കതിവന്നൂർ വീരൻ
Kathivanoor Veeran Theyyam

തെയ്യത്തിലെ വീരാരാധനയുടെ ഭാഗമായി കെട്ടിയാടുന്ന തെയ്യങ്ങളിൽ ഏറ്റവും പ്രസിദ്ധിയാർജിച്ച തെയ്യമാണ് കതിവന്നൂർ വീരൻ. കണ്ണൂർ ജില്ലയിലെ മാങ്ങാട്ട് പറമ്പിൽ ജനിച്ചുവളർന്ന മന്നപ്പൻ എന്ന യോദ്ധാവ് വീരമൃത്യു വരിച്ച് ദൈവക്കരുവായി മാറിയ പുരാവൃത്തമാണ് കതിവന്നൂർ വീരൻ തെയ്യത്തിന്റേത്. കതിവന്നൂർ വീരൻ തെയ്യം കെട്ടിയാടുന്ന സ്ഥാനങ്ങളെ പള്ളിയറകൾ എന്നാണ് പൊതുവെ പറയാറുള്ളത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി നൂറിലധികം പള്ളിയറകളിൽ കതിവന്നൂർ വീരൻ തെയ്യത്തെ കെട്ടിയാടുന്നു.
മാങ്ങാട്ടുപറമ്പിലെ മേൽതളിയില്ലത്ത് കുമരച്ചന്റേയും പരക്കയില്ലത്ത് ചക്കിയമ്മയുടേയും മകനായി ജനിച്ച മന്നപ്പൻ ചങ്ങാതിമാരോടൊത്ത് ആയുധഭ്യാസവുമായി കാലം കഴിക്കുകയിരുന്നു. മകൻ തൊഴിലെടുക്കാതെ കൂട്ടുകൂടി നടക്കുന്നത് വിലക്കുന്ന അച്ഛനുമായി മന്നപ്പൻ ഒരിക്കൽ തെറ്റിപ്പിരിയുന്നു. അച്ഛന്റെ വാക്ക് കേൾക്കാൻ തയ്യാറാക്കാത്ത മന്നപ്പന്റെ ചെയ്തികളിൽ കോപാകുലനായ കുമാരച്ഛൻ മകന്റെ ആയുധങ്ങൾ നശിപ്പിക്കുന്നു. ആയുധങ്ങൾ നശിപ്പിച്ചത് തന്റെ ആത്മാഭിമാനത്തിനേറ്റ മുറിവായി കരുതിയ മന്നപ്പൻ സ്വന്തം വീടുപേക്ഷിച്ച് മാങ്ങാട്ടു നിന്ന് അമ്മാവന്റെ നാടായ കുടകിലേക്ക് യാത്രയാകുന്നു.
കുടകിൽ എത്തിയ മന്നപ്പനെ അമ്മാവൻ സ്നേഹപൂർവ്വം സ്വീകരിച്ചു. അമ്മാവൻ നൽകിയ ഭൂമിയിൽ പണിയെടുത്തും എണ്ണ വ്യാപാരം നടത്തിയും മന്നപ്പൻ കുടകിൽ മറ്റൊരു ജീവിതം നെയ്തെടുത്തു. എണ്ണ വ്യാപാരത്തിനിടയിൽ കണ്ട് ഇഷ്ടപ്പെട്ട ചെമ്മരത്തിയെ സ്വന്തം വീട്ടുകാർ എതിർത്തിട്ടും മന്നപ്പൻ വിവാഹം കഴിച്ചു. ഇതിനിടയിലാണ് അന്യനാട്ടുകാരനായ മന്നപ്പന്റെ ഉയർച്ച കുടകരിൽ ചിലരെ മന്നപ്പന് എതിരാക്കുന്നത്. അതോടൊപ്പം ചെമ്മരത്തിയുടെ സംശയങ്ങൾ മന്ന പ്പന്റെ ദാമ്പത്യ ജീവിതവും സംഘർഷഭരതമാക്കി മാറ്റി. കുടകരുമായി നടന്ന പടയിൽ മന്നപ്പനും കൂട്ടുകാരും വിജയിച്ചെങ്കിലും മന്നപ്പന്റെ ചെറുവിരലും പീഠമോതിരവും നഷ്ടമാവുന്നു. അംഗവൈകല്യം സംഭവിച്ച തന്നെ ചെമ്മരത്തി പരിഹസിക്കുമെന്ന് പറഞ്ഞ് കൂട്ടുകാർ എതിർത്തിട്ടും മന്നപ്പൻ പടയിലേക്ക് തിരിച്ചു പോയി. പടയിൽ ഒറ്റയ്ക്ക് എത്തിയ മന്നപ്പനെ കുടകർ വെട്ടിയരിഞ്ഞ് കൊല്ലുന്നു.
