ഹോം › തെയ്യം ഐതിഹ്യങ്ങൾ › വിഷകണ്ടൻ

വിഷകണ്ടൻ

Vishakandan Theyyam

കണ്ണൂർ ജില്ലയിലെ കൊളച്ചേരിയിൽ സ്ഥിതി ചെയ്യുന്ന ചാത്തമ്പള്ളിക്കാവിൽ കെട്ടിയാടുന്ന തെയ്യമാണ് വിഷകണ്ടൻ. വടക്കേ മലബാറിൽ തെയ്യാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്ന തുലാം പത്തിനാണ് ചാത്തമ്പള്ളി കാവിൽ വിഷകണ്ടൻ തെയ്യം അരങ്ങിലെത്തുക. വിഷവൈദ്യത്തിൽ കഴിവ് തെളിയിച്ച തീയ സമുദായത്തിൽ പെട്ട കണ്ടൻ കൊല ചെയ്യപ്പെട്ട് ദൈവക്കരുവായി മാറിയതാണ് വിഷകണ്ടൻ തെയ്യമെന്നാണ് വിശ്വാസം.

കൊളച്ചേരി നാട്ടിലെ പേരുകേട്ട വൈദ്യനായിരുന്നു കരുമാരത്ത് ഇല്ലത്തെ നമ്പൂതിരി. ഒരിക്കൽ പാമ്പ് കടിയേറ്റ ഒരു സ്ത്രീയെ രക്ഷിക്കാനാകാതെ നമ്പൂതിരി കയ്യൊഴിയുകയും കണ്ടൻ തന്റെ കഴിവ് കൊണ്ട് ആ സ്ത്രീയെ രക്ഷിക്കുകയും ചെയ്തു. ഈ സംഭവം തനിക്ക് വലിയ അപമാനമായി കരുമാരത്ത് ഇല്ലത്ത് നമ്പൂതിരി കരുതി.

കണ്ടൻ രക്ഷിച്ച സ്ത്രീയുടെ വീട്ടുകാർ കണ്ടന് പാരിതോഷികങ്ങൾ നൽകിയിയെങ്കിലും കണ്ടൻ അവയൊന്നും സ്വീകരിച്ചില്ല. അവസാനം കണ്ടന് വേണ്ടി ഒരു വീട് വെച്ച് നൽകാൻ അവർ തീരുമാനിച്ചു. പുതിയ വീടിന്റെ ഗൃഹപ്രവേശ ദിവസം തന്നെ കരുമാരത്ത് നമ്പൂതിരിയുടെ ആൾക്കാരാൽ കണ്ടൻ കൊല ചെയ്യപ്പെട്ടു.

പിന്നീട് ഇല്ലത്ത് പല അനിഷ്ട സംഭവങ്ങളും നടന്നതിന് പിന്നാലെ പ്രശ്നചിന്ത നടത്തിയപ്പോൾ കണ്ടൻ ദൈവക്കരുവായി മാറിയതായി നമ്പൂതിരിക്ക് ബോധ്യമായി. പ്രായശ്ചിത്തമായി കണ്ടനെ ചാത്തമ്പള്ളി കാവിൽ വിഷകണ്ടൻ തെയ്യമായി കോലം കെട്ടിയാടാൻ ആരംഭിച്ചു.

എല്ലാ വർഷവും തുലാം 9,10 തീയതികളിലാണ് ചാത്തമ്പള്ളി കാവിൽ വിഷകണ്ടൻ തെയ്യം കെട്ടിയാടാറ്. തലേന്ന് രാത്രി വെള്ളാട്ടവും പുലർച്ചെ തെയ്യക്കോലത്തിന്റെ പുറപ്പാടും. കാവിലെ ചടങ്ങുകൾക്ക് ശേഷം കുറച്ച് അകലെയായി സ്ഥിതി ചെയ്യുന്ന കരുമാരത്ത് ഇല്ലത്തേക്ക് വിഷകണ്ടൻ പോകുന്ന ചടങ്ങുമുണ്ട്. പൂക്കട്ടി മുടി ധരിച്ച വീരൻ ദൈവങ്ങളുടെ രൂപമാണ് വിഷകണ്ടൻ തെയ്യത്തിന്.

വിഷകണ്ടൻ തെയ്യം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

വിഷകണ്ടൻ തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

വിഷകണ്ടൻ തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: കൊളച്ചേരി ചാത്തമ്പള്ളി കാവ്.

വിഷകണ്ടൻ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?