ഹോം › തെയ്യം ഐതിഹ്യങ്ങൾ › കണ്ടനാർ കേളൻ

കണ്ടനാർ കേളൻ

Kandanar Kelan Theyyam

കണ്ടനാർ കേളൻ

വടക്കേ മലബാറിലെ തീയ സമുദായം തങ്ങളുടെ കുലദൈവമായി ആരാധിക്കുന്ന വയനാട്ടു കുലവന്റെ സാന്നിധ്യമുള്ള തറവാടുകളിൽ കെട്ടിയാടാറുള്ള ഒരു തെയ്യമാണ് കണ്ടനാർ കേളൻ. തീയിൽ വെന്ത് മരിച്ച കണ്ടനാർ കേളനെ വയനാട്ടു കുലവനാണ് ദൈവമാക്കി മാറ്റുന്നത് എന്നാണ് ഐതിഹ്യം. അതിനാൽ വയനാട്ടു കുലവന്റെ സന്തത സഹചാരിയായാണ് കണ്ടനാർ കേളന്റെ സ്ഥാനം.

ഐതിഹ്യ പ്രകാരം കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് രാമന്തളിയിൽ മേലേടത്ത് ചക്കി എന്ന സ്ത്രീയുടെ വളർത്തു മകനായിരുന്നു കേളൻ. ചക്കിയുടെ കൃഷി സ്ഥലങ്ങളെല്ലാം നോക്കി നടത്തിയിരുന്നത് കേളനായിരുന്നു. ഒരിക്കൽ വയനാട്ടിലേക്ക് പുനംകൃഷി നടത്താൻ പോയ കേളൻ അവിടെ വെച്ച് തന്റെ കൈപ്പിഴയാൽ തീയിൽ വെന്ത് മരിക്കുകയാണുണ്ടായത്. കൃഷിഭൂമി ഒരുക്കാനായി കാട് വെട്ടി തെളിച്ച് നാല് ഭാഗവും തീയിട്ട കേളന് തീ ആളി പടർന്നപ്പോൾ പുറത്തേക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. അടുത്ത് കണ്ട നെല്ലിമരത്തിൽ കയറിയ കേളനെ അതിൽ ഉണ്ടായിരുന്ന രണ്ട് പാമ്പുകൾ കൊത്തുകയും തീയിലേക്ക് വീണ് മരിക്കുകയും ചെയ്തു.

അതുവഴി നായാട്ടിന് പോയ വയനാട്ടു കുലവൻ കേളനെ കാണുകയും തന്റെ വില്ല് കൊണ്ട് കേളനെ തട്ടിയുണർത്തി ഞാൻ കണ്ടത് ഇനി നീ കണ്ടനാർ കേളൻ എന്ന പേരിൽ അറിയപ്പെടുമെന്നും തന്റെ സാന്നിധ്യമുള്ള ഇടങ്ങളിൽ കേളനും സ്ഥാനം ലഭിക്കുമെന്നും പറഞ്ഞ് അനുഗ്രഹിച്ചത്രെ.

കണ്ണൂർ കാസർഗോഡ് ജില്ലകളിലെ വയനാട്ടു കുലവന്റെ സാന്നിധ്യമുള്ള തറവാടുകളിൽ മാത്രമാണ് കണ്ടനാർ കേളനെ കെട്ടിയാടിക്കാറ്. അതേ സമയം കണ്ണൂരും കാസർഗോഡും തെയ്യത്തിന്റെ രൂപത്തിലും ചടങ്ങുകളിലും വ്യത്യാസമുണ്ട്.

കണ്ടനാർ കേളൻ തെയ്യം തീയതികൾ 2026-27

Kandanar Kelan dates in the theyyam calendar

കണ്ടനാർ കേളൻ തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

കണ്ടനാർ കേളൻ തെയ്യം എപ്പോഴാണ്?

കണ്ടനാർ കേളൻ തെയ്യമുള്ള 8 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് പയ്യൻ വളപ്പ് വയനാട്ടു കുലവൻ ദേവസ്ഥാനം കളിയാട്ടം — 30/11/26 – 01/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

കണ്ടനാർ കേളൻ തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: മുത്താച്ചി വളപ്പ് വയനാട്ടു കുലവൻ ദേവസ്ഥാനം, നടാൽ ഊർപ്പഴശ്ശി കാവ്, പൂക്കോട്ടി തറവാട് വയനാട്ടു കുലവൻ ദേവസ്ഥാനം.

കണ്ടനാർ കേളൻ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

വടക്കേ മലബാറിലെ തീയ സമുദായം തങ്ങളുടെ കുലദൈവമായി ആരാധിക്കുന്ന വയനാട്ടു കുലവന്റെ സാന്നിധ്യമുള്ള തറവാടുകളിൽ കെട്ടിയാടാറുള്ള ഒരു തെയ്യമാണ് കണ്ടനാർ കേളൻ. തീയിൽ വെന്ത് മരിച്ച കണ്ടനാർ കേളനെ വയനാട്ടു കുലവനാണ് ദൈവമാക്കി മാറ്റുന്നത് എന്നാണ് ഐതിഹ്യം. അതിനാൽ വയനാട്ടു കുലവന്റെ സന്തത സഹചാരിയായാണ് കണ്ടനാർ കേളന്റെ സ്ഥാനം.