കടാങ്കോട്ട് മാക്കവും മക്കളും
Kadankottu Makkavum Makkalum Theyyam
കണ്ണൂർ ജില്ലയിലെ ചാലയിലും കുഞ്ഞിമംഗലത്തും മറ്റ് അപൂർവ്വം ചില സ്ഥാനങ്ങളിലും മാത്രം കെട്ടിയാടുന്ന തെയ്യക്കോലങ്ങളാണ് കടാങ്കോട് മാക്കവും മക്കളായ ചീരുവും ചാത്തുവും. കടങ്കോട് മാക്കം എന്ന സ്ത്രീയേയും അവളുടെ മക്കളെയും സ്വന്തം സഹോദരൻമാർ തന്നെ വെട്ടിക്കൊന്ന ദുരന്ത പൂർണ്ണമായ കഥയാണ് ഈ തെയ്യങ്ങളുടെ ഐതിഹ്യമായി പറയപ്പെടുന്നത്.
കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലത്ത് കടാങ്കോട് തറവാട്ടിൽ ജനിച്ച മാക്കത്തിനെ അവളുടെ എട്ട് സഹോദരന്മാർ അളവറ്റ് സ്നേഹിച്ചിരുന്നു. എന്നാൽ സഹോദരന്മാരുടെ ഭാര്യമാരിൽ ഒരാൾക്ക് ഒഴികെ മറ്റാർക്കും മാക്കത്തിനെ ഇഷ്ടമല്ലായിരുന്നു. ഒരവസരം കാത്തിരുന്ന അവർ വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുള്ള മാക്കത്തിന്റെ പേരിൽ വ്യാജ അവിഹിത ബന്ധം ആരോപിക്കുന്നു.
ഭാര്യമാരുടെ ഏഷണിയിൽ വീണ സഹോദരൻമാരിൽ ഒരാൾ ഒഴികെയുള്ളവർ മാക്കത്തിനേയും മക്കളെയും കൊല്ലാൻ തീരുമാനിക്കുന്നു. കോട്ടയത്ത് (കൂത്തുപറമ്പ്) വേല കാണാൻ പോകാം എന്ന പേരിൽ അവർ മാക്കത്തിനേയും മക്കളെയും കൂട്ടി തെക്കോട്ടേക്ക് യാത്രയാകുന്നു. നടന്ന് നടന്ന് കണ്ണൂരിനടുത്ത് ചാലയിൽ എത്തിയ മാക്കം മക്കളുടെ ദാഹം മാറ്റാൻ അടുത്തുള്ള തറവാട്ടിൽ കയറി വെള്ളം ചോദിച്ചു. മക്കളുടെ ദയനീയത കണ്ട ആ വീട്ടിലെ വൃദ്ധയായ സ്ത്രീ വെള്ളത്തിന് പകരം ചൂട് പാൽ നൽകിയത്രേ. അവിടുന്നും യാത്ര തുടർന്ന് പെരളശ്ശേരിക്ക് അടുത്ത് കായലോട് എന്ന സ്ഥലത്ത് എത്തിയപ്പോൾ സഹോദരന്മാർ അവിടുണ്ടായിരുന്ന ഒരു പൊട്ട കിണറ്റിൽ മാക്കത്തിനേയും മക്കളെയും കൊന്നു തള്ളി. ദൃക്സാക്ഷിയായ മാവിലനെയും അതേ കിണറ്റിൽ തന്നെ അവർ കൊന്നിട്ടു.
തന്റെ സത്യസന്ധതയാൽ ദൈവക്കരുവായി മാറിയ മാക്കത്തിന്റെ കോപത്താൽ കുഞ്ഞിമംഗലത്തെ കടാങ്കോട് വീട് കത്തിച്ചാമ്പലായി. ഒരു സഹോദരനും ഭാര്യയും ഒഴികേയുള്ളവർ അതിൽ വെന്തു മരിച്ചത്രെ. പിന്നീട് ചാലയിലെ വലിയവീട് തറവാട്ടിൽ മാക്കം തന്റെ സാന്നിധ്യം അറിയിച്ചു. ആദ്യമായി മാക്കത്തിന്റെ തെയ്യക്കോലം കെട്ടിയാടിയത് ഇവിടെയാണ്. വളരെക്കാലത്തിന് ശേഷം കുഞ്ഞിമംഗലത്തെ കടാങ്കോട് തറവാട്ടിലും മാക്കത്തെ കെട്ടിയാടാൻ ആരംഭിച്ചു. മാക്കത്തിന്റെ മക്കളായ ചാത്തുവിനും ചീരുവിനും കോലം ഉണ്ടായത് പിൽക്കാലത്ത് ആണെന്നാണ് പറയപ്പെടുന്നത്. വട്ടമുടിയും അരയിൽ പന്തവുമുള്ള രൂപമാണ് മാക്കത്തിനും മകളായ ചീരുവിനും. പൂക്കട്ടി മുടി ധരിച്ച രൂപമാണ് ചാത്തുവിന്.
