ഹോം › തെയ്യം ഐതിഹ്യങ്ങൾ › കൂവളന്താറ്റ് ഭഗവതി

കൂവളന്താറ്റ് ഭഗവതി

Koovalamthattu Bhagavathi Theyyam

കണ്ണങ്ങാട്ട് കാവുകളിൽ കണ്ണങ്ങാട്ട് ഭഗവതിക്ക് കഴിഞ്ഞാൽ ഏറ്റവും പ്രാധാന്യത്തോടെ ആരാധിക്കപ്പെടുന്ന ദേവതയാണ് കൂവളന്താറ്റിൽ ഭഗവതി. ദാരികനെ വധിക്കാൻ അവതരിച്ച കാളി തന്നെയാണ് കൂവളന്താറ്റിൽ ഭഗവതി എന്നാണ് വിശ്വാസം.

മാടായിക്കാവിൽ നിന്നും പയ്യന്നൂർ അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നതിനിടയിൽ കണ്ടങ്കാളിയിലെത്തിയപ്പോൾ ഭഗവതിക്ക് ദാഹം ഉണ്ടായി. കാലികളെ മേയ്ച്ചു കൊണ്ട് അവിടെ ഉണ്ടായിരുന്ന കൂത്തൂർ മണിയാണി മുളങ്കുറ്റിയിൽ ഭഗവതിക്ക് കുടിക്കാൻ പാൽ കറന്നു കൊടുത്തു. പാൽ കുടിച്ച് ദാഹം മാറ്റി സംപ്രീതയായ കൂവളന്താറ്റിൽ ഭഗവതി കൂത്തൂർ മണിയാണിയുടെ കൂടെ തറവാട്ടിൽ എത്തുകയും തറവാട്ടിലെ കൂവളത്തിൽ സാന്നിധ്യം ചെയ്യുകയും ചെയ്തുവത്രേ.

അവിടെ നിന്ന് കാരളിക്കര കണ്ണങ്ങാട്ട് കാവിൽ സാന്നിധ്യം ചെയ്യുകയും പിന്നീട് മറ്റ് പത്ത് കണ്ണങ്ങാട്ട് കാവുകളിലും കണ്ണങ്ങാട്ട് ഭഗവതിയോടൊപ്പം ഉറ്റ സുഹൃത്തായി ആരാധിക്കപ്പെടുകയും ചെയ്യുന്നു.

വലിയ മുടിയും വലിയ ശംഖും പ്രാക്കെഴുത്തും എന്ന മുഖത്തെഴുത്തും വിതാനത്തറയും ഓലക്കാതും അരിമ്പൂ മാലയും പക്കപ്പാമ്പും ചേർന്നതാണ് കൂവളന്താറ്റ് ഭഗവതിയുടെ കോലം.

കൂവളന്താറ്റ് ഭഗവതി തെയ്യം തീയതികൾ 2026-27

Koovalamthattu Bhagavathi dates in the theyyam calendar

കൂവളന്താറ്റ് ഭഗവതി തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

കൂവളന്താറ്റ് ഭഗവതി തെയ്യം എപ്പോഴാണ്?

കൂവളന്താറ്റ് ഭഗവതി തെയ്യമുള്ള 4 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് കണ്ടങ്കാളി കാരളിക്കര കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം — 17/12/26 – 20/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

കൂവളന്താറ്റ് ഭഗവതി തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: കൊറ്റി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം.

കൂവളന്താറ്റ് ഭഗവതി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

കണ്ണങ്ങാട്ട് കാവുകളിൽ കണ്ണങ്ങാട്ട് ഭഗവതിക്ക് കഴിഞ്ഞാൽ ഏറ്റവും പ്രാധാന്യത്തോടെ ആരാധിക്കപ്പെടുന്ന ദേവതയാണ് കൂവളന്താറ്റിൽ ഭഗവതി. ദാരികനെ വധിക്കാൻ അവതരിച്ച കാളി തന്നെയാണ് കൂവളന്താറ്റിൽ ഭഗവതി എന്നാണ് വിശ്വാസം.