ഹോം › തെയ്യം ഐതിഹ്യങ്ങൾ › പുതുർവാടി കന്നിക്കൊരു മകൻ

പുതുർവാടി കന്നിക്കൊരു മകൻ

Puthurvadi Kannikkoru Makan Theyyam

വളരെ അപൂർവ്വം ചില സ്ഥാനങ്ങളിൽ മാത്രം കെട്ടിയാടുന്ന ഒരു പുരുഷ തെയ്യമാണ് പുതുർവാടി കന്നിക്കൊരു മകൻ. കണ്ണൂർ ജില്ലയിലെ ഏഴോത്തിനടുത്ത് നരിക്കോട് സ്ഥിതി ചെയ്യുന്ന മാനിച്ചേരി കന്നിക്കൊരു മകൻ ക്ഷേത്രമാണ് ഈ തെയ്യത്തിന്റെ ആരൂഢ സ്ഥാനം. വൈദ്യനാഥനായ ധന്വന്തരി സങ്കല്പമാണ് കന്നിക്കൊരു മകൻ തെയ്യം എന്ന് വിശ്വസിക്കപ്പെടുന്നു.

പുതുർവാടി കോട്ടയിൽ നിന്ന് കൊള്ളക്കാർ ചെറുപ്പത്തിൽ തട്ടിക്കൊണ്ടു പോയ വാക്കത്തൂർ അക്കം തമ്മശ്ശേരി എന്ന സ്ത്രീയ്ക്ക് പിൽക്കാലത്ത് ജനിച്ച പുത്രനാണ് കന്നിക്കൊരു മകൻ എന്നാണ് ഐതിഹ്യം. വാക്കത്തൂർ കേളു എന്ന് അമ്മ പേരിട്ട കുട്ടി പിറന്ന സമയത്ത് തന്നെ പല ദൃഷ്ടാന്തങ്ങളും സംഭവിച്ചിരുന്നുവത്രെ. മലനാട്ടിൽ രാജാവായി വാഴും എന്ന് കണിയാൻ പ്രവചിച്ചിരുന്നു എന്നും പുരാവൃത്തത്തിൽ പറയുന്നു.

ചെറുപ്പത്തിൽ തന്നെ പല വിദ്യകളും സ്വായത്തമാക്കിയ കേളു വൈദ്യത്തിലും കളരിയിലുമടക്കം തന്റെ കഴിവ് തെളിയിച്ചിരുന്നു. മുതിർന്നപ്പോൾ പുതുർവാടി കോട്ടയിൽ ചെന്ന് സ്വന്തം അമ്മാവനോട് യുദ്ധം ചെയ്ത് തോൽപ്പിക്കുകയും അവസാനം താൻ സഹോദരിയുടെ മകൻ ആണെന്ന സത്യം അമ്മാവനെ അറിയിച്ച് കോട്ടയുടെ അധികാരം ഏറ്റെടുത്ത് കോട്ട ഭരിക്കുകയും ചെയ്തു.

വർഷങ്ങൾക്ക് ശേഷം കോലത്ത്നാട്ടിൽ നിന്ന് വയനാട്ടിൽ പോയി തിരിച്ചു വരുന്ന നാല് പേരിൽ ഒരാൾക്ക് കന്നിക്കൊരു മകന്റെ ശക്തി ചൈതന്യം അടങ്ങിയ രത്നം ലഭിക്കുകയും നരിക്കോട് മാനിച്ചേരി തറവാട്ടിലെ കാരണവർ ആയിരുന്ന അയാൾ രത്നം തന്റെ തറവാട്ടിൽ എത്തിച്ച് അവിടെ സൂക്ഷിച്ചു. പിന്നീട് രത്നത്തിന്റെ ചൈതന്യം മനസ്സിലാക്കിയ കാരണവർ ക്ഷേത്രം പണിത് കന്നിക്കൊരു മകനെ ആരാധിക്കാൻ തുടങ്ങിയത്രെ.

പൂക്കട്ടി മുടി ധരിച്ച രൂപമാണ് കന്നിക്കൊരു മകൻ തെയ്യത്തിന്. വളരെ മന്ദം മന്ദമുള്ള പുറപ്പാട് ഈ തെയ്യത്തിന്റെ പ്രത്യേകതയാണ്. നരിക്കോട് കൂടാതെ ചുരുക്കം ചില സ്ഥാനങ്ങളിൽ മാത്രമേ ഈ തെയ്യം കെട്ടിയാടുന്നുള്ളൂ.

പുതുർവാടി കന്നിക്കൊരു മകൻ തെയ്യം തീയതികൾ 2026-27

Puthurvadi Kannikkoru Makan dates in the theyyam calendar

പുതുർവാടി കന്നിക്കൊരു മകൻ തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

പുതുർവാടി കന്നിക്കൊരു മകൻ തെയ്യം എപ്പോഴാണ്?

പുതുർവാടി കന്നിക്കൊരു മകൻ തെയ്യമുള്ള 1 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് മുള്ളുൽ കന്നിക്കൊരുമകൻ ക്ഷേത്രം — 07/01/27 – 09/01/27. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

പുതുർവാടി കന്നിക്കൊരു മകൻ തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: മുള്ളുൽ കന്നിക്കൊരുമകൻ ക്ഷേത്രം.

പുതുർവാടി കന്നിക്കൊരു മകൻ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

വളരെ അപൂർവ്വം ചില സ്ഥാനങ്ങളിൽ മാത്രം കെട്ടിയാടുന്ന ഒരു പുരുഷ തെയ്യമാണ് പുതുർവാടി കന്നിക്കൊരു മകൻ. കണ്ണൂർ ജില്ലയിലെ ഏഴോത്തിനടുത്ത് നരിക്കോട് സ്ഥിതി ചെയ്യുന്ന മാനിച്ചേരി കന്നിക്കൊരു മകൻ ക്ഷേത്രമാണ് ഈ തെയ്യത്തിന്റെ ആരൂഢ സ്ഥാനം. വൈദ്യനാഥനായ ധന്വന്തരി സങ്കല്പമാണ് കന്നിക്കൊരു മകൻ തെയ്യം എന്ന് വിശ്വസിക്കപ്പെടുന്നു.