ഹോം › തെയ്യം ഐതിഹ്യങ്ങൾ › വസൂരിമാല

വസൂരിമാല

Vasoorimala Theyyam

വസൂരിമാല

ദാരിക പത്നിയായ മനോധരിയാണ് വസൂരിമാല തെയ്യം എന്നാണ് വിശ്വാസം. കൂറുമ്പ ഭഗവതിയും (ഭദ്രകാളി) ദാരികനും തമ്മിലുള്ള യുദ്ധത്തിൽ ദാരികൻ വധിക്കപ്പെട്ടപ്പോൾ മനോധരി ശിവനെ തപസ്സു ചെയ്ത് വസൂരി വിത്തുകൾ വരമായി നേടിയത്രേ. ഈ വസൂരി വിത്തുകൾ മനോദരി കൂറുമ്പയ്‌ക്ക് നേരെ പ്രയോഗിക്കുകയും കൂറുമ്പയ്ക്ക് വസൂരി ബാധിക്കുകയും ചെയ്തു. കൂറുമ്പയുടെ ഭൂതഗണത്തിൽ പെട്ട കണ്ഠാകർണൻ മനോധരിയുടെ കണ്ണുകൾ രണ്ടും കുത്തിപ്പൊട്ടിച്ച് തങ്ങളുടെ കൂടെ കൂട്ടിയത്രേ.

വടക്കേ മലബാറിലെ കൂറുമ്പകാവുകളിലെല്ലാം വസൂരിമാലയ്ക്ക് സ്ഥാനമോ തെയ്യക്കോലമോ ഉണ്ടാകാറുണ്ട്. രാത്രി അരങ്ങിലെത്തുന്ന വെള്ളാട്ടവും പിറ്റേ ദിവസം രാവിലെയുള്ള കോലവുമാണ് വസൂരിമാല തെയ്യത്തിന്റെ രീതി. വളരെ സ്ത്രൈണതയുള്ള ഭാവ പ്രകടനങ്ങളോട് കൂടിയതാണ് വസൂരിമാല വെള്ളാട്ടവും തെയ്യവും. പ്രത്യേകിച്ച് മുടി ഇല്ലാതെ വഞ്ചി മാത്രം ധരിച്ച രൂപമാണ് തെയ്യത്തിന്. എന്നാൽ തർപ്പണത്തിന്റെ സമയത്ത് മാത്രം ഈ തെയ്യം മുടി ധരിക്കാറുണ്ട്.

വസൂരിമാല തെയ്യം തീയതികൾ 2026-27

Vasoorimala dates in the theyyam calendar

വസൂരിമാല തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

വസൂരിമാല തെയ്യം എപ്പോഴാണ്?

വസൂരിമാല തെയ്യമുള്ള 3 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് പനക്കാടൻ മലയൻ കാവ് തിറ മഹോത്സവം — 15/12/26 – 18/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

വസൂരിമാല തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: കൊറ്റാളി കൂർമ്പ ഭഗവതി ക്ഷേത്രം.

വസൂരിമാല തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?