ ദേവസ്ഥാനം, പട്ടുവം വടക്കേ കാവ്, വെള്ളൂർ ചാമക്കാവ്.

പഞ്ചുരുളി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

സപ്തമാതൃക്കളിലെ വരാഹി മൂർത്തിയാണ് പഞ്ചുരുളി എന്നാണ് വിശ്വാസം. തെയ്യത്തിലും തുളുനാട്ടിലെ ഭൂതക്കോലത്തിലും ഒരുപോലെ ആരാധിക്കപ്പെടുന്ന ദേവതയാണ് പഞ്ചുരുളി. തുളുനാട്ടിലും കോലത്ത് നാട്ടിലും രൂപ ഭാവങ്ങളിൽ നിരവധി വ്യത്യാസങ്ങൾ പഞ്ചുരുളിയിൽ കാണാൻ സാധിക്കും.