ഹോം › തെയ്യം ഐതിഹ്യങ്ങൾ › പുലിയൂർ കാളി

പുലിയൂർ കാളി

Puliyoor Kali Theyyam

പുലിയൂർ കാളി

പുലിദൈവങ്ങളിൽ ഏറ്റവും പ്രമുഖ സ്ഥാനമുള്ള ദേവതയാണ് പുലിയൂർ കാളി അഥവാ പുലിരൂപ കാളി. ശിവനും (പുലികണ്ഠൻ) പാർവ്വതിക്കും (പുള്ളിക്കരിങ്കാളി) അഞ്ച് ആൺപുലികൾക്ക് ശേഷം ജനിച്ച പെൺമകളാണ് പുലിയൂർ കാളി എന്നാണ് പുരാവൃത്തം പറയുന്നത്.

അഞ്ച് ആൺമക്കൾ ജനിച്ച ശേഷം പുള്ളികരിങ്കാളിക്ക് ഒരു പെൺകുട്ടി വേണമെന്ന് ആഗ്രഹം ഉണ്ടാവുകയും മഹാവിഷ്ണുവിനെ പ്രാർത്ഥിക്കുകയും ചെയ്തു. മഹാവിഷ്ണു പ്രത്യക്ഷനായി പെൺകുട്ടി ജനിച്ചാൽ അവൾക്ക് എന്ത് നൽകും എന്ന് ചോദിച്ചപ്പോൾ എന്റെ സ്ഥാനം ഞാൻ അവൾക്ക് നൽകുമെന്ന് പുള്ളിക്കാരിങ്കാളി മറുപടി പറഞ്ഞത്രേ. അങ്ങനെയാണ് പുലിയൂർ കാളി ജന്മമെടുക്കുന്നത്.

പുലിദൈവങ്ങളുടെ സ്ഥാനങ്ങളായ ഐവർ പുലിദൈവ ക്ഷേത്രങ്ങളിലും മറ്റും ഏറ്റവും പ്രാധാന്യം പുലിയൂർ കാളിക്കാണ് ലഭിക്കാറ്. ഇത് കൂടാതെ എല്ലാ മുച്ചിലോട്ട് കാവുകളിലും പുലിയൂർ കാളിയെ കെട്ടിയാടിക്കാറുണ്ട്.

പീലി മുടി എന്നറിയപ്പെടുന്ന മുടിയാണ് പുലിയൂർ കാളി തെയ്യം ധരിക്കാറ്. നരിക്കുറിച്ചെഴുത്ത് എന്നാണ് പുലിയൂർ കാളിയുടെ മുഖത്തെഴുത്തിന് പറയുന്നത്. വളരെ ചടുലമായ ചുവടുകൾ പുലിയൂർ കാളിയുടെ പ്രത്യേകതയാണ്. എന്നാൽ കണ്ണൂരിന്റെ തെക്ക് ഇരിവേരി, കാഞ്ഞിരോട്, കിലാലൂർ പോലുള്ള പുലിദൈവം കാവുകളിൽ പുലിദൈവങ്ങൾക്ക് ഇതിൽ നിന്നും വ്യത്യസ്തമായ രൂപമാണുള്ളത്.

പുലിയൂർ കാളി തെയ്യം തീയതികൾ 2026-27

Puliyoor Kali dates in the theyyam calendar

പുലിയൂർ കാളി തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

പുലിയൂർ കാളി തെയ്യം എപ്പോഴാണ്?

പുലിയൂർ കാളി തെയ്യമുള്ള 50 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് കോടാപറമ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം — 28/11/26 – 01/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

പുലിയൂർ കാളി തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: എളയാവൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, ഏര്യം പുലിയൂർ കാളി ക്ഷേത്രം, ഇരിവേരി പുലിദേവ ക്ഷേത്രം, കൈതേരി ആറങ്ങാട്ടേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കീഴാറ്റൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം.

പുലിയൂർ കാളി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

പുലിദൈവങ്ങളിൽ ഏറ്റവും പ്രമുഖ സ്ഥാനമുള്ള ദേവതയാണ് പുലിയൂർ കാളി അഥവാ പുലിരൂപ കാളി. ശിവനും (പുലികണ്ഠൻ) പാർവ്വതിക്കും (പുള്ളിക്കരിങ്കാളി) അഞ്ച് ആൺപുലികൾക്ക് ശേഷം ജനിച്ച പെൺമകളാണ് പുലിയൂർ കാളി എന്നാണ് പുരാവൃത്തം പറയുന്നത്.