ഹോം › തെയ്യം ഐതിഹ്യങ്ങൾ › കരിന്തിരി നായർ

കരിന്തിരി നായർ

Karinthiri Nayar Theyyam

പുലി ദൈവങ്ങളുടെ കൈയാൽ കൊല്ലപ്പെട്ട് ദൈവമായി മാറിയ കരിന്തിരി കണ്ണൻ നായരാണ് കരിന്തിരി നായർ തെയ്യമായി കെട്ടിയാടപ്പെടുന്നത്. കുറുമ്പ്രാതിരി വാണവരുടെ ആല തകർത്ത് പശുക്കളെ ഭക്ഷിച്ച പുലിക്കിടാങ്ങളെ കൊല്ലാൻ കുറുമ്പ്രാതിരിയുടെ സൈന്യാധിപനായ കണ്ണൻ കാടു കയറുകയായിരുന്നു. കാട്ടിൽ മാടം കെട്ടി പുലികളെ കാത്തിരുന്ന കണ്ണന്റെ നേരെ കാളപ്പുലി ചാടി വീഴുകയും കണ്ണനെ കൊല്ലുകയും ചെയ്തു.കുറുമ്പ്രാതിരി പ്രശ്നചിന്ത നടത്തിയപ്പോൾ പുലികൾ ദൈവികാംശമുള്ള പുലികൾ ആണെന്ന് തിരിച്ചറിയുകയും പുലികൾക്ക് സ്ഥാനം നൽകി ആരാധിക്കാൻ തുടങ്ങുകയും ചെയ്തു. പുലികളുടെ കൈയാൽ കൊല ചെയ്യപ്പെട്ട കണ്ണനെ കരിന്തിരി നായർ എന്ന പേരിലും തെയ്യം കെട്ടിയാടിക്കാൻ ആരംഭിച്ചു.

കരിന്തിരി നായർ തെയ്യം തീയതികൾ 2026-27

Karinthiri Nayar dates in the theyyam calendar

കരിന്തിരി നായർ തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

കരിന്തിരി നായർ തെയ്യം എപ്പോഴാണ്?

കരിന്തിരി നായർ തെയ്യമുള്ള 8 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് ഏര്യം പുലിയൂർ കാളി ക്ഷേത്രം കളിയാട്ടം — 07/12/26 – 10/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

കരിന്തിരി നായർ തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: ഏര്യം പുലിയൂർ കാളി ക്ഷേത്രം, ഇരിവേരി പുലിദേവ ക്ഷേത്രം, കൊട്ടിയൂർ നന്മഠം ഐവർ പരദേവത ക്ഷേത്രം.

കരിന്തിരി നായർ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

പുലി ദൈവങ്ങളുടെ കൈയാൽ കൊല്ലപ്പെട്ട് ദൈവമായി മാറിയ കരിന്തിരി കണ്ണൻ നായരാണ് കരിന്തിരി നായർ തെയ്യമായി കെട്ടിയാടപ്പെടുന്നത്. കുറുമ്പ്രാതിരി വാണവരുടെ ആല തകർത്ത് പശുക്കളെ ഭക്ഷിച്ച പുലിക്കിടാങ്ങളെ കൊല്ലാൻ കുറുമ്പ്രാതിരിയുടെ സൈന്യാധിപനായ കണ്ണൻ കാടു കയറുകയായിരുന്നു. കാട്ടിൽ മാടം കെട്ടി പുലികളെ കാത്തിരുന്ന കണ്ണന്റെ നേരെ കാളപ്പുലി ചാടി വീഴുകയും കണ്ണനെ കൊല്ലുകയും ചെയ്തു.കുറുമ്പ്രാതിരി പ്രശ്നചിന്ത നടത്തിയപ്പോൾ പുലികൾ ദൈവികാംശമുള്ള പുലികൾ ആണെന്ന്…