ഹോം › തെയ്യം ഐതിഹ്യങ്ങൾ › തിരുവർക്കാട്ട് ഭഗവതി

തിരുവർക്കാട്ട് ഭഗവതി

Thiruvarkattu Bhagavathi Theyyam

തിരുവർക്കാട്ട് ഭഗവതി

മാടായിക്കാവിൽ കുടിയിരിക്കുന്ന ഭദ്രകാളി തന്നെയാണ് തിരുവർക്കാട്ട് ഭഗവതി എന്ന പേരിൽ ആരാധിക്കപ്പെടുന്നത്. മാടായി തിരുവർക്കാട്ട് കാവ് എന്നാണ് മാടായി ക്കാവിന്റെ യഥാർത്ഥ നാമം. പുരാതന രാജവംശമായ കോലത്തിരിമാരുടെ കുലപരദേവതയാണ് മാടയിക്കാവിലെ ദാരികാന്തകിയായ തിരുവർക്കാട്ട് ഭഗവതി.

ശതസോമൻ എന്ന മൂഷക വംശ രാജാവ് പെരിഞ്ചെല്ലൂരിൽ (ഇന്നത്തെ തളിപ്പറമ്പ്) സ്ഥാപിച്ച രാജരാജേശ്വര ക്ഷേത്രത്തിലാണ് ഭദ്രകാളിയെ ആദ്യം ആരാധിച്ചിരുന്നത്. പിന്നീട് AD നാലാം നൂറ്റാണ്ടിൽ മാടായിലേക്ക് ഭദ്രകാളിയുടെ വിഗ്രഹം മാറ്റി സ്ഥാപിക്കുകയായിരുന്നുവത്രേ.

തിരുവർക്കാട്ട് ഭഗവതിയുടെ തോറ്റത്തിൽ തിരുവേറ് കാട് എന്ന പരാമർശമുണ്ട്. ദാരികനെ എറിഞ്ഞു കൊന്ന സ്ഥലം എന്ന അർത്ഥത്തിൽ 'തിരു ഏറു കാട്' തിരുവർക്കാട് ആയി മാറിയതാണെന്ന് വിശ്വസിക്കപ്പെടുന്നു.

ഇടവത്തിൽ മാടായിക്കാവിൽ നടക്കാറുള്ള കലശോത്സവത്തിൽ തിരുവർക്കാട്ട് ഭഗവതിയെ കെട്ടിയാടിക്കാറുണ്ട്. നാൽപത്തിരണ്ടടി നീളമുള്ള വലിയ മുടിയാണ് തിരുവർക്കാട്ട് ഭഗവതിക്ക് സാധാരണയായി ഉണ്ടാവാറ്. മാടായിക്കാവിൽ കൂടാതെ നീലേശ്വരം മന്നൻപുറത്ത് കാവ്, കളരിവാതുക്കൽ, പയ്യന്നൂർ അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രം, എടാട്ട് തിരുവർക്കാട്ട് കാവ് (പെരുംകളിയാട്ടം), ചിറക്കൽ ചാമുണ്ഡി കോട്ടം തുടങ്ങി നിരവധി സ്ഥാനങ്ങളിൽ തിരുവർക്കാട്ട് ഭഗവതിയുടെ തെയ്യക്കോലം കെട്ടിയാടിക്കാറുണ്ട്.

തിരുവർക്കാട്ട് ഭഗവതി തെയ്യം തീയതികൾ 2026-27

Thiruvarkattu Bhagavathi dates in the theyyam calendar

തിരുവർക്കാട്ട് ഭഗവതി തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

തിരുവർക്കാട്ട് ഭഗവതി തെയ്യം എപ്പോഴാണ്?

തിരുവർക്കാട്ട് ഭഗവതി തെയ്യമുള്ള 1 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് എടനാട് തിരുവർക്കാട് ഭഗവതി ക്ഷേത്രം (കുഞ്ഞികണ്ണങ്ങാട്) പെരുംകളിയാട്ടം — 10/01/27 – 13/01/27. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

തിരുവർക്കാട്ട് ഭഗവതി തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: കാളകാട്ട് ഇല്ലം, കളരിവാതുക്കൽ ക്ഷേത്രം, മാടായി തിരുവർക്കാട്ട് ഭഗവതി ക്ഷേത്രം (മാടായിക്കാവ്), വെള്ളൂർ ചാമക്കാവ്.

തിരുവർക്കാട്ട് ഭഗവതി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

മാടായിക്കാവിൽ കുടിയിരിക്കുന്ന ഭദ്രകാളി തന്നെയാണ് തിരുവർക്കാട്ട് ഭഗവതി എന്ന പേരിൽ ആരാധിക്കപ്പെടുന്നത്. മാടായി തിരുവർക്കാട്ട് കാവ് എന്നാണ് മാടായി ക്കാവിന്റെ യഥാർത്ഥ നാമം. പുരാതന രാജവംശമായ കോലത്തിരിമാരുടെ കുലപരദേവതയാണ് മാടയിക്കാവിലെ ദാരികാന്തകിയായ തിരുവർക്കാട്ട് ഭഗവതി.