പുരളിമല മുത്തപ്പൻ / തിരുവപ്പന
Puralimala Muthappan / Thiruvappana Theyyam

വടക്കേ മലബാറിൽ കെട്ടിയാടുന്ന നിരവധിയായ തെയ്യങ്ങൾക്കിടയിൽ ഏറ്റവും വ്യതിരിക്തവും ജനകീയവുമായ ദേവതാ സങ്കല്പമാണ് മുത്തപ്പൻ. മുത്തപ്പന്മാർ നിരവധി ഉണ്ടെങ്കിലും ഏറ്റവും പ്രമുഖ സ്ഥാനം തിരുവപ്പന എന്ന് വിളിക്കപ്പെടുന്ന പുരളിമല മുത്തപ്പനും വെള്ളാട്ടം എന്ന് വിളിക്കപ്പെടുന്ന നമ്പല മുത്തപ്പനുമാണ്. മലവാഴും ഈശ്വരന്മാർ എന്ന് ഇരുവരും അറിയപ്പെടുന്നു.
കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ ഏരുവേശിയിൽ അയ്യങ്കര മന വാഴുന്നവരുടെ പത്നിയായ പാടിക്കുറ്റിയമ്മയ്ക്ക് പുഴയരികിൽ നിന്ന് ലഭിച്ച കുട്ടിയാണ് മുത്തപ്പൻ (പുരളിമല മുത്തപ്പൻ). മക്കളില്ലാതിരുന്ന വാഴുന്നവരും പത്നിയും മുത്തപ്പനെ സ്വന്തം പുത്രനായി വളർത്തി. എന്നാൽ മുതിർന്നപ്പോൾ മറ്റു ജാതിക്കാരോടൊപ്പമുള്ള വേട്ടയാടലും മറ്റുമായി മുന്നോട്ട് പോയ മുത്തപ്പൻ വളർത്തച്ഛനുമായി തെറ്റുകയും തന്റെ വിശ്വരൂപം കാട്ടിക്കൊടുത്ത് അവർക്ക് വീട് വിട്ടിറങ്ങുകയും ചെയ്യുന്നു.
പിന്നീട് കുന്നത്തൂർ പാടിയിൽ എത്തിച്ചേർന്ന മുത്തപ്പൻ അവിടെ വെച്ച് ആദ്യമായി തന്റെ ചൈതന്യം വെളിപ്പെടുത്തുകയും ആരാധന നേടുകയും ചെയ്യുന്നു. കുന്നത്തൂർ പാടിയിൽ വെച്ച് തന്റെ പനയിൽ കയറി പനങ്കള്ള് കുടിച്ച മുത്തപ്പനെ ചന്തൻ എന്ന അടിയാൻ അമ്പെയ്യാൻ ശ്രമിക്കുകയും അതേ നിമിഷം ചന്തൻ കല്ലായി മാറുകയും ചെയ്യുന്നു. പിന്നീട് ചന്തന്റെ ഭാര്യയുടെ പ്രാർത്ഥനയിൽ സംപ്രീതനായ മുത്തപ്പൻ ചന്തനെ പൂർവ്വ സ്ഥിതിയിൽ ആക്കുന്നു. ചന്തന്റെ ഭാര്യയാണ് മുത്തപ്പന് ആദ്യമായി പയംകുറ്റി നൽകി ആരാധിച്ചതത്രേ.
പിന്നീട് പുരളിമലയിൽ എത്തുന്ന മുത്തപ്പന് ഇവിടെ നിന്ന് കിട്ടുന്ന ചങ്ങാതിയാണ് നമ്പല മുത്തപ്പൻ അഥവാ വെള്ളാട്ടം. പുറനാട്ടുകര (കോട്ടയം രാജ്യം) ഭരിച്ചിരുന്ന നാടുവഴികളുടെ ദുർഭരണത്തിൽ ജനങ്ങളെല്ലാം പൊറുതി മുട്ടിയിരുന്ന കാലമായിരുന്നു അത്. മുത്തപ്പൻമാർ ഇരുവരും ജനങ്ങളെ സംഘടിപ്പിച്ച് കലാപം നയിക്കുകയും നാടുവഴിയേ പുറത്താക്കി ഭരണം പിടിച്ചെടുത്ത് പന്തീരാണ്ട് കൊല്ലം പുറനാട്ടു രാജ്യം ഭരിച്ചു എന്നും പറയപ്പെടുന്നു.
മത്സ്യാകാര മുടിയും കറുപ്പ് താടിയും മീശയുമാണ് പുരളിമല മുത്തപ്പന്റെ രൂപം. മുത്തപ്പന്റെ ആരാധനാ സ്ഥാനങ്ങൾ മടപ്പുരകൾ എന്ന് വിളിക്കപ്പെടുന്നു. കുന്നത്തൂർ പാടിയാണ് പുരളിമല മുത്തപ്പന്റെ ആരൂഢ സ്ഥാനമായി വിശ്വസിക്കപ്പെടുന്നത്.
