ഹോം › തെയ്യം ഐതിഹ്യങ്ങൾ › മഞ്ജുനാഥൻ

മഞ്ജുനാഥൻ

Manjunathan Theyyam

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നഗരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പുതിയടത്ത് കാവിൽ മാത്രം കെട്ടിയാടുന്ന അത്യപൂർവ്വ തെയ്യമാണ് മഞ്ജുനാഥൻ. ഐതിഹ്യ പ്രകാരം കർണാടകയിൽ നിന്ന് തെക്കോട്ട് സഞ്ചരിച്ച് പുതിയടത്ത് കാവിൽ എത്തിയ ദേവതയാണ് മഞ്ജുനാഥൻ.

പുതിയടത്ത് കാവുമായി ബന്ധപ്പെട്ട ഒരു കാരണവർ പണ്ട് കർണാടകയിൽ പോയി ചെമ്പ് ശില്പ നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലെടുത്തിരുന്നുവത്രെ. മഞ്ജുനാഥന്റെ വലിയ ഭക്തനായിരുന്നു ഈ കാരണവർ. തൊഴിലെടുക്കാൻ കഴിയാതായ കാലത്ത് തന്റെ സ്വന്തം ദേശത്തേക്ക് മടങ്ങി വരാൻ ഒരുങ്ങിയ കാരണവരുടെ കൂടെ വഴികാട്ടിയായി അദ്ദേഹത്തിന്റെ ഇഷ്ടദൈവവും വരികയായിരുന്നു.

പുതിയടത്ത് തറവാട്ടിൽ എത്തിയ കാരണവർ തറവാട്ടു കാവിൽ മഞ്ജുനാഥന് സ്ഥാനം നൽകി. കാവിലെ മറ്റു തെയ്യങ്ങളെ പോലെ മഞ്ജുനാഥനും കെട്ടിക്കോലം കല്പ്പിച്ചു നൽകി.

വീരൻ തെയ്യങ്ങളെ പോലെ പൂക്കട്ടി മുടി ആണെങ്കിലും കന്നഡ ശൈലിയിലുള്ള രൂപമാണ് മഞ്ജുനാഥന്. മുഖത്തെഴുത്തിൽ പച്ച നിറം ഉപയോഗിക്കുന്ന അപൂർവ്വതയും ഈ തെയ്യത്തിനുണ്ട്

മഞ്ജുനാഥൻ തെയ്യം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

മഞ്ജുനാഥൻ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?