ഹോം › തെയ്യം ഐതിഹ്യങ്ങൾ › പൊന്ന്വൻ തൊണ്ടച്ചൻ

പൊന്ന്വൻ തൊണ്ടച്ചൻ

Ponnuan Thondachan Theyyam

കണ്ണൂർ ജില്ലയിലെ മാതമംഗലം മുച്ചിലോട്ട് കാവിൽ മാത്രം കെട്ടിയാടുന്ന തെയ്യമാണ് പൊന്ന്വൻ തൊണ്ടച്ഛൻ. മാതമംഗലത്ത് മുച്ചിലോട്ട് കാവ് സ്ഥാപിച്ചത് പൊന്ന്വൻ തൊണ്ടച്ഛൻ ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്. മാതമംഗലത്തെ വാണിയ സമുദായക്കാർ പൊന്ന്വനെ തങ്ങളുടെ തൊണ്ടച്ഛനായി (പൂർവിക സങ്കൽപം) ആരാധിക്കുന്നു.

ഐതിഹ്യ പ്രകാരം എരമം നാട്ടിൽ ജീവിച്ചിരുന്ന,മാന്ത്രിക - താന്ത്രിക വിദ്യകളിൽ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു പൊന്ന്വൻ. താന്ത്രിക കാര്യങ്ങളിൽ കാളക്കാട്ട് തന്ത്രിയുടെ മേൽക്കോയ്മ അംഗീകരിക്കാതിരുന്ന പൊന്ന്വന്റെ ചെയ്തികൾ കാളകാട്ട് തന്ത്രിക്ക് പക തോന്നാൻ കാരണമായി മാറി.

പൊന്ന്വനെ പരാജയപ്പെടുത്താൻ പല വഴികൾ സ്വീകരിച്ച കാളകാട്ട് തന്ത്രി അവസാനം ആളെ ഏർപ്പാടാക്കി പൊന്ന്വനെ വെടി വെച്ച് കൊല്ലുന്നു. മരണത്തിന് മുൻപ് എരമം ദേശത്തെ വല്ലാർക്കുളങ്ങര ഭഗവതിയെ പ്രാർത്ഥിച്ച പൊന്ന്വനെ ഭഗവതി ദൈവക്കരുവാക്കി മാറ്റുന്നു. പിന്നീട് പൊന്ന്വൻ സ്ഥാപിച്ച മാതമംഗലം മുച്ചിലോട്ട് കാവിൽ പൊന്ന്വൻ തൊണ്ടച്ഛനായി സ്ഥാനം നൽകി തെയ്യക്കോലം കെട്ടിയാടിക്കാൻ ആരംഭിച്ചു.

തുലാം പത്ത്, പതിനൊന്ന് ദിവസങ്ങളിൽ നടക്കുന്ന പുത്തരി കളിയാട്ടത്തിലും തുടർന്നുള്ള ദിവസങ്ങളിൽ നേർച്ചയായും പൊന്ന്വൻ തൊണ്ടച്ഛൻ തെയ്യത്തെ കെട്ടിയാടിക്കുന്നു.

പൊന്ന്വൻ തൊണ്ടച്ചൻ തെയ്യം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

പൊന്ന്വൻ തൊണ്ടച്ചൻ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?