ഹോം › തെയ്യം ഐതിഹ്യങ്ങൾ › ഗുളികൻ

ഗുളികൻ

Gulikan Theyyam

ഗുളികൻ

വടക്കേ മലബാറിലെ പ്രധാന തെയ്യം കോലധാരി സമുദായങ്ങളിൽ ഒന്നായ മലയ സമുദായം തങ്ങളുടെ കുലദൈവമായി ആരാധിക്കുന്ന ദേവതയാണ് ഗുളികൻ. വിവിധ പേരുകളിൽ, വിവിധ രൂപങ്ങളിൽ ഗുളികൻ എണ്ണിയാലൊടുങ്ങാത്ത തെയ്യക്കാവുകളിൽ ആരാധിക്കപ്പെടുന്നുണ്ട്.

ശൈവചൈതന്യമാണ് ഗുളികൻ എന്നാണ് വിശ്വാസം. മാർക്കണ്ഡേയ പുരാണത്തിൽ പരാമർശിക്കുന്നത് പ്രകാരം കാലൻ ഇല്ലാതായ കാലത്ത് ശിവന്റെ ഇടത് കാലിലെ പെരുവിരൽ പൊട്ടി പിളർന്നുണ്ടായ ദേവനാണ് ഗുളികൻ. ഭൈരവാദി മന്ത്ര മൂർത്തികളിൽ പെടുന്ന ഗുളികന് മാന്ത്രിക കർമ്മങ്ങളിലെല്ലാം പ്രമുഖ സ്ഥാനമുണ്ട്. നൂറ്റിയൊന്ന് ഗുളികൻമാർ നിലവിലുണ്ട് എന്നാണ് വിശ്വാസം. ഇതിൽ വിവിധ ഗുളികന്മാർക്ക് തെയ്യക്കോലമുണ്ട്.

ദേശ വ്യത്യാസ പ്രകാരം രൂപത്തിലും ഭാവത്തിലും ഒരുപാട് മാറ്റങ്ങൾ ഉണ്ടാവുമെങ്കിലും എല്ലായിടത്തും ആരാധിക്കപ്പെടുന്ന ഗുളികന്റെ സങ്കൽപം ഒന്നു തന്നെയാണെന്ന് കരുതപ്പെടുന്നു. മുഖപ്പാളയും വലിയ മുടിയുമാണ് കണ്ണൂർ ജില്ലയിൽ വളപട്ടണം പുഴയുടെ തെക്കൻ ഭാഗങ്ങളിൽ ഗുളികന്റെ രൂപം. വടക്ക് ഈ രൂപം ചില സ്ഥാനങ്ങളിൽ മാത്രമേ പതിവുള്ളൂ. പകരം മുഖപ്പാള മാത്രം ധരിച്ച രൂപമാണ് കൂടുതലും. അതുപോലെ വലിയ മുടി വെച്ച ഗുളികന് വെള്ളാട്ടം ഉണ്ടാവാറുണ്ട്. എന്നാൽ വടക്ക് വെള്ളാട്ടം പതിവില്ല.

ഗുളികൻ തെയ്യം തീയതികൾ 2026-27

Gulikan dates in the theyyam calendar

ഗുളികൻ തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

ഗുളികൻ തെയ്യം എപ്പോഴാണ്?

ഗുളികൻ തെയ്യമുള്ള 40 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ടം — 27/11/26 – 01/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

ഗുളികൻ തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരീ ദേവസ്ഥാനം, ഏര്യം പുലിയൂർ കാളി ക്ഷേത്രം, കാളകാട്ട് ഇല്ലം, കല്ലംചിറ പതിക്കാൽ അച്ചിമേലോലമ്മ ദേവാലയം, കാഞ്ഞങ്ങാട് തെരുവത്ത് അറയിൽ ഭഗവതി ദേവാലയം, കണ്ണോം വടക്കത്തി ഭഗവതി ക്ഷേത്രം (ആനക്കോട്ടം).

ഗുളികൻ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

വടക്കേ മലബാറിലെ പ്രധാന തെയ്യം കോലധാരി സമുദായങ്ങളിൽ ഒന്നായ മലയ സമുദായം തങ്ങളുടെ കുലദൈവമായി ആരാധിക്കുന്ന ദേവതയാണ് ഗുളികൻ. വിവിധ പേരുകളിൽ, വിവിധ രൂപങ്ങളിൽ ഗുളികൻ എണ്ണിയാലൊടുങ്ങാത്ത തെയ്യക്കാവുകളിൽ ആരാധിക്കപ്പെടുന്നുണ്ട്.