ഹോം › തെയ്യം ഐതിഹ്യങ്ങൾ › പാടാർക്കുളങ്ങര വീരൻ

പാടാർക്കുളങ്ങര വീരൻ

Padarkulanagara Veeran Theyyam

പുതിയ ഭഗവതിയുടെ കൈയാൽ കൊല ചെയ്യപ്പെട്ട് തെയ്യക്കോലം ലഭിച്ച ബ്രാഹ്മണനാണ് പാടാർ കുളങ്ങര വീരനായി ആരാധിക്കപ്പെടുന്നത്.പുതിയ ഭഗവതിയുടെ തെക്കോട്ടുള്ള സഞ്ചാരത്തിനിടയിൽ പാടാർകുളത്തിൽ വെച്ച് കണ്ട ബ്രാഹ്മണനെ ഭഗവതി കൊന്ന് ചോര കുടിച്ചു എന്നാണ് ഐതിഹ്യം. പുതിയ ഭഗവതിയുടെ കൈകൊണ്ട് മരണപ്പെട്ടതിനാൽ ബ്രാഹ്മണൻ ദൈവക്കരു ആവുകയും പുതിയ ഭഗവതി കാവുകളിൽ സ്ഥാനം ലഭിക്കുകയും ചെയ്തു.

പാടാർകുളങ്ങര വീരൻ തെയ്യം അരങ്ങിലെത്തുക പൂണൂൽ ധരിച്ച് കയ്യിൽ നെയ്യമൃത് കുടവും ഓലകുടയും പിടിച്ച് ബ്രാഹ്മണന്റെ രൂപത്തിൽ ആയിരിക്കും. എന്നാൽ പിന്നീട് പൂണൂൽ പൊട്ടിച്ച് കോഴിയറവ് നടത്തി ബ്രാഹ്മണനല്ലാതായി മാറുന്നു. പൂക്കട്ടി മുടി വെച്ച രൂപമാണ് പാടാർകുളങ്ങര വീരന്. ദേഹത്ത് പരുത്തി ഒട്ടിക്കുന്നതിനാൽ പരുത്തി വീരൻ എന്ന് ഈ തെയ്യത്തെ വിളിക്കാറുണ്ട്.

പാടാർക്കുളങ്ങര വീരൻ തെയ്യം തീയതികൾ 2026-27

Padarkulanagara Veeran dates in the theyyam calendar

പാടാർക്കുളങ്ങര വീരൻ തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

പാടാർക്കുളങ്ങര വീരൻ തെയ്യം എപ്പോഴാണ്?

പാടാർക്കുളങ്ങര വീരൻ തെയ്യമുള്ള 7 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് നിടിയേങ്ങ പുതിയ ഭഗവതി ക്ഷേത്രം കളിയാട്ടം — 22/12/26 – 25/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

പാടാർക്കുളങ്ങര വീരൻ തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: കൊറ്റാളി കൂർമ്പ ഭഗവതി ക്ഷേത്രം, മുള്ളൂൽ പുതിയ ഭഗവതി ക്ഷേത്രം.

പാടാർക്കുളങ്ങര വീരൻ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?