ഹോം › തെയ്യം ഐതിഹ്യങ്ങൾ › പാലോട്ട് ദൈവത്താർ

പാലോട്ട് ദൈവത്താർ

Palottu Daivathar Theyyam

പാലോട്ട് ദൈവത്താർ

കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ആറ് പാലോട്ട് കാവുകളിൽ പ്രധാന ദേവതയായി ആരാധിക്കപ്പെടുന്ന തെയ്യമാണ് പാലോട്ട് ദൈവത്താർ. അഴീക്കോട്, കീച്ചേരി, തെക്കുമ്പാട്, അതിയടം, കുഞ്ഞിമംഗലം, നീലേശ്വരം എന്നിവിടങ്ങളിലാണ് പാലോട്ട് കാവുകൾ സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ മത്സ്യാവതാര സങ്കല്പമാണ് പാലോട്ട് ദൈവം എന്നാണ് ഐതിഹ്യം പറയുന്നത്.

പണ്ടൊരിക്കൽ അഴീക്കോട്‌ നിന്ന് മീൻ പിടിക്കാൻ കടലിൽ പോയ രണ്ട് പേർക്ക് കടലിൽ നിന്ന് ഒരു കിരീടം ലഭിച്ചത്രേ. കരയിൽ എത്തിയ ഇരുവരും കോലത്തിരിയുടെ സമ്മതത്തോടെ ഒരിടത്ത് കിരീടം പ്രതിഷ്ഠിച്ച് ആരാധിക്കാൻ തുടങ്ങി. ഇവിടെയാണ്‌ പിൽക്കാലത്ത് അഴീക്കോട്‌ പാലോട്ട് കാവ് സ്ഥാപിക്കപ്പെട്ടത്. അഴീക്കോട്‌ നിന്ന് പാലോട്ട് ദൈവം പിന്നീട് കീച്ചേരിയിലേക്കും മറ്റു പാലോട്ട് കാവുകളിലേക്കും സഞ്ചരിച്ചു.

മത്സ്യാകാര മുടിയാണ് പാലോട്ട് ദൈവത്താർ ധരിക്കാറ്. വളരെ സാത്വികമായ ചുവടുകളോടെയാണ് തെയ്യത്തിന്റെ ചടങ്ങുകൾ പൂർത്തീകരിക്കുക. മേടമാസത്തിൽ വിഷു സമയത്താണ് എല്ലാ പാലോട്ട് കാവുകളിലും കളിയാട്ടം നടക്കുക. കളിയാട്ടത്തിൽ ദൈവത്താറിന്റെ കൂടെ അങ്കക്കാരൻ എന്ന തെയ്യവും എല്ലാ പാലോട്ട് കാവുകളിലും കെട്ടിയാടാറുണ്ട്.

പാലോട്ട് ദൈവത്താർ തെയ്യം തീയതികൾ 2026-27

Palottu Daivathar dates in the theyyam calendar

പാലോട്ട് ദൈവത്താർ തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

പാലോട്ട് ദൈവത്താർ തെയ്യം എപ്പോഴാണ്?

പാലോട്ട് ദൈവത്താർ തെയ്യമുള്ള 6 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് വിഷുവിളക്ക് ഉത്സവം — 15/04/27 – 20/04/27. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

പാലോട്ട് ദൈവത്താർ തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: അഴീക്കോട് പാലോട്ട് കാവ്.

പാലോട്ട് ദൈവത്താർ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?