ഹോം › തെയ്യം ഐതിഹ്യങ്ങൾ › തോട്ടുങ്കര ഭഗവതി

തോട്ടുങ്കര ഭഗവതി

Thottunkara Bhagavathi Theyyam

തോട്ടുങ്കര ഭഗവതി

കോലത്ത് നാട്ടിൽ നിരവധി കാവുകളിലും തറവാടുകളിലും ആരാധിക്കപ്പെടുന്ന തെയ്യമാണ് തോട്ടുങ്കര ഭഗവതി. നാടുവാഴിയുടെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട ഒരു തീയ സ്ത്രീയാണ് തോട്ടുങ്കര ഭഗവതിയായി മാറിയത് എന്നാണ് ഐതിഹ്യം പറയുന്നത്.

സ്വന്തം മക്കളെല്ലാം മരണപ്പെട്ട ഒരു തീയ സ്ത്രീ തന്റെ ദുഃഖം മറക്കാൻ സ്ഥിരമായി രാമായണം വായിച്ചിരുന്നത്രെ. ഇതറിഞ്ഞ കോലത്ത്നാട്ടിലെ നാടുവാഴി സ്ത്രീയെ പരീക്ഷിക്കാൻ അവളുടെ മാതൃസ്നേഹത്തിന്റെ ശക്തി കാട്ടിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. സ്വന്തം മാറത്ത് കലം വെച്ച് പച്ചനെല്ല് മലരാക്കി മാറ്റി ആ സ്ത്രീ തന്റെ ദുഃഖത്തിന്റെ കാഠിന്യം നാടുവാഴിക്ക് കാട്ടിക്കൊടുത്തു.

ഇത്ര ശക്തിയുള്ള സ്ത്രീയെ ബാക്കി വെച്ചാൽ തനിക്ക് ആപത്താണെന്ന് തിരിച്ചറിഞ്ഞ നാടുവാഴി സ്ത്രീയെ അർദ്ധ നഗ്നയാക്കി തലയിൽ തീകൊളുത്തി ചങ്ങാടത്തിൽ വളപട്ടണം പുഴയിൽ ഒഴുക്കി വിട്ടത്രെ.

തന്റെ ചൈതന്യത്താൽ പുഴയുടെ മറുകര കടന്ന സ്ത്രീ കോലത്തുവയലിന് അടുത്തു കണ്ട ഒരു തറവാട്ടിൽ കയറി നഗ്നത മറക്കാൻ വസ്ത്രവും ദാഹം മാറ്റാൻ വെള്ളവും ചോദിച്ചു. പിന്നീട് തോട്ടുങ്കര ഭഗവതി എന്ന പേരിൽ തറവാട്ടു പടിഞ്ഞാറ്റയിൽ സ്ഥാനം നേടിയത്രേ. അവിടെ നിന്ന് പിന്നീട് കോലത്ത്നാട്ടിലെ വിവിധ നാടുകളിൽ തോട്ടുങ്കര ഭഗവതി സ്ഥാനം നേടി.

തോട്ടുങ്കര ഭഗവതി തെയ്യം തീയതികൾ 2026-27

Thottunkara Bhagavathi dates in the theyyam calendar

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

തോട്ടുങ്കര ഭഗവതി തെയ്യം എപ്പോഴാണ്?

തോട്ടുങ്കര ഭഗവതി തെയ്യമുള്ള 1 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് കോലത്തുവയൽ ചിറകുറ്റി പുതിയ ഭഗവതി ക്ഷേത്രം (വയലിലെ കോട്ടം) കളിയാട്ടം — 11/01/27 – 14/01/27. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

തോട്ടുങ്കര ഭഗവതി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

കോലത്ത് നാട്ടിൽ നിരവധി കാവുകളിലും തറവാടുകളിലും ആരാധിക്കപ്പെടുന്ന തെയ്യമാണ് തോട്ടുങ്കര ഭഗവതി. നാടുവാഴിയുടെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട ഒരു തീയ സ്ത്രീയാണ് തോട്ടുങ്കര ഭഗവതിയായി മാറിയത് എന്നാണ് ഐതിഹ്യം പറയുന്നത്.