മന്നപ്പന്റെ മരണത്തിൽ മനംനൊന്ത ചെമ്മരത്തി അതേ ചിതയിൽ ചാടി ആത്മഹത്യ ചെയ്തു. സംസ്കാര ചടങ്ങുകൾ പൂർത്തീകരിച്ച് വീട്ടിലെത്തിയ മന്നപ്പന്റെ അമ്മാവന്റെ മകനായ അണ്ണുക്കന് മന്നപ്പന്റെ ദർശനമുണ്ടായി. തന്റെ തെയ്യക്കോലം കെട്ടിയാടിക്കണമെന്ന് അമ്മാവനോട് മന്നപ്പന്റെ അരുളപ്പാട് ഉണ്ടായി. അങ്ങനെയാണ് കുടകിലെ കതനൂരിൽ ആദ്യമായി കതിവന്നൂർ വീരൻ തെയ്യം കെട്ടിയാടിയത്.
വീരൻ തെയ്യങ്ങളുടെ പൊതുവെയുള്ള രൂപമായ പൂക്കട്ടി മുടിയാണ് കതിവന്നൂർ വീരൻ തെയ്യത്തിനും. നാകം താഴ്ത്തിയെഴുത്ത് എന്നാണ് ഈ തെയ്യത്തിന്റെ മുഖത്തെഴുത്തിന് പറയുക. 3 ദിവസത്തോളം നീണ്ടു നിൽക്കുന്നതാണ് കതിവന്നൂർ വീരൻ തെയ്യത്തിന്റെ ചടങ്ങുകൾ. ആദ്യ ദിവസം തിടങ്ങൽ തോറ്റത്തോടെ ചടങ്ങുകൾ ആരംഭിക്കും. രണ്ടാം ദിവസം വൈകീട്ട് 7 മണിയോടെ ആരംഭിക്കുന്ന വലിയ തോറ്റം 4 - 5 മണിക്കൂർ നീണ്ടു നിൽക്കും. തോറ്റത്തിന് ശേഷമാണ് പയറ്റ്. പിറ്റേ ദിവസം പുലർച്ചെ 5 മണിയോടെ തെയ്യത്തിന്റെ പുറപ്പാട്. ചടങ്ങുകൾക്ക് എല്ലാം ശേഷം വൈകീട്ടോടെ തെയ്യം മുടി അഴിക്കും.
