ഹോം › തെയ്യം ഐതിഹ്യങ്ങൾ › വൈരജാതൻ

വൈരജാതൻ

Vairajathan Theyyam

അള്ളട സ്വരൂപത്തിലെ സ്വരൂപാധികാരമുള്ള ദേവതമാരിൽ ഒരാളാണ് വൈരജാതൻ. ദക്ഷനെ കൊല്ലാൻ വേണ്ടി ശിവൻ കോപം തന്റെ ജട പറിച്ചെറിഞ്ഞപ്പോൾ അതിൽ നിന്നും ജന്മമെടുത്ത വീരഭദ്രനാണ് വൈരജാതൻ എന്ന പേരിൽ തെയ്യത്തിൽ ആരാധിക്കപ്പെടുന്നത്.

തന്റെ അവതാര പൂർത്തീകരണത്തിന് ശേഷം ഇന്നത്തെ ഇരിട്ടിക്കടുത്തുള്ള കീഴൂർ ആരൂഢമുറപ്പിച്ച വൈരജാതൻ പിന്നീട് വടക്കോട്ടേക്ക് എഴുന്നള്ളി അള്ളട നാട്ടിൽ ആരാധന നേടി എന്നാണ് വിശ്വാസം. കോലത്തിരിക്ക് വേണ്ടി അള്ളട നാട്ടിലെ ഇടപ്രഭുക്കൻമാരെ തോൽപ്പിച്ച് രാജ്യം പിടിച്ചെടുക്കാനായി പുറപ്പെട്ട സൈന്യത്തിൽ പടനായരായാണ് വൈരാജാതൻ വടക്കോട്ടേക്ക് സഞ്ചരിക്കുന്നത്. വേട്ടക്കൊരു മകൻ, ഊർപ്പഴശ്ശി, ക്ഷേത്രപാലകൻ എന്നിവരുടെ കൂടെയാണ് വൈരജാതൻ അള്ളടത്തിൽ എത്തുന്നത് എന്നാണ് വിശ്വാസം.

അള്ളട നാട്ടിലെത്തി ഇടപ്രഭുക്കന്മാരെ തോൽപ്പിച്ച് രാജ്യം പിടിച്ചെടുത്ത് കോലത്തിരിയെ ഏൽപ്പിച്ച ശേഷം വൈരജാതൻ ചെറുവത്തൂർ കമ്പിക്കാത്തിടം മാടത്തിൻ കീഴിൽ ആരൂഢമായി തിരഞ്ഞെടുത്തു. പ്രധാനമായും നായർ സമുദായക്കാരുടെ സ്ഥാനങ്ങളിലാണ് വൈരജാതൻ തെയ്യം ഉണ്ടാവാറ്. മാടത്തിൽ ദൈവം, വീരഭദ്രൻ എന്നിങ്ങനെ വ്യത്യസ്തമായ പേരുകളിൽ മറ്റു ചില സമുദായങ്ങളുടെ സ്ഥാനങ്ങളിലും വൈരജാതനെ ആരാധിച്ചു പോരുന്നുണ്ട്.

വൈരജാതൻ തെയ്യം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

വൈരജാതൻ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

അള്ളട സ്വരൂപത്തിലെ സ്വരൂപാധികാരമുള്ള ദേവതമാരിൽ ഒരാളാണ് വൈരജാതൻ. ദക്ഷനെ കൊല്ലാൻ വേണ്ടി ശിവൻ കോപം തന്റെ ജട പറിച്ചെറിഞ്ഞപ്പോൾ അതിൽ നിന്നും ജന്മമെടുത്ത വീരഭദ്രനാണ് വൈരജാതൻ എന്ന പേരിൽ തെയ്യത്തിൽ ആരാധിക്കപ്പെടുന്നത്.