ഹോം › തെയ്യം ഐതിഹ്യങ്ങൾ › വീരാളി / വീരാർകാളി

വീരാളി / വീരാർകാളി

Veerarkali / Veerali Theyyam

വീരാളി / വീരാർകാളി

പുതിയ ഭഗവതി കാവുകളിൽ ഉപദേവതയായി ആരാധിക്കപ്പെടുന്ന തെയ്യമാണ് വീരാർകാളി അഥവാ വീരാളി.അത്ര പ്രാധാന്യമില്ലാത്ത തെയ്യക്കോലമാണെങ്കിലും ഒട്ടുമിക്ക പുതിയ ഭഗവതി കാവുകളിലും വീരാളിക്ക് കോലം കല്പ്പിച്ചു നൽകിയിട്ടുണ്ട്.

ഐതിഹ്യ പ്രകാരം പാർവ്വതിയുടെ അംശാവതാരമായി ഭൂമിയിൽ ജന്മമെടുത്ത ദേവതയാണ് വീരാളി. പാർവതി പരമശിവന്റെ ഭൂതഗണങ്ങളോട് കോപിച്ചപ്പോൾ ആ കോപത്തിൽ നിന്ന് പിറന്നതാണ് വീരാളി. കാഞ്ഞങ്ങാട്ടെ മാതോത്ത് അമ്പലം ആരൂഢമാക്കി വീരാളി വസിച്ചു പോന്നു.

വില്ലാപുരം കോട്ട ചുട്ട് അസുരന്മാരെ കൊന്ന് രൗദ്ര ഭാവത്തിൽ തെക്കോട്ട് സഞ്ചരിച്ച പുതിയ ഭഗവതി ഒരിക്കൽ മാതോത്ത് അമ്പലത്തിൽ എത്തിയപ്പോൾ എന്നാൽ ഭഗവതിയുടെ രൗദ്ര ഭാവം കണ്ട വീരാളി വാതിൽ തുറക്കാൻ തയ്യാറായില്ലത്രേ. എന്നാൽ പിന്നീട് വീരാളി വാതിൽ തുറന്ന് പുതിയ ഭഗവതിയെ അകത്തേക്ക് ക്ഷണിക്കുകയും തന്റെ സ്ഥാനം ഒഴിഞ്ഞ് മാതോത്ത് അമ്പലം പുതിയ ഭഗവതിക്കായി നൽകുകയും ചെയ്തു. മാതോത്ത് അമ്പലം അള്ളട സ്വരൂപത്തിലെ പുതിയ ഭാഗവതിയുടെ ആരൂഢമായി മാറി.

ഇതിന് പ്രത്യുപകാരമായി പുതിയ ഭഗവതി തനിക്ക് സ്ഥാനം ലഭിക്കുന്ന എല്ലായിടങ്ങളിലും വീരാളിക്ക് ഉപദേവത സ്ഥാനം നൽകുകയായിരുന്നു. പുതിയ ഭഗവതി തെയ്യത്തിന് മുന്നേ പുലർച്ചെയാണ് വീരാളി അരങ്ങിലെത്തുക. പുതിയ ഭഗവതിയ്ക്കായി തയ്യാറാക്കിയിരിക്കുന്ന വട്ടമുടി തന്നെയാണ് വീരാളിയും അണിയുക. അപൂർവ്വം ചില കാവുകളിൽ പുലിയൂർ കാളിക്ക് സമാനമായ രൂപത്തിലും വീരാളിയെ കെട്ടിയാടിക്കാറുണ്ട്.

വീരാളി / വീരാർകാളി തെയ്യം തീയതികൾ 2026-27

Veerarkali / Veerali dates in the theyyam calendar

വീരാളി / വീരാർകാളി തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

വീരാളി / വീരാർകാളി തെയ്യം എപ്പോഴാണ്?

വീരാളി / വീരാർകാളി തെയ്യമുള്ള 9 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് ഏര്യം പുലിയൂർ കാളി ക്ഷേത്രം കളിയാട്ടം — 07/12/26 – 10/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

വീരാളി / വീരാർകാളി തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: ഏര്യം പുലിയൂർ കാളി ക്ഷേത്രം, കൊറ്റാളി കൂർമ്പ ഭഗവതി ക്ഷേത്രം, മുള്ളൂൽ പുതിയ ഭഗവതി ക്ഷേത്രം.

വീരാളി / വീരാർകാളി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

പുതിയ ഭഗവതി കാവുകളിൽ ഉപദേവതയായി ആരാധിക്കപ്പെടുന്ന തെയ്യമാണ് വീരാർകാളി അഥവാ വീരാളി.അത്ര പ്രാധാന്യമില്ലാത്ത തെയ്യക്കോലമാണെങ്കിലും ഒട്ടുമിക്ക പുതിയ ഭഗവതി കാവുകളിലും വീരാളിക്ക് കോലം കല്പ്പിച്ചു നൽകിയിട്ടുണ്ട്.