ഹോം › തെയ്യം ഐതിഹ്യങ്ങൾ › മാരിത്തെയ്യം

മാരിത്തെയ്യം

Maaritheyyam Theyyam

കർക്കിടകത്തിൽ നാടിനും നാട്ടുകാർക്കും ബാധിക്കുന്ന ദോഷങ്ങൾ മാറ്റാൻ കോലത്ത് നാട്ടിൽ കെട്ടിയാടുന്ന തെയ്യങ്ങളാണ് മാരിത്തെയ്യങ്ങൾ. കർക്കിടകം പതിനാറിന് മാടായിക്കാവിന് സമീപത്ത് നിന്ന് പുറപ്പെടുന്ന മാരിത്തെയ്യങ്ങൾ ദേശ സഞ്ചാരം നടത്തി മാരി മാറ്റി അവസാനം കടൽക്കരയിൽ ചടങ്ങുകൾ അവസാനിപ്പിക്കുകയാണ് ചെയ്യുക. സമീപ പ്രദേശമായ മാട്ടൂലിലും മാരിത്തെയ്യങ്ങൾ കെട്ടിയാടാറുണ്ട്.

മാരിക്കലിയൻ, മാമാരിക്കലിയൻ, മാരിക്കലിച്ചി, മാമാരിക്കലിച്ചി, മാരിക്കുളിയൻ,മാമായക്കുളിയൻ എന്നീ തെയ്യങ്ങളാണ് മാരിത്തെയ്യങ്ങൾ എന്ന് അറിയപ്പെടുന്നത്. കുരുത്തോല കൊണ്ടുള്ള ഉടയും മുഖപ്പാളയുമാണ് ഈ തെയ്യങ്ങളുടെ രൂപം. തുടിയും ചേങ്ങിലയുമാണ് വാദ്യങ്ങളായി ഉണ്ടാവാറ്.

മാരിത്തെയ്യം തെയ്യം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

മാരിത്തെയ്യം തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?