കതിവന്നൂർ വീരൻ തെയ്യം തീയതികൾ 2026-27
- ഈയ്യക്കാട് കതിവന്നൂർ വീരൻ ദേവസ്ഥാനം പ്രാർത്ഥന കളിയാട്ടം Eyyakkad Kathivannur Veeran Devasthanam Prarthana Kaliyattam
04/12/26 – 06/12/26 · ഈയ്യക്കാട്, തൃക്കരിപ്പൂർ
കാവ്: ഈയ്യക്കാട് കതിവന്നൂർ വീരൻ ദേവസ്ഥാനം
തെയ്യങ്ങൾ: കതിവന്നൂർ വീരൻ, ഗുരുക്കൾ തെയ്യം - മുല്ലക്കൊടി പലാത്തിൽ പുതിയ പുരയിൽ കതിവന്നൂർ വീരൻ ദേവസ്ഥാനം Mullakkodi Palathil Puthiya Purayil Kathivannur Veeran Devasthanam
26/12/26 – 27/12/26 · മുല്ലക്കൊടി, മയ്യിൽ
തെയ്യങ്ങൾ: കതിവന്നൂർ വീരൻ, ഗുരുക്കൾ തെയ്യം - കതിവനൂർ വീരൻ പ്രാർത്ഥന കളിയാട്ടം Kathivanoor Veeran Prarthana Kaliyattam
26/12/26 – 27/12/26 · Cherupuzha
തെയ്യങ്ങൾ: കതിവന്നൂർ വീരൻ, ഗുരുക്കൾ തെയ്യം - മൂലയിൽ കതിവന്നൂർ വീരൻ പള്ളിയറ കളിയാട്ടം Moolayil Kathivannur Veeran Palliyara Kaliyattam
08/01/27 – 10/01/27 · തലോറ, തളിപ്പറമ്പ്
തെയ്യങ്ങൾ: കതിവന്നൂർ വീരൻ, ഗുരുക്കൾ തെയ്യം, കുടിവീരൻ, ഗുളികൻ - കുന്നപ്പട കപ്പച്ചേരി തറവാട് കതിവന്നൂർ വീരൻ ദേവസ്ഥാനം കളിയാട്ടം Kunnappada Kappacheri Tharavad Kathivannur Veeran Devasthanam Kaliyattam
20/01/27 – 21/01/27 · ദാലിൽ, ചെറുകുന്ന്
തെയ്യങ്ങൾ: കതിവന്നൂർ വീരൻ, ഗുരുക്കൾ തെയ്യം - പരിയാരത്ത് പുതിയപുരയിൽ ചേരമ്പേത്ത് തറവാട് കതിവന്നൂർ വീരൻ ദേവസ്ഥാനം കളിയാട്ടം Pariyarath Puthiyapurayil Cherambeth Tharavad Kathivannur Veeran Devasthanam Kaliyattam
31/01/27 – 02/02/27 · മുയ്യം, തളിപ്പറമ്പ്
തെയ്യങ്ങൾ: കതിവന്നൂർ വീരൻ, ഗുരുക്കൾ തെയ്യം - കനിത്തോട്ടത്തിൽ കതിവന്നൂർ വീരൻ ദേവസ്ഥാനം കളിയാട്ടം Kanithottathil Kathivannur Veeran Devasthanam Kaliyattam
03/02/27 – 06/02/27 · കല്യാശ്ശേരി
തെയ്യങ്ങൾ: കതിവന്നൂർ വീരൻ, ഗുരുക്കൾ തെയ്യം, ഗുളികൻ
കതിവന്നൂർ വീരൻ തെയ്യം കെട്ടിയാടുന്ന കാവുകൾ
- ആമേരി പള്ളിയറ Ameri Palliyara
കൊടോളിപ്രം, മട്ടന്നൂർ - ഈയ്യക്കാട് കതിവന്നൂർ വീരൻ ദേവസ്ഥാനം Eyyakkad Kathivanoor Veeran Devasthanam
ഈയ്യക്കാട്, തൃക്കരിപ്പൂർ
മറ്റ് തെയ്യങ്ങൾ
- ആടി തെയ്യം Aadi Theyyam Theyyam
- ആദിമൂലിയാടൻ Aadimooliyadan Theyyam
- അണ്ടല്ലൂർ ദൈവത്താർ Andallur Daivathar Theyyam
- അസുരാളൻ Asuralan Theyyam
- ആയിറ്റി ഭഗവതി Ayitti Bhagavathi Theyyam
- ബാലി / നെടുബാലിയൻ Bali / Nedubaliyan Theyyam
- ഭദ്രകാളി Bhadrakali Theyyam
- ഭൈരവൻ Bhairavan Theyyam
- ദേവക്കൂത്ത് Devakkoothu Theyyam
- ദണ്ഡൻ Dhandan Theyyam
- ഗളിഞ്ജൻ Galinjan Theyyam
- ഗുളികൻ Gulikan Theyyam
- ഗുരുക്കൾ തെയ്യം Gurukkal Theyyam Theyyam