പുരളിമല മുത്തപ്പൻ / തിരുവപ്പന തെയ്യം തീയതികൾ 2026-27
- കീഴത്തൂർ നള്ളക്കണ്ടി വടവതി മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം Keezhathur Nallakkandi Vadavathi Muthappan Madappura Thiruvappana Maholsavam
06/12/26 – 07/12/26 · കീഴത്തൂർ
തെയ്യങ്ങൾ: പുരളിമല മുത്തപ്പൻ / തിരുവപ്പന, നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം, കാരണവർ - അരയാൽകീഴ് മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം Arayalkeezh Muthappan Madappura Thiruvappana Maholsavam
11/12/26 – 13/12/26 · കുഴിമ്പാലോട്മെട്ട, അഞ്ചരക്കണ്ടി
തെയ്യങ്ങൾ: പുരളിമല മുത്തപ്പൻ / തിരുവപ്പന, നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം - മൊട്ടാമ്മൽ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം Mottammal Muthappan Madappura Thiruvappana Maholsavam
11/12/26 – 13/12/26 · മയിലാടത്തടം, അഴീക്കോട്
തെയ്യങ്ങൾ: പുരളിമല മുത്തപ്പൻ / തിരുവപ്പന, നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം - ചെറിയ പായം കരിഞ്ചാമുണ്ഡി ക്ഷേത്രം കളിയാട്ടം Cheriya Payam Karinchamundi Kshethram Kaliyattam
11/12/26 – 13/12/26 · ഉദയഗിരി, ആലക്കോട്
തെയ്യങ്ങൾ: പുരളിമല മുത്തപ്പൻ / തിരുവപ്പന, കരിഞ്ചാമുണ്ഡി, പുള്ളി ഭഗവതി, നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം - കുന്നത്തൂർ പാടി മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം Kunnathur Padi Muthappan Madappura Thiruvappana Maholsavam
18/12/26 – 15/01/27 · കുന്നത്തൂർ, പയ്യാവൂർ
കാവ്: കുന്നത്തൂർ പാടി മുത്തപ്പൻ മടപ്പുര
തെയ്യങ്ങൾ: പുരളിമല മുത്തപ്പൻ / തിരുവപ്പന, നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം, മൂലംപെറ്റ ഭഗവതി - മേലൂട്ട് മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം Meloott Muthappan Madappura Thiruvappana Maholsavam
27/12/26 – 29/12/26 · നാരങ്ങാപ്പുറം, തലശ്ശേരി
തെയ്യങ്ങൾ: നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം, പുരളിമല മുത്തപ്പൻ / തിരുവപ്പന - വള്ളുവൻ കടവ് മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം Valluvan Kadavu Muthappan Madappura Thiruvappana Maholsavam
31/12/26 – 07/01/27 · വള്ളുവൻ കടവ്, കണ്ണാടിപറമ്പ്
തെയ്യങ്ങൾ: പുരളിമല മുത്തപ്പൻ / തിരുവപ്പന, നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം - പട്ടിലേരി മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം Pattilery Muthappan Madappura Thiruvappana Maholsavam
03/01/27 – 05/01/27 · മാനന്തേരി, കൂത്തുപറമ്പ്
തെയ്യങ്ങൾ: പുരളിമല മുത്തപ്പൻ / തിരുവപ്പന, നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം - കടലോട് കണ്ണപുരം മുത്തപ്പൻ മടപ്പുര Kadalod Kannapuram Muthappan Madappura
06/01/27 – 07/01/27 · കണ്ണപുരം, ചെറുകുന്ന്
തെയ്യങ്ങൾ: നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം, പുരളിമല മുത്തപ്പൻ / തിരുവപ്പന, കുടിവീരൻ - പാലാക്കടവ് ഭഗവതി മുത്തപ്പൻ ദേവസ്ഥാനം Palakkadavu Bhagavathi Muthappan Devasthanam
