ഹോം › തെയ്യം ഐതിഹ്യങ്ങൾ › പൂക്കുട്ടിച്ചാത്തൻ

പൂക്കുട്ടിച്ചാത്തൻ

Pookuttichathan Theyyam

വടക്കേ മലബാറിൽ പ്രത്യേകിച്ച് വളപട്ടണം പുഴയ്ക്ക് തെക്ക് വടകര വരെ നീണ്ടു നിൽക്കുന്ന പ്രദേശങ്ങളിൽ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന തെയ്യങ്ങളിൽ ഒന്നാണ് കുട്ടിച്ചാത്തൻ. ശൈവമൂർത്തിയായ കുട്ടിച്ചാത്തന്റെ ആരൂഡം പ്രശസ്ത മാന്ത്രിക ഇല്ലമായ കാളകാട്ട് ഇല്ലമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

കാളകാട്ട് നമ്പൂതിരിയുടെ വളർത്തു മകനാണ് ചാത്തനെന്നാണ് വിശ്വാസം. മഹാവികൃതിയായ ചാത്തൻ ഇല്ലത്തെ രീതികൾക്ക് വിരുദ്ധമായി പല കാര്യങ്ങളും ചെയ്തു പോന്നു. എഴുത്തു പഠിപ്പിച്ച സ്വന്തം ഗുരുനാഥനേയും വളർത്തമ്മയേയും പോലും ഉപദ്രവിക്കാൻ മടിയില്ലാതിരുന്ന ചാത്തനെ കൊണ്ട് കാളക്കാട്ട് നമ്പൂതിരി
പൊറുതി മുട്ടി. ഇല്ലത്തെ കാളയെ കൊന്ന് ചോര കുടിച്ച ചാത്തനെ അവസാനം കാളകാട്ട് നമ്പൂതിരി 390 കഷ്ണങ്ങളാക്കി ഹോമകുണ്ഠത്തിൽ ഹോമിച്ചു. എന്നാൽ ഹോമകുണ്ഠത്തിൽ നിന്ന് അനേകം ചാത്തന്മാരായി പുനർജനിച്ച് കാളകാട്ട് ഇല്ലം ചുട്ടെരിച്ചത്രെ.

കരിങ്കുട്ടി, പറക്കുട്ടി, തീക്കുട്ടി, പൂക്കുട്ടി എന്നിങ്ങനെ നിരവധി രൂപങ്ങളിൽ കുട്ടിച്ചാത്തനെ ആരാധിക്കുന്നുണ്ട്. കരിങ്കുട്ടിച്ചാത്തൻ എന്ന രൂപത്തിലാണ് ഏറ്റവുമധികം സ്ഥാനങ്ങളിൽ കുട്ടിച്ചാത്തനെ ആരാധിക്കുന്നത്. ആരൂഢ സ്ഥാനമായ കാളകാട്ടും മറ്റു അപൂർവ്വം ചില സ്ഥാനങ്ങളിലും രൗദ്ര ഭാവത്തിലുള്ള കുട്ടിച്ചാത്തൻ തെയ്യത്തെ കാണാൻ സാധിക്കും. ഇവിടെ രൂപത്തിലും ചില വ്യത്യാസങ്ങൾ ഉണ്ട്. വളപട്ടണം പുഴയ്ക്ക് തെക്ക് എല്ലായിടത്തും കുട്ടിച്ചാത്തൻ, ശാസ്ത്തപ്പൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന കരിങ്കുട്ടിച്ചാത്തനെ ഒരേ രൂപത്തിലാണ് കെട്ടിയാടിക്കുന്നത്.

പൂക്കുട്ടിച്ചാത്തൻ തെയ്യം തീയതികൾ 2026-27

Pookuttichathan dates in the theyyam calendar

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

പൂക്കുട്ടിച്ചാത്തൻ തെയ്യം എപ്പോഴാണ്?

പൂക്കുട്ടിച്ചാത്തൻ തെയ്യമുള്ള 3 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് വയപ്രം മൂലയിൽ പള്ളിയറ ഭഗവതി ക്ഷേത്രം കളിയാട്ടം — 27/12/26 – 29/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

പൂക്കുട്ടിച്ചാത്തൻ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

വടക്കേ മലബാറിൽ പ്രത്യേകിച്ച് വളപട്ടണം പുഴയ്ക്ക് തെക്ക് വടകര വരെ നീണ്ടു നിൽക്കുന്ന പ്രദേശങ്ങളിൽ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന തെയ്യങ്ങളിൽ ഒന്നാണ് കുട്ടിച്ചാത്തൻ. ശൈവമൂർത്തിയായ കുട്ടിച്ചാത്തന്റെ ആരൂഡം പ്രശസ്ത മാന്ത്രിക ഇല്ലമായ കാളകാട്ട് ഇല്ലമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.