- ഹനുമാൻ Hanuman Theyyam
- ഇളംകോലം Ilamkolam Theyyam
- കടാങ്കോട്ട് മാക്കവും മക്കളും Kadankottu Makkavum Makkalum Theyyam
- കക്കര ഭഗവതി Kakkara Bhagavathi Theyyam
- കാളപ്പുലി Kalappuli Theyyam
- കാലിച്ചാൻ / കാലിച്ചേകോൻ Kalichan / Kalichekon Theyyam
- കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ Kandakarnan / Ghandakarnan Theyyam
- കണ്ടനാർ കേളൻ Kandanar Kelan Theyyam
- കണ്ണങ്ങാട്ട് ഭഗവതി Kannangattu Bhagavathi Theyyam
- കാരണവർ Karanavar Theyyam
- കരിഞ്ചാമുണ്ഡി Karinchamundi Theyyam
- കരിങ്കുട്ടി ചാത്തൻ Karinkutti Chathan Theyyam
- കരിന്തിരി നായർ Karinthiri Nayar Theyyam
- കേളൻകുളങ്ങര ഭഗവതി Kelankulangara Bhagavathi Theyyam
- കിഴക്കൻകാവ് ഭഗവതി Kizhakkankav Bhagavathi Theyyam
- കൂടൻ ഗുരുക്കൾ Koodan Gurukkal Theyyam
- കൂവളന്താറ്റ് ഭഗവതി Koovalamthattu Bhagavathi Theyyam
- കുടിവീരൻ Kudiveeran Theyyam
- കുണ്ടോർ ചാമുണ്ഡി Kundor Chamundi Theyyam
- മാരിത്തെയ്യം Maaritheyyam Theyyam
- മടയിൽ ചാമുണ്ഡി Madayil Chamundi Theyyam
- മൈലഞ്ചേരി പുതിയ ഭഗവതി Mailancheri Puthiya Bhagavathi Theyyam
- മഞ്ജുനാഥൻ Manjunathan Theyyam
- മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ Marakkalathamma / Shoolakoodariyamma Theyyam
- മാരപ്പുലി Marappuli Theyyam
- മൂലംപെറ്റ ഭഗവതി Moolampetta Bhagavathi Theyyam
- മുച്ചിലോട്ട് ഭഗവതി Muchilottu Bhagavathi Theyyam
- മുതല തെയ്യം / തൃപ്പണ്ടാറമ്മ Muthala Theyyam / Thrippandaramma Theyyam
- നാഗകന്യക / നാഗകന്നി Nagakanyaka / Nagakanni Theyyam
- നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം Nambala Muthappan / Muthappan Vellattam Theyyam
- നങ്ങോളങ്ങര ഭഗവതി Nangolangara Bhagavathi Theyyam
- നരമ്പിൽ ഭഗവതി Narambil Bhagavathi Theyyam
- നീലിയാർ ഭഗവതി Neeliyar Bhagavathi Theyyam
- നെല്ലുകുത്തി പോതി / മോന്തിക്കോലം Nellukuthi Pothi / Monthikkolam Theyyam
- ഊർപ്പഴശ്ശി Oorppazhassi Theyyam
- ഒതേനൻ Othenan Theyyam
- പാടാർക്കുളങ്ങര വീരൻ Padarkulanagara Veeran Theyyam
- പാടാർകുളങ്ങര ഭഗവതി Padarkulangara Bhagavathi Theyyam
- പാടിക്കുറ്റിയമ്മ Padikuttiyamma Theyyam
- പാലോട്ട് ദൈവത്താർ Palottu Daivathar Theyyam
- പഞ്ചുരുളി Panchuruli Theyyam
- പറക്കുട്ടിച്ചാത്തൻ Parakuttichathan Theyyam
- പെരുമ്പുഴയച്ഛൻ Perumbuzhayachan Theyyam
- പൊന്ന്വൻ തൊണ്ടച്ചൻ Ponnuan Thondachan Theyyam
- പൂക്കുട്ടിച്ചാത്തൻ Pookuttichathan Theyyam
- പൂമാരുതൻ Poomaruthan Theyyam
