ഹോം › തെയ്യം ഐതിഹ്യങ്ങൾ › ദേവക്കൂത്ത്

ദേവക്കൂത്ത്

Devakkoothu Theyyam

വടക്കേ മലബാറിൽ കെട്ടിയാടുന്ന അഞ്ഞൂറിലധികം വരുന്ന തെയ്യക്കോലങ്ങളിൽ സ്ത്രീകൾ കോലം ധരിക്കുന്ന ഒരേയൊരു തെയ്യമാണ് ദേവക്കൂത്ത്. കണ്ണൂർ ജില്ലയിലെ ചെറുകുന്നിനടുത്ത് തെക്കുമ്പാട് ദ്വീപിൽ സ്ഥിതി ചെയ്യുന്ന തായകാവിലാണ് ദേവക്കൂത്ത് കെട്ടിയാടാറ്.

ദേവലോകത്തിൽ നിന്ന് പൂക്കൾ ശേഖരിക്കാൻ തെക്കുമ്പാട് ദ്വീപിൽ എത്തിച്ചേർന്ന ഒരു അപ്സരസ്സ് ദ്വീപിൽ കുടുങ്ങി പോവുകയും അവസാനം നാരദൻ വന്ന് അപ്സരസ്സിനെ ദേവലോകത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്തത്രെ. ഈ പുരാവൃത്തം ദേവക്കൂത്തിലൂടെ ആവിഷ്കരിക്കപ്പെടുന്നത്.

മലയ സമുദായത്തിൽ പെട്ട സ്ത്രീകൾക്കാണ് ദേവക്കൂത്ത് കെട്ടിയാടാൻ അവകാശം. 41 ദിവസത്തെ വൃതം അനുഷ്ഠിച്ചതിന് ശേഷമാണ് കോലധാരി ദേവക്കൂത്ത് കോലം ധരിക്കുക. മറ്റു തെയ്യങ്ങളെ പോലെ ദേവക്കൂത്ത് ഭക്തരോട് വാചാൽ പറയുക പതിവില്ല.

ദേവക്കൂത്ത് തെയ്യം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

ദേവക്കൂത്ത് തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?