ഹോം › തെയ്യം ഐതിഹ്യങ്ങൾ › നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം

നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം

Nambala Muthappan / Muthappan Vellattam Theyyam

നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം

വടക്കേ മലബാറിൽ ഏറ്റവും വ്യാപകമായി ആരാധിക്കപ്പെടുന്ന രണ്ട് മുത്തപ്പൻമാരിലെ വെള്ളത്താടി വെച്ച തെയ്യമാണ് നമ്പല മുത്തപ്പൻ അഥവാ വെള്ളാട്ടം. തിരുവപ്പന എന്നറിയപ്പെടുന്ന പുരളിമല മുത്തപ്പന് പുരളിമലയിൽ വെച്ച് കിട്ടിയ ചങ്ങാതിയാണ് നമ്പല മുത്തപ്പൻ എന്നാണ് വിശ്വാസം. പുരളിമല മുത്തപ്പൻ നമ്പല മുത്തപ്പനെ ചെറുക്കാ എന്നും തിരിച്ച് നമ്പല മുത്തപ്പൻ നായനാരെ എന്നുമാണ് അഭിസംബോധന ചെയ്യാറ്.

മറ്റു തെയ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി കാവോ സ്ഥാനമോ ഒന്നുമില്ലാതെ എവിടെ വെച്ചും നേർച്ചയായി നമ്പല മുത്തപ്പനെ കെട്ടിയാടിക്കാം. വടക്കെ മലബാറിൽ ഉടനീളം വീടുകളിൽ വളരെ സാധാരണയായി നമ്പല മുത്തപ്പനെ കെട്ടിയാടിക്കാറുണ്ട്.

കൊടുമുടി എന്നറിയപ്പെടുന്ന മുടിയാണ് നമ്പല മുത്തപ്പൻ ധരിക്കാറ്. വെള്ളത്താടിയും മീശയും 'തേപ്പ്' എന്ന ലളിതമായ മുഖത്തെഴുത്തും നമ്പല മുത്തപ്പന്റെ പ്രത്യേകതകളാണ്

നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം തെയ്യം തീയതികൾ 2026-27

Nambala Muthappan / Muthappan Vellattam dates in the theyyam calendar

നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം തെയ്യം എപ്പോഴാണ്?

നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം തെയ്യമുള്ള 11 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് കീഴത്തൂർ നള്ളക്കണ്ടി വടവതി മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം — 06/12/26 – 07/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: ആമേരി പള്ളിയറ, കുന്നത്തൂർ പാടി മുത്തപ്പൻ മടപ്പുര, പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര.

നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?