- പോർക്കലി ഭഗവതി Porkkali Bhagavathi Theyyam
- പൊട്ടൻ തെയ്യം Pottan Theyyam Theyyam
- പുലച്ചാമുണ്ഡി Pulachamundi Theyyam
- പുലമാരുതൻ Pulamaruthan Theyyam
- പുലിക്കണ്ഠൻ Pulikkandan Theyyam
- പുലിമറഞ്ഞ തൊണ്ടച്ഛൻ Pulimaranja Thondachan Theyyam
- പുലിയൂർ കാളി Puliyoor Kali Theyyam
- പുലിയൂർ കണ്ണൻ Puliyoor Kannan Theyyam
- പുള്ളി ഭഗവതി Pulli Bhagavathi Theyyam
- പുള്ളികരിങ്കാളി Pullikarinkali Theyyam
- പുരളിമല മുത്തപ്പൻ / തിരുവപ്പന Puralimala Muthappan / Thiruvappana Theyyam
- പുതിയ ഭഗവതി Puthiya Bhagavathi Theyyam
- പുതുർവാടി കന്നിക്കൊരു മകൻ Puthurvadi Kannikkoru Makan Theyyam
- രക്ത ചാമുണ്ഡി Raktha Chamundi Theyyam
- തായിപരദേവത Thayiparadevatha Theyyam
- തീച്ചാമുണ്ഡി / ഒറ്റക്കോലം Theechamundi / Ottakkolam Theyyam
- തിരുവർക്കാട്ട് ഭഗവതി Thiruvarkattu Bhagavathi Theyyam
- തോട്ടുങ്കര ഭഗവതി Thottunkara Bhagavathi Theyyam
- ഉച്ചബലി Uchabali Theyyam
- ഉച്ചിട്ട Uchitta Theyyam
- വൈരജാതൻ Vairajathan Theyyam
- വലിയവളപ്പിൽ ചാമുണ്ഡി Valiyavalappil Chamundi Theyyam
- വസൂരിമാല Vasoorimala Theyyam
- വയനാട്ട് കുലവൻ / തൊണ്ടച്ഛൻ Vayanattu Kulavan / Thondachan Theyyam
- വീരാളി / വീരാർകാളി Veerarkali / Veerali Theyyam
- വേട്ടക്കൊരുമകൻ Vettakkorumakan Theyyam
- വിഷകണ്ടൻ Vishakandan Theyyam
- വിഷ്ണുമൂർത്തി Vishnumoorthi Theyyam
പതിവ് ചോദ്യങ്ങൾ
കതിവന്നൂർ വീരൻ തെയ്യം എപ്പോഴാണ്?
കതിവന്നൂർ വീരൻ തെയ്യമുള്ള 7 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് ഈയ്യക്കാട് കതിവന്നൂർ വീരൻ ദേവസ്ഥാനം പ്രാർത്ഥന കളിയാട്ടം — 04/12/26 – 06/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.
കതിവന്നൂർ വീരൻ തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?
ഉത്തരകേരളത്തിലെ കാവുകളിൽ: ആമേരി പള്ളിയറ, ഈയ്യക്കാട് കതിവന്നൂർ വീരൻ ദേവസ്ഥാനം.
കതിവന്നൂർ വീരൻ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?
തെയ്യത്തിലെ വീരാരാധനയുടെ ഭാഗമായി കെട്ടിയാടുന്ന തെയ്യങ്ങളിൽ ഏറ്റവും പ്രസിദ്ധിയാർജിച്ച തെയ്യമാണ് കതിവന്നൂർ വീരൻ. കണ്ണൂർ ജില്ലയിലെ മാങ്ങാട്ട് പറമ്പിൽ ജനിച്ചുവളർന്ന മന്നപ്പൻ എന്ന യോദ്ധാവ് വീരമൃത്യു വരിച്ച് ദൈവക്കരുവായി മാറിയ പുരാവൃത്തമാണ് കതിവന്നൂർ വീരൻ തെയ്യത്തിന്റേത്. കതിവന്നൂർ വീരൻ തെയ്യം കെട്ടിയാടുന്ന സ്ഥാനങ്ങളെ പള്ളിയറകൾ എന്നാണ് പൊതുവെ പറയാറുള്ളത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി നൂറിലധികം പള്ളിയറകളിൽ കതിവന്നൂർ വീരൻ തെയ്യത്തെ കെട്ടിയാടുന്നു.