സന്ധ്യക്ക് ആരംഭിക്കുന്ന സുദീർഘമായ മാക്കത്തിന്റെ തോറ്റം അവസാനിക്കുക അർദ്ധരാത്രിയോടെയാണ്. തുടർന്ന് മകനായ ചാത്തുവിന്റെ പയറ്റ് നടക്കും. പിറ്റേന്ന് പുലർച്ചെയാണ് തെയ്യക്കോലങ്ങളുടെ പുറപ്പാട് ഉണ്ടാവുക.
കടാങ്കോട്ട് മാക്കവും മക്കളും തെയ്യം തീയതികൾ 2026-27
ഇതുവരെ ഒന്നും ചേർത്തിട്ടില്ല.
കടാങ്കോട്ട് മാക്കവും മക്കളും തെയ്യം കെട്ടിയാടുന്ന കാവുകൾ
- കുഞ്ഞിമംഗലം കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം Kunhimangalam Kadankottu Makkam Tharavad
കുഞ്ഞിമംഗലം
മറ്റ് തെയ്യങ്ങൾ
- ആടി തെയ്യം Aadi Theyyam Theyyam
- ആദിമൂലിയാടൻ Aadimooliyadan Theyyam
- അണ്ടല്ലൂർ ദൈവത്താർ Andallur Daivathar Theyyam
- അസുരാളൻ Asuralan Theyyam
- ആയിറ്റി ഭഗവതി Ayitti Bhagavathi Theyyam
- ബാലി / നെടുബാലിയൻ Bali / Nedubaliyan Theyyam
- ഭദ്രകാളി Bhadrakali Theyyam
- ഭൈരവൻ Bhairavan Theyyam
- ദേവക്കൂത്ത് Devakkoothu Theyyam
- ദണ്ഡൻ Dhandan Theyyam
- ഗളിഞ്ജൻ Galinjan Theyyam
- ഗുളികൻ Gulikan Theyyam
- ഗുരുക്കൾ തെയ്യം Gurukkal Theyyam Theyyam
- ഹനുമാൻ Hanuman Theyyam
- ഇളംകോലം Ilamkolam Theyyam
- കക്കര ഭഗവതി Kakkara Bhagavathi Theyyam
- കാളപ്പുലി Kalappuli Theyyam
- കാലിച്ചാൻ / കാലിച്ചേകോൻ Kalichan / Kalichekon Theyyam
- കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ Kandakarnan / Ghandakarnan Theyyam
- കണ്ടനാർ കേളൻ Kandanar Kelan Theyyam
- കണ്ണങ്ങാട്ട് ഭഗവതി Kannangattu Bhagavathi Theyyam
- കാരണവർ Karanavar Theyyam
- കരിഞ്ചാമുണ്ഡി Karinchamundi Theyyam
- കരിങ്കുട്ടി ചാത്തൻ Karinkutti Chathan Theyyam
- കരിന്തിരി നായർ Karinthiri Nayar Theyyam
- കതിവന്നൂർ വീരൻ Kathivanoor Veeran Theyyam
- കേളൻകുളങ്ങര ഭഗവതി Kelankulangara Bhagavathi Theyyam
- കിഴക്കൻകാവ് ഭഗവതി Kizhakkankav Bhagavathi Theyyam
- കൂടൻ ഗുരുക്കൾ Koodan Gurukkal Theyyam
- കൂവളന്താറ്റ് ഭഗവതി Koovalamthattu Bhagavathi Theyyam
- കുടിവീരൻ Kudiveeran Theyyam
- കുണ്ടോർ ചാമുണ്ഡി Kundor Chamundi Theyyam
- മാരിത്തെയ്യം Maaritheyyam Theyyam
- മടയിൽ ചാമുണ്ഡി Madayil Chamundi Theyyam
- മൈലഞ്ചേരി പുതിയ ഭഗവതി Mailancheri Puthiya Bhagavathi Theyyam
- മഞ്ജുനാഥൻ Manjunathan Theyyam
- മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ Marakkalathamma / Shoolakoodariyamma Theyyam
- മാരപ്പുലി Marappuli Theyyam
- മൂലംപെറ്റ ഭഗവതി Moolampetta Bhagavathi Theyyam
- മുച്ചിലോട്ട് ഭഗവതി Muchilottu Bhagavathi Theyyam
- മുതല തെയ്യം / തൃപ്പണ്ടാറമ്മ Muthala Theyyam / Thrippandaramma Theyyam
- നാഗകന്യക / നാഗകന്നി Nagakanyaka / Nagakanni Theyyam
- നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം Nambala Muthappan / Muthappan Vellattam Theyyam
- നങ്ങോളങ്ങര ഭഗവതി Nangolangara Bhagavathi Theyyam
