ഹോം › തെയ്യം ഐതിഹ്യങ്ങൾ › കുണ്ടോർ ചാമുണ്ഡി

കുണ്ടോർ ചാമുണ്ഡി

Kundor Chamundi Theyyam

കുണ്ടോർ ചാമുണ്ഡി

ദാരികാസുരനെ വധിച്ച കാളിയുടെ സങ്കല്പത്തിലുള്ള തെയ്യമാണ് കുണ്ടോറ ചാമുണ്ഡി. വേല സമുദായക്കാർ കോലം ധരിക്കാറുള്ള ഈ തെയ്യം നിരവധി കാവുകളിലും തറവാടുകളിലും ആരാധിക്കപ്പെടുന്ന ഒരു ദേവതയാണ്.

ദാരികാസുരനെ വധിച്ച കാളി കുളിച്ച് ശുദ്ധി നേടാൻ കാവേരി നദിക്കരയിൽ എത്തിയപ്പോൾ മറുകരയിൽ സ്നാനം ചെയ്യുകയായിരുന്ന കുണ്ടോറ തന്ത്രിക്കും എട്ടില്ലം തന്ത്രിക്കും നിത്യ കർമ്മങ്ങളിൽ തടസ്സങ്ങൾ ഉണ്ടാക്കി. കാളിയുടെ സാന്നിധ്യം മനസ്സിലാക്കിയ കുണ്ടോറ തന്ത്രി കാളിയെ ആവാഹിച്ച് ഒരു ചെമ്പു കിടാരത്തിൽ അടക്കം ചെയ്തുവത്രേ.

ചെമ്പു കിടാരവും കൊണ്ട് നാട്ടിലെത്തിയപ്പോൾ കാളി ചെമ്പ് കിടാരം തകർത്ത് നാടുവഴിയുടെ നൂറ്റിയൊന്ന് പശുക്കളെ കൊന്നുതിന്നു. കാളിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ നാടുവാഴി പശുക്കളെ തിരിച്ചു തന്നാൽ കുണ്ടോറപ്പന്റെ വലത്ത് ഭാഗത്ത് സ്ഥാനം നൽകാമെന്ന് പ്രാർത്ഥിച്ചു. കാളി പശുക്കളെ നാടുവാഴിക്ക് തിരിച്ചു നൽകി. പറഞ്ഞത് പ്രകാരം നാടുവാഴി കാളിക്ക് സ്ഥാനം നൽകി. കുണ്ടോറയിൽ സ്ഥാനം നേടിയതിനാൽ കുണ്ടോറ ചാമുണ്ഡി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

കുണ്ടോറ ചാമുണ്ഡിയുടെ കളിയാട്ടങ്ങളിൽ കെട്ടിയാടാറുള്ള മോന്തിക്കോലം എന്ന തെയ്യം കാളി കുണ്ടോറപ്പന്റെ തോഴിയായിരുന്നതിനെ അനുസ്മരിപ്പിക്കുന്നതാണ്. പുറത്തട്ട് വെച്ച രൂപമാണ് കുണ്ടോറ ചാമുണ്ഡിയുടെ തെയ്യത്തിന്. പുറത്തട്ട് ധരിക്കുന്നതിന് മുൻപേ ഇളംകോലമെന്ന ചടങ്ങും കുണ്ടോറ ചാമുണ്ഡിക്ക് ഉണ്ട്.

കുണ്ടോർ ചാമുണ്ഡി തെയ്യം തീയതികൾ 2026-27

Kundor Chamundi dates in the theyyam calendar

കുണ്ടോർ ചാമുണ്ഡി തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

കുണ്ടോർ ചാമുണ്ഡി തെയ്യം എപ്പോഴാണ്?

കുണ്ടോർ ചാമുണ്ഡി തെയ്യമുള്ള 20 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് ഏര്യം പുലിയൂർ കാളി ക്ഷേത്രം കളിയാട്ടം — 07/12/26 – 10/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

കുണ്ടോർ ചാമുണ്ഡി തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: അഴീക്കോട് പാലോട്ട് കാവ്, ഏര്യം പുലിയൂർ കാളി ക്ഷേത്രം, കൊളങ്ങരത്ത് വളപ്പിൽ ഗുളിയാങ്ങ ഭഗവതി ക്ഷേത്രം, കൊറ്റി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം, കൊട്ടിയൂർ നന്മഠം ഐവർ പരദേവത ക്ഷേത്രം, കുമ്മണാർ കളരി ഭഗവതി ക്ഷേത്രം.

കുണ്ടോർ ചാമുണ്ഡി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

ദാരികാസുരനെ വധിച്ച കാളിയുടെ സങ്കല്പത്തിലുള്ള തെയ്യമാണ് കുണ്ടോറ ചാമുണ്ഡി. വേല സമുദായക്കാർ കോലം ധരിക്കാറുള്ള ഈ തെയ്യം നിരവധി കാവുകളിലും തറവാടുകളിലും ആരാധിക്കപ്പെടുന്ന ഒരു ദേവതയാണ്.