22/01/27 – 24/01/27 · കുന്നിരിക്ക, പാതിരിയാട്
തെയ്യങ്ങൾ: പുരളിമല മുത്തപ്പൻ / തിരുവപ്പന, നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം
Puralimala Muthappan / Thiruvappana dates in the theyyam calendar
പുരളിമല മുത്തപ്പൻ / തിരുവപ്പന തെയ്യം കെട്ടിയാടുന്ന കാവുകൾ
- കുന്നത്തൂർ പാടി മുത്തപ്പൻ മടപ്പുര Kunnathur Padi Muthappan Madappura
കുന്നത്തൂർ, പയ്യാവൂർ - പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര Parassinikadavu Muthappan Madappura
പറശ്ശിനിക്കടവ്
മറ്റ് തെയ്യങ്ങൾ
- ആടി തെയ്യം Aadi Theyyam Theyyam
- ആദിമൂലിയാടൻ Aadimooliyadan Theyyam
- അണ്ടല്ലൂർ ദൈവത്താർ Andallur Daivathar Theyyam
- അസുരാളൻ Asuralan Theyyam
- ആയിറ്റി ഭഗവതി Ayitti Bhagavathi Theyyam
- ബാലി / നെടുബാലിയൻ Bali / Nedubaliyan Theyyam
- ഭദ്രകാളി Bhadrakali Theyyam
- ഭൈരവൻ Bhairavan Theyyam
- ദേവക്കൂത്ത് Devakkoothu Theyyam
- ദണ്ഡൻ Dhandan Theyyam
- ഗളിഞ്ജൻ Galinjan Theyyam
- ഗുളികൻ Gulikan Theyyam
- ഗുരുക്കൾ തെയ്യം Gurukkal Theyyam Theyyam
- ഹനുമാൻ Hanuman Theyyam
- ഇളംകോലം Ilamkolam Theyyam
- കടാങ്കോട്ട് മാക്കവും മക്കളും Kadankottu Makkavum Makkalum Theyyam
- കക്കര ഭഗവതി Kakkara Bhagavathi Theyyam
- കാളപ്പുലി Kalappuli Theyyam
- കാലിച്ചാൻ / കാലിച്ചേകോൻ Kalichan / Kalichekon Theyyam
- കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ Kandakarnan / Ghandakarnan Theyyam
- കണ്ടനാർ കേളൻ Kandanar Kelan Theyyam
- കണ്ണങ്ങാട്ട് ഭഗവതി Kannangattu Bhagavathi Theyyam
- കാരണവർ Karanavar Theyyam
- കരിഞ്ചാമുണ്ഡി Karinchamundi Theyyam
- കരിങ്കുട്ടി ചാത്തൻ Karinkutti Chathan Theyyam
- കരിന്തിരി നായർ Karinthiri Nayar Theyyam
- കതിവന്നൂർ വീരൻ Kathivanoor Veeran Theyyam
- കേളൻകുളങ്ങര ഭഗവതി Kelankulangara Bhagavathi Theyyam
- കിഴക്കൻകാവ് ഭഗവതി Kizhakkankav Bhagavathi Theyyam
- കൂടൻ ഗുരുക്കൾ Koodan Gurukkal Theyyam
- കൂവളന്താറ്റ് ഭഗവതി Koovalamthattu Bhagavathi Theyyam
- കുടിവീരൻ Kudiveeran Theyyam
- കുണ്ടോർ ചാമുണ്ഡി Kundor Chamundi Theyyam
- മാരിത്തെയ്യം Maaritheyyam Theyyam
- മടയിൽ ചാമുണ്ഡി Madayil Chamundi Theyyam
- മൈലഞ്ചേരി പുതിയ ഭഗവതി Mailancheri Puthiya Bhagavathi Theyyam
- മഞ്ജുനാഥൻ Manjunathan Theyyam
- മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ Marakkalathamma / Shoolakoodariyamma Theyyam
- മാരപ്പുലി Marappuli Theyyam
- മൂലംപെറ്റ ഭഗവതി Moolampetta Bhagavathi Theyyam
- മുച്ചിലോട്ട് ഭഗവതി Muchilottu Bhagavathi Theyyam
- മുതല തെയ്യം / തൃപ്പണ്ടാറമ്മ Muthala Theyyam / Thrippandaramma Theyyam
- നാഗകന്യക / നാഗകന്നി Nagakanyaka / Nagakanni Theyyam
- നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം Nambala Muthappan / Muthappan Vellattam Theyyam
- നങ്ങോളങ്ങര ഭഗവതി Nangolangara Bhagavathi Theyyam
- നരമ്പിൽ ഭഗവതി Narambil Bhagavathi Theyyam
- നീലിയാർ ഭഗവതി Neeliyar Bhagavathi Theyyam