- നരമ്പിൽ ഭഗവതി Narambil Bhagavathi Theyyam
- നീലിയാർ ഭഗവതി Neeliyar Bhagavathi Theyyam
- നെല്ലുകുത്തി പോതി / മോന്തിക്കോലം Nellukuthi Pothi / Monthikkolam Theyyam
- ഊർപ്പഴശ്ശി Oorppazhassi Theyyam
- ഒതേനൻ Othenan Theyyam
- പാടാർക്കുളങ്ങര വീരൻ Padarkulanagara Veeran Theyyam
- പാടാർകുളങ്ങര ഭഗവതി Padarkulangara Bhagavathi Theyyam
- പാടിക്കുറ്റിയമ്മ Padikuttiyamma Theyyam
- പാലോട്ട് ദൈവത്താർ Palottu Daivathar Theyyam
- പഞ്ചുരുളി Panchuruli Theyyam
- പറക്കുട്ടിച്ചാത്തൻ Parakuttichathan Theyyam
- പെരുമ്പുഴയച്ഛൻ Perumbuzhayachan Theyyam
- പൊന്ന്വൻ തൊണ്ടച്ചൻ Ponnuan Thondachan Theyyam
- പൂക്കുട്ടിച്ചാത്തൻ Pookuttichathan Theyyam
- പൂമാരുതൻ Poomaruthan Theyyam
- പോർക്കലി ഭഗവതി Porkkali Bhagavathi Theyyam
- പൊട്ടൻ തെയ്യം Pottan Theyyam Theyyam
- പുലച്ചാമുണ്ഡി Pulachamundi Theyyam
- പുലമാരുതൻ Pulamaruthan Theyyam
- പുലിക്കണ്ഠൻ Pulikkandan Theyyam
- പുലിമറഞ്ഞ തൊണ്ടച്ഛൻ Pulimaranja Thondachan Theyyam
- പുലിയൂർ കാളി Puliyoor Kali Theyyam
- പുലിയൂർ കണ്ണൻ Puliyoor Kannan Theyyam
- പുള്ളി ഭഗവതി Pulli Bhagavathi Theyyam
- പുള്ളികരിങ്കാളി Pullikarinkali Theyyam
- പുരളിമല മുത്തപ്പൻ / തിരുവപ്പന Puralimala Muthappan / Thiruvappana Theyyam
- പുതിയ ഭഗവതി Puthiya Bhagavathi Theyyam
- പുതുർവാടി കന്നിക്കൊരു മകൻ Puthurvadi Kannikkoru Makan Theyyam
- രക്ത ചാമുണ്ഡി Raktha Chamundi Theyyam
- തായിപരദേവത Thayiparadevatha Theyyam
- തീച്ചാമുണ്ഡി / ഒറ്റക്കോലം Theechamundi / Ottakkolam Theyyam
- തിരുവർക്കാട്ട് ഭഗവതി Thiruvarkattu Bhagavathi Theyyam
- തോട്ടുങ്കര ഭഗവതി Thottunkara Bhagavathi Theyyam
- ഉച്ചബലി Uchabali Theyyam
- ഉച്ചിട്ട Uchitta Theyyam
- വൈരജാതൻ Vairajathan Theyyam
- വലിയവളപ്പിൽ ചാമുണ്ഡി Valiyavalappil Chamundi Theyyam
- വസൂരിമാല Vasoorimala Theyyam
- വയനാട്ട് കുലവൻ / തൊണ്ടച്ഛൻ Vayanattu Kulavan / Thondachan Theyyam
- വീരാളി / വീരാർകാളി Veerarkali / Veerali Theyyam
- വേട്ടക്കൊരുമകൻ Vettakkorumakan Theyyam
- വിഷകണ്ടൻ Vishakandan Theyyam
- വിഷ്ണുമൂർത്തി Vishnumoorthi Theyyam
പതിവ് ചോദ്യങ്ങൾ
കടാങ്കോട്ട് മാക്കവും മക്കളും തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?
ഉത്തരകേരളത്തിലെ കാവുകളിൽ: കുഞ്ഞിമംഗലം കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം.
കടാങ്കോട്ട് മാക്കവും മക്കളും തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?
കണ്ണൂർ ജില്ലയിലെ ചാലയിലും കുഞ്ഞിമംഗലത്തും മറ്റ് അപൂർവ്വം ചില സ്ഥാനങ്ങളിലും മാത്രം കെട്ടിയാടുന്ന തെയ്യക്കോലങ്ങളാണ് കടാങ്കോട് മാക്കവും മക്കളായ ചീരുവും ചാത്തുവും. കടങ്കോട് മാക്കം എന്ന സ്ത്രീയേയും അവളുടെ മക്കളെയും സ്വന്തം സഹോദരൻമാർ തന്നെ വെട്ടിക്കൊന്ന ദുരന്ത പൂർണ്ണമായ കഥയാണ് ഈ തെയ്യങ്ങളുടെ ഐതിഹ്യമായി പറയപ്പെടുന്നത്.
