ഹോം › തെയ്യം ഐതിഹ്യങ്ങൾ › കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ

കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ

Kandakarnan / Ghandakarnan Theyyam

കൂറുമ്പ കാവുകളിൽ ആരാധിക്കപ്പെടുന്ന കൂറുമ്പ നാൽവരിൽ പെടുന്ന ഒരു തെയ്യക്കോലമാണ് കണ്ഠകർണൻ. പരമശിവന്റെ കണ്ഠത്തിൽ ജനിച്ച് കർണത്തിൽ കൂടി പുറത്ത് വന്ന ദേവനായത് കൊണ്ടാണ് കണ്ഠകർണൻ എന്ന പേര് ലഭിച്ചത് എന്നാണ് വിശ്വാസം.

തന്റെ മകളായ കൂറുമ്പയെ വാത്സല്യപൂർവ്വം ഓമനിച്ച മഹാദേവന് വസൂരി ബാധിച്ചത്രെ. വസൂരി സുഖപ്പെടുത്താൻ മഹാദേവന്റെ കർണത്തിലൂടെ പുറത്ത് വന്ന കണ്ഠാകർണന് പക്ഷെ രോഗം സുഖപ്പെടുത്താൻ സാധിച്ചില്ല. അവസാനം പുതിയ ഭഗവതിയാണ് വസൂരി സുഖപ്പെടുത്തിയത് എന്നാണ് പുരാവൃത്തം.

ദാരികനുമായുള്ള യുദ്ധത്തിൽ കുറുമ്പയുടെ പട നയിക്കുന്നത് കണ്ഠകർണനാണ് എന്നാണ് പുരവൃത്തം പറയുന്നത്. ദാരിക പത്നിയായ മനോദരിയുടെ ശാപം കാരണം കൂറുമ്പയ്ക്ക് വസൂരി ബാധിച്ചപ്പോൾ അത് സുഖപ്പെടുത്തുന്നതും കണ്ഠകർണൻ ആണ്.

വടക്കേ മലബാറിലെ കൂറുമ്പ കാവുകളിലെല്ലാം കണ്ഠകർണന് സ്ഥാനമുണ്ട്. വളപട്ടണം പുഴയ്ക്ക് തെക്ക് നിരവധി കൂറുമ്പ കാവുകളിലും മറ്റ് സ്ഥാനങ്ങളിലുമായി കണ്ഠകർണന്റെ തെയ്യക്കോലം കെട്ടിയാടിക്കുന്നു. വളപട്ടണം പുഴയ്ക്ക് വടക്ക് ചുരുക്കം ചില സ്ഥാനങ്ങളിൽ മാത്രമേ കണ്ഠകർണന് തെയ്യക്കോലം പതിവുള്ളൂ.

കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ തെയ്യം തീയതികൾ 2026-27

Kandakarnan / Ghandakarnan dates in the theyyam calendar

കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ തെയ്യം എപ്പോഴാണ്?

കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ തെയ്യമുള്ള 4 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് പനക്കാടൻ മലയൻ കാവ് തിറ മഹോത്സവം — 15/12/26 – 18/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: കൊറ്റാളി കൂർമ്പ ഭഗവതി ക്ഷേത്രം.

കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

കൂറുമ്പ കാവുകളിൽ ആരാധിക്കപ്പെടുന്ന കൂറുമ്പ നാൽവരിൽ പെടുന്ന ഒരു തെയ്യക്കോലമാണ് കണ്ഠകർണൻ. പരമശിവന്റെ കണ്ഠത്തിൽ ജനിച്ച് കർണത്തിൽ കൂടി പുറത്ത് വന്ന ദേവനായത് കൊണ്ടാണ് കണ്ഠകർണൻ എന്ന പേര് ലഭിച്ചത് എന്നാണ് വിശ്വാസം.