ഹോം › തെയ്യം കാവുകൾ › കണ്ണൂർ › കൊറ്റി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം

കൊറ്റി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം

Kotti Kannangattu Bhagavathi Kshethram

കൊറ്റി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം

സ്ഥലം: കൊറ്റി, പയ്യന്നൂർ

മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക

കളിയാട്ടം: Dhanu 12 – Dhanu 17

മണിയാണി സമുദായത്തിലെ എരുവാൻ വിഭാഗത്തിന്റെ കുലദേവതയായ കണ്ണങ്ങാട്ട് ഭഗവതിയെ ആരാധിക്കുന്ന 11 കണ്ണങ്ങാട്ട് കാവുകളുടെ ആരൂഢ സ്ഥാനമാണ് കൊറ്റി കണ്ണങ്ങാട്ട് കാവ്.

കണ്ണങ്ങാട്ട് ഭഗവതിയുടെ ഐതിഹ്യ പ്രകാരം പയ്യാവൂർ നിന്ന് വടക്കോട്ട് സഞ്ചരിച്ച് മടിയൻ കൂലോത്തും പിന്നീട് ഉദിനൂർ കൂലോത്തും എത്തിച്ചേരുന്നുണ്ട്. പിന്നീടൊരിക്കൽ ഉദിനൂർ കൂലോത്ത് തൊഴാൻ എത്തുന്ന കുത്തൂർ മണിയാണിയുടെ മെയ്യോലക്കുട ആധാരമായി സഞ്ചരിച്ചാണ് കൊറ്റിയിൽ എത്തുന്നത് എന്നാണ് വിശ്വാസം. കുത്തൂർ മണിയാണിയുടെ സങ്കല്പത്തിലുള്ള ഗുരുകാരണവർ തെയ്യം കൊറ്റി കണ്ണങ്ങാട്ട് കാവിൽ മാത്രം കളിയാട്ടത്തിൽ കെട്ടിയാടാറുണ്ട്.

അഞ്ച് വർഷത്തിൽ ഒരിക്കലാണ് ഇവിടെ കളിയാട്ടം നടക്കാറുള്ളത്. ധനു 12 മുതൽ 17 വരെ (ഡിസംബർ) നടക്കുന്ന കളിയാട്ടത്തിൽ കണ്ണങ്ങാട്ട് ഭഗവതി, ഗുളികൻ, കൂവളന്താറ്റ് ഭഗവതി, കുണ്ടോർ ചാമുണ്ഡി, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി, പുതിയ ഭഗവതി തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടുന്നു.

കൊറ്റി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം തീയതികൾ 2026-27

ഇവിടെ കെട്ടിയാടുന്ന തെയ്യങ്ങൾ

കൂടുതൽ

പതിവ് ചോദ്യങ്ങൾ

കൊറ്റി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം എവിടെയാണ്?

കൊറ്റി, പയ്യന്നൂർ, കണ്ണൂർ ജില്ല. ഗൂഗിൾ മാപ്പ് ലിങ്ക് ഈ പേജിലുണ്ട്.

കൊറ്റി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം എപ്പോഴാണ്?

അടുത്ത കളിയാട്ടം: 22/12/26 – 27/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

കൊറ്റി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം-ൽ കെട്ടിയാടുന്ന തെയ്യങ്ങൾ ഏതൊക്കെ?

കണ്ണങ്ങാട്ട് ഭഗവതി, കുണ്ടോർ ചാമുണ്ഡി, ഗുളികൻ, പുലിക്കണ്ഠൻ, മടയിൽ ചാമുണ്ഡി, രക്ത ചാമുണ്ഡി, കൂവളന്താറ്റ് ഭഗവതി, പുതിയ ഭഗവതി, വിഷ്ണുമൂർത്തി.