ഹോം › തെയ്യം കാവുകൾ › കണ്ണൂർ › നമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം

നമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം

Nambram Muchilottu Bhagavathi Kshethram

നമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം

സ്ഥലം: നണിയൂർ, പറശ്ശിനിക്കടവ്

മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക

കളിയാട്ടം: Thulam 25 – Thulam 28

കണ്ണൂർ ജില്ലയിലെ മയ്യിൽ പഞ്ചായത്തിൽ നണിയൂരിലാണ് നമ്പ്രം മുച്ചിലോട്ട് കാവ് സ്ഥിതി ചെയ്യുന്നത്. കരിവെള്ളൂർ, തൃക്കരിപ്പൂർ തുടങ്ങി മുച്ചിലോട്ട് ഭഗവതി നേരിട്ട് സാന്നിധ്യം അറിയിച്ചതായി വിശ്വസിക്കപ്പെടുന്ന പ്പെടുന്ന ഏഴ് സ്ഥാനങ്ങളിൽ ഒന്നാണ് നമ്പ്രം മുച്ചിലോട്ട് കാവ്. ഒരു തെയ്യക്കാലത്തെ ആദ്യത്തെ മുച്ചിലോട്ട് കാവ് കളിയാട്ടം ഇവിടെയാണ് നടക്കാറുള്ളത്.

നമ്പ്രം മുച്ചിലോട്ട് കാവിലെ മുച്ചിലോട്ട് ഭഗവതിയുടെ കോമരവും ജ്യോതിഷ പണ്ഡിതനുമായിരുന്ന നമ്പ്രത്തച്ഛന്റെ പേരിലും പ്രസിദ്ധമാണ് നമ്പ്രം മുച്ചിലോട്ട് കാവ്. പറശ്ശിനിപ്പുഴയുടെ കരയിൽ പറശ്ശിനി മടപ്പുരയുടെ എതിർവശത്തായാണ് കാവ് സ്ഥിതി ചെയ്യുന്നത്. പറശ്ശിനി മടപ്പുരയുമായും നമ്പ്രം മുച്ചിലോട്ട് കാവിന് ബന്ധമുണ്ട്.

എല്ലാ വർഷവും തുലാം 25 മുതൽ 29 വരെ നടക്കാറുള്ള കളിയാട്ടത്തിൽ മുച്ചിലോട്ട് ഭഗവതിയേയും ഉപദേവതമാരെയും കൂടാതെ സ്വരൂപ ദേവതയായ ചുഴലി ഭഗവതിയേയും ഇവിടെ കെട്ടിയാടാറുണ്ട്.

നമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

ഇവിടെ കെട്ടിയാടുന്ന തെയ്യങ്ങൾ

കൂടുതൽ

പതിവ് ചോദ്യങ്ങൾ

നമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം എവിടെയാണ്?

നണിയൂർ, പറശ്ശിനിക്കടവ്, കണ്ണൂർ ജില്ല. ഗൂഗിൾ മാപ്പ് ലിങ്ക് ഈ പേജിലുണ്ട്.

When is the kaliyattam at Nambram Muchilottu Bhagavathi Kshethram?

The kaliyattam is usually held around Thulam 25 – Thulam 28. Check with the kavu for this season's dates.

നമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം-ൽ കെട്ടിയാടുന്ന തെയ്യങ്ങൾ ഏതൊക്കെ?

മുച്ചിലോട്ട് ഭഗവതി, പുലിയൂർ കാളി, വിഷ്ണുമൂർത്തി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കണ്ണൻ, നരമ്പിൽ ഭഗവതി.