ഹോം › തെയ്യം ഐതിഹ്യങ്ങൾ › ഭദ്രകാളി

ഭദ്രകാളി

Bhadrakali Theyyam

ഭദ്രകാളി

ഭദ്രകാളി സങ്കല്പത്തിലുള്ള നിരവധി തെയ്യങ്ങൾ വടക്കേ മലബാറിൽ കെട്ടിയാടുന്നുണ്ടെങ്കിലും ഭദ്രകാളി എന്ന പേരിൽ തന്നെ കോലം കെട്ടിയാടുന്ന പതിവുമുണ്ട്. പ്രധാനമായും പുതിയ ഭഗവതി സ്ഥാനങ്ങളിൽ നടക്കുന്ന കളിയാട്ടത്തിൽ പുതിയ ഭഗവതിയുടെ തെയ്യം അവസാനിച്ച ശേഷം അതേ കോലം ഭദ്രകാളിയായി മാറുകയാണ് ചെയ്യുക. ചില സ്ഥാനങ്ങളിൽ മറ്റൊരു കോലധാരി പുതിയ ഭഗവതിയുടെ മുടിയും അരയൊടയും ധരിച്ച് ഭദ്രകാളി തെയ്യമായി മാറുന്ന പതിവുമുണ്ട്. പുതിയ ഭഗവതിയിൽ നിന്ന് വിഭിന്നമായി വളരെ രൗദ്രതയുള്ള ചുവടുകളാണ് ഭദ്രകാളിക്ക്.

അപൂർവ്വം ചില സ്ഥാനങ്ങളിൽ കൊണ്ടൽ മുടി എന്നറിയപ്പെടുന്ന മുടി അണിയുന്ന രൂപമാണ് ഭദ്രകാളിയ്ക്ക് ഉണ്ടാകാറ്. നരിക്കോട് പുതിയ കുന്നത് പുതിയ ഭഗവതി ക്ഷേത്രം, കൂവേരി വള്ളിക്കടവ് പുതിയ ഭഗവതി ക്ഷേത്രം, ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രം തുടങ്ങിയ കാവുകളിൽ ഭദ്രകാളിക്ക് കൊണ്ടൽ മുടി വെച്ച രൂപമാണ്.

ഭദ്രകാളി തെയ്യം തീയതികൾ 2026-27

Bhadrakali dates in the theyyam calendar

ഭദ്രകാളി തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

ഭദ്രകാളി തെയ്യം എപ്പോഴാണ്?

ഭദ്രകാളി തെയ്യമുള്ള 5 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് ഏഴോം കൊഴിച്ചിയിൽ ഭഗവതി ക്ഷേത്രം കളിയാട്ടം — 27/12/26 – 30/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

ഭദ്രകാളി തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: കൊറ്റാളി കൂർമ്പ ഭഗവതി ക്ഷേത്രം.

ഭദ്രകാളി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

ഭദ്രകാളി സങ്കല്പത്തിലുള്ള നിരവധി തെയ്യങ്ങൾ വടക്കേ മലബാറിൽ കെട്ടിയാടുന്നുണ്ടെങ്കിലും ഭദ്രകാളി എന്ന പേരിൽ തന്നെ കോലം കെട്ടിയാടുന്ന പതിവുമുണ്ട്. പ്രധാനമായും പുതിയ ഭഗവതി സ്ഥാനങ്ങളിൽ നടക്കുന്ന കളിയാട്ടത്തിൽ പുതിയ ഭഗവതിയുടെ തെയ്യം അവസാനിച്ച ശേഷം അതേ കോലം ഭദ്രകാളിയായി മാറുകയാണ് ചെയ്യുക. ചില സ്ഥാനങ്ങളിൽ മറ്റൊരു കോലധാരി പുതിയ ഭഗവതിയുടെ മുടിയും അരയൊടയും ധരിച്ച് ഭദ്രകാളി തെയ്യമായി മാറുന്ന പതിവുമുണ്ട്. പുതിയ ഭഗവതിയിൽ നിന്ന് വിഭിന്നമായി വളരെ രൗദ്രതയുള്ള…