- നെല്ലുകുത്തി പോതി / മോന്തിക്കോലം Nellukuthi Pothi / Monthikkolam Theyyam
- ഊർപ്പഴശ്ശി Oorppazhassi Theyyam
- ഒതേനൻ Othenan Theyyam
- പാടാർക്കുളങ്ങര വീരൻ Padarkulanagara Veeran Theyyam
- പാടാർകുളങ്ങര ഭഗവതി Padarkulangara Bhagavathi Theyyam
- പാടിക്കുറ്റിയമ്മ Padikuttiyamma Theyyam
- പാലോട്ട് ദൈവത്താർ Palottu Daivathar Theyyam
- പഞ്ചുരുളി Panchuruli Theyyam
- പറക്കുട്ടിച്ചാത്തൻ Parakuttichathan Theyyam
- പെരുമ്പുഴയച്ഛൻ Perumbuzhayachan Theyyam
- പൊന്ന്വൻ തൊണ്ടച്ചൻ Ponnuan Thondachan Theyyam
- പൂക്കുട്ടിച്ചാത്തൻ Pookuttichathan Theyyam
- പൂമാരുതൻ Poomaruthan Theyyam
- പോർക്കലി ഭഗവതി Porkkali Bhagavathi Theyyam
- പൊട്ടൻ തെയ്യം Pottan Theyyam Theyyam
- പുലച്ചാമുണ്ഡി Pulachamundi Theyyam
- പുലമാരുതൻ Pulamaruthan Theyyam
- പുലിക്കണ്ഠൻ Pulikkandan Theyyam
- പുലിമറഞ്ഞ തൊണ്ടച്ഛൻ Pulimaranja Thondachan Theyyam
- പുലിയൂർ കാളി Puliyoor Kali Theyyam
- പുലിയൂർ കണ്ണൻ Puliyoor Kannan Theyyam
- പുള്ളി ഭഗവതി Pulli Bhagavathi Theyyam
- പുള്ളികരിങ്കാളി Pullikarinkali Theyyam
- പുതിയ ഭഗവതി Puthiya Bhagavathi Theyyam
- പുതുർവാടി കന്നിക്കൊരു മകൻ Puthurvadi Kannikkoru Makan Theyyam
- രക്ത ചാമുണ്ഡി Raktha Chamundi Theyyam
- തായിപരദേവത Thayiparadevatha Theyyam
- തീച്ചാമുണ്ഡി / ഒറ്റക്കോലം Theechamundi / Ottakkolam Theyyam
- തിരുവർക്കാട്ട് ഭഗവതി Thiruvarkattu Bhagavathi Theyyam
- തോട്ടുങ്കര ഭഗവതി Thottunkara Bhagavathi Theyyam
- ഉച്ചബലി Uchabali Theyyam
- ഉച്ചിട്ട Uchitta Theyyam
- വൈരജാതൻ Vairajathan Theyyam
- വലിയവളപ്പിൽ ചാമുണ്ഡി Valiyavalappil Chamundi Theyyam
- വസൂരിമാല Vasoorimala Theyyam
- വയനാട്ട് കുലവൻ / തൊണ്ടച്ഛൻ Vayanattu Kulavan / Thondachan Theyyam
- വീരാളി / വീരാർകാളി Veerarkali / Veerali Theyyam
- വേട്ടക്കൊരുമകൻ Vettakkorumakan Theyyam
- വിഷകണ്ടൻ Vishakandan Theyyam
- വിഷ്ണുമൂർത്തി Vishnumoorthi Theyyam
പതിവ് ചോദ്യങ്ങൾ
പുരളിമല മുത്തപ്പൻ / തിരുവപ്പന തെയ്യം എപ്പോഴാണ്?
പുരളിമല മുത്തപ്പൻ / തിരുവപ്പന തെയ്യമുള്ള 10 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് കീഴത്തൂർ നള്ളക്കണ്ടി വടവതി മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം — 06/12/26 – 07/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.
പുരളിമല മുത്തപ്പൻ / തിരുവപ്പന തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?
ഉത്തരകേരളത്തിലെ കാവുകളിൽ: കുന്നത്തൂർ പാടി മുത്തപ്പൻ മടപ്പുര, പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര.
പുരളിമല മുത്തപ്പൻ / തിരുവപ്പന തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?
വടക്കേ മലബാറിൽ കെട്ടിയാടുന്ന നിരവധിയായ തെയ്യങ്ങൾക്കിടയിൽ ഏറ്റവും വ്യതിരിക്തവും ജനകീയവുമായ ദേവതാ സങ്കല്പമാണ് മുത്തപ്പൻ. മുത്തപ്പന്മാർ നിരവധി ഉണ്ടെങ്കിലും ഏറ്റവും പ്രമുഖ സ്ഥാനം തിരുവപ്പന എന്ന് വിളിക്കപ്പെടുന്ന പുരളിമല മുത്തപ്പനും വെള്ളാട്ടം എന്ന് വിളിക്കപ്പെടുന്ന നമ്പല മുത്തപ്പനുമാണ്. മലവാഴും ഈശ്വരന്മാർ എന്ന് ഇരുവരും അറിയപ്പെടുന്നു.
