ഹോം › തെയ്യം ഐതിഹ്യങ്ങൾ › പുലിമറഞ്ഞ തൊണ്ടച്ഛൻ

പുലിമറഞ്ഞ തൊണ്ടച്ഛൻ

Pulimaranja Thondachan Theyyam

പുലയ സമുദായം തങ്ങളുടെ തൊണ്ടച്ഛനായി ആരാധിക്കുന്ന തെയ്യക്കോലമാണ് കാരി ഗുരുക്കൾ അഥവാ പുലി മറഞ്ഞ തൊണ്ടച്ഛൻ. മഹാമാന്ത്രികനായ കാരി ഗുരുക്കൾ നാടുവാഴിയുടെ ആവശ്യപ്രകാരം പുലിവേഷം കെട്ടുകയും തിരിച്ച് മനുഷ്യരൂപത്തിലേക്ക് മാറാൻ സാധിക്കാതെ കാടുകയറേണ്ടി വന്നു എന്നാണ് പുരാവൃത്തം.

ചേണിച്ചേരി കുഞ്ഞമ്പു എന്ന ജന്മിയുടെ അടിമകളായ വിരുന്തനും വിരുന്തിക്കും ജനിച്ച മകനാണ് കാരി. പുലയ സമുദായക്കാർക്ക് കളരികളിൽ പ്രവേശനം ഇല്ലായിരുന്ന കാലമായിരുന്നിട്ടും കാരിയോട് വാത്സല്യം ഉണ്ടായിരുന്ന ജന്മിയുടെ സഹായത്തോടെ അക്കാലത്തെ പ്രശസ്തമായ 18 കളരികളിലും കാരി വിദ്യ അഭ്യസിച്ചു.

ഒടി മറയൽ എന്ന അപൂർവ്വമായ മാന്ത്രിക വിദ്യയും കാരി വശത്താക്കി. പഠിച്ച വിദ്യകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ സ്വന്തമായി കളരി തുടങ്ങിയ കാരിയുടെ പ്രശസ്തി നാടെങ്ങും പടർന്നു.

അള്ളടത്തിലെ നാടുവാഴിക്ക് പിടിപെട്ട മാനസിക വിഭ്രാന്തി മാറ്റാൻ പോയ കാരി നാടുവഴിയുടെ തന്നെ ചതിയിൽ പെടുകയായിരുന്നു. അസുഖം മാറിയപ്പോൾ ഒടി മറയൽ എന്ന വിദ്യ കാണണമെന്ന് നാടുവാഴിയുടെ ആവശ്യം നിരസിക്കാൻ കാരിക്ക് കഴിഞ്ഞില്ല.

പുലിവേഷത്തിൽ നിന്ന് സ്വന്തം രൂപത്തിലേക്ക് മാറണമെങ്കിൽ ചാണകത്തിൽ മുക്കിയ മാച്ചി (ചൂല്) കൊണ്ട് ദേഹത്ത് അടിക്കണമെന്ന് ഭാര്യയെ കാരി ചട്ടം കെട്ടിയിരുന്നു. കാട്ടിൽ പോയി പുലി വേഷം മാറി തന്റെ കഴിവ് നാടുവഴിയ്ക്ക് കാരി കാട്ടിക്കൊടുത്തെങ്കിലും പുലിയെ കണ്ട ഭാര്യ പേടിച്ച് വീടിന്റെ പുറത്തിറങ്ങിയില്ല. സ്വന്തം രൂപത്തിലേക്ക് മാറാൻ കഴിയാത്ത കാരി വീട് തകർത്ത് ഭാര്യയേയും കൊന്ന് കാട്ടിലേക്ക് ഓടിപോയത്രേ.

അള്ളട നാടുവാഴിക്ക് വീണ്ടും മാനസിക വിഭ്രാന്തി വരുകയും അസുഖം മാറാൻ കാരി ഗുരുക്കളെ കോലം കെട്ടി ആരാധിക്കണമെന്ന് പ്രശ്നത്തിൽ കാണുകയും ചെയ്തു. അങ്ങനെയാണ് കാരി ഗുരുക്കൾ തെയ്യമായി മാറിയത്. പിന്നീട് പുലയസമുദായത്തിന്റെ പുലി മറഞ്ഞ തൊണ്ടച്ഛനായി കാരി ഗുരുക്കളെ ആരാധിക്കാൻ തുടങ്ങി.

പുലിമറഞ്ഞ തൊണ്ടച്ഛൻ തെയ്യം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

പുലിമറഞ്ഞ തൊണ്ടച്ഛൻ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

പുലയ സമുദായം തങ്ങളുടെ തൊണ്ടച്ഛനായി ആരാധിക്കുന്ന തെയ്യക്കോലമാണ് കാരി ഗുരുക്കൾ അഥവാ പുലി മറഞ്ഞ തൊണ്ടച്ഛൻ. മഹാമാന്ത്രികനായ കാരി ഗുരുക്കൾ നാടുവാഴിയുടെ ആവശ്യപ്രകാരം പുലിവേഷം കെട്ടുകയും തിരിച്ച് മനുഷ്യരൂപത്തിലേക്ക് മാറാൻ സാധിക്കാതെ കാടുകയറേണ്ടി വന്നു എന്നാണ് പുരാവൃത്തം.