ഹോം › തെയ്യം ഐതിഹ്യങ്ങൾ › കണ്ണങ്ങാട്ട് ഭഗവതി

കണ്ണങ്ങാട്ട് ഭഗവതി

Kannangattu Bhagavathi Theyyam

കണ്ണങ്ങാട്ട് ഭഗവതി

മണിയാണി സമുദായത്തിലെ എരുവാൻ വിഭാഗത്തിന്റെ കുലദേവതയായി ആരാധിക്കപ്പെടുന്ന തെയ്യമാണ് കണ്ണങ്ങാട്ട് ഭഗവതി. ഭഗവാൻ ശ്രീകൃഷ്ണന്റെ വളർത്തച്ഛനും അമ്മയുമായ നന്ദഗോപർക്കും യശോദക്കും ജനിച്ച യോഗമായാ ദേവിയാണ് കണ്ണങ്ങാട്ട് ഭഗവതി എന്നാണ് ഐതിഹ്യം. യോഗമായാ ദേവിയാണ് കണ്ണൻ ജനിച്ച വിവരം കംസനെ അറിയിക്കുന്നത്. കണ്ണനെ കാട്ടിയ ഭഗവതി എന്ന അർത്ഥത്തിൽ ആണ് കണ്ണങ്ങാട്ട് ഭഗവതി എന്ന പേര് ലഭിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു.

പയ്യാവൂരപ്പന്റെ പൊന്മകൾ എന്നൊരു സങ്കൽപം കണ്ണങ്ങാട്ട് ഭഗവതിക്ക് ഉണ്ട്. ഇവിടെ പഴശ്ശി ഭഗവതി എന്ന പേരിലാണ് അറിയപ്പെടുന്നത്. പഴശ്ശി രാജാവിന്റെ കളരിയിൽ ആരാധിക്കപ്പെട്ട ദേവതയും ഇതുതന്നെയെന്ന് പറയപ്പെടുന്നു. പയ്യാവൂർ നിന്നാണ് കണ്ണങ്ങാട്ട് ഭഗവതി പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നത്. ഉദിനൂർ കൂലോത്ത് എത്തിയ കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രപാലകന്റെ മേൽക്കോയ്മ അംഗീകരിച്ച് അവിടെ വാസം ആരംഭിച്ചുവത്രേ.

ഒരിക്കൽ ഉദിനൂർ കൂലോത്ത് തൊഴാൻ എത്തിയ കുത്തൂർ മണിയാണിയുടെ ആചാരത്തിലും ഭക്തിയിലും സംപ്രീതയായ ഭഗവതി കുത്തൂർ മണിയാണിയുടെ കൂടെ എഴുന്നള്ളി. പിന്നീട് പയ്യന്നൂരിന് അടുത്ത് കൊറ്റിയിൽ ആരൂഢ സ്ഥാനം നേടിയ കണ്ണങ്ങാട്ട് ഭഗവതി മറ്റ് പത്ത് കണ്ണങ്ങാട്ട് കാവുകളിൽ കൂടി സാന്നിധ്യം അറിയിച്ചു ആരാധന നേടി.

പതിനൊന്ന് കണ്ണങ്ങാട്ട് കാവുകളിൽ കൂടാതെ എല്ലാ മുച്ചിലോടുകളിലും കണ്ണങ്ങാട്ട് ഭഗവതിക്ക് തെയ്യക്കോലം ഉണ്ട്. മുച്ചിലോട്ട് ഭഗവതിക്ക് സമാനമായ രൂപമാണ് കണ്ണങ്ങാട്ട് കാവുകളിൽ കണ്ണങ്ങാട്ട് ഭഗവതിക്ക് ഉണ്ടാവാറ്.

കണ്ണങ്ങാട്ട് ഭഗവതി തെയ്യം തീയതികൾ 2026-27

Kannangattu Bhagavathi dates in the theyyam calendar

കണ്ണങ്ങാട്ട് ഭഗവതി തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

കണ്ണങ്ങാട്ട് ഭഗവതി തെയ്യം എപ്പോഴാണ്?

കണ്ണങ്ങാട്ട് ഭഗവതി തെയ്യമുള്ള 50 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് കോടാപറമ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം — 28/11/26 – 01/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

കണ്ണങ്ങാട്ട് ഭഗവതി തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: എളയാവൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കൈതേരി ആറങ്ങാട്ടേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കീഴാറ്റൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കൂവേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം.

കണ്ണങ്ങാട്ട് ഭഗവതി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?