ഹോം › തെയ്യം ഐതിഹ്യങ്ങൾ › നങ്ങോളങ്ങര ഭഗവതി

നങ്ങോളങ്ങര ഭഗവതി

Nangolangara Bhagavathi Theyyam

കണ്ണൂർ ജില്ലയിലെ ഇരിണാവിൽ നങ്ങോളങ്ങര കാവിൽ കെട്ടിയാടുന്ന തെയ്യമാണ് നങ്ങോളങ്ങര ഭഗവതി. മനുഷ്യ നിർമ്മിതികൾ ഇല്ലാത്ത അപൂർവ്വമായ തനത് കാവ് ആണ് നങ്ങോളങ്ങര കാവ്. തുലാം 11 മുതൽ വൃശ്ചിക സംക്രമം വരെയുള്ള എല്ലാ ദിവസവും ഇവിടെ ഭഗവതിയെ കെട്ടിയാടാറുണ്ട്. ഐതിഹ്യപ്രകാരം ചെറുകുന്ന് അന്നപൂർണേശ്വരിയുടെ സഹോദരി സങ്കല്പമാണ് ഈ ഭഗവതിക്ക്.

വട്ടമുടി വെച്ച് മുടിയിൽ കോത്തിരികളുമായി സാത്വികമായ ചലനങ്ങളോടെയാണ് തെയ്യം അരങ്ങിലെത്തുക. വാദ്യങ്ങൾ ഒന്നുമില്ലാതെ ഓലച്ചൂട്ടിന്റെ മാത്രം വെളിച്ചത്തിലാണ് തെയ്യം നടക്കാറ് എന്നത് ഇവിടുത്തെ ഒരു പ്രത്യേകതയാണ്. സന്ധ്യക്ക്‌ 7 മണിയോടെയാണ് തെയ്യത്തിന്റെ പുറപ്പാട് ഉണ്ടാവാറ്. നങ്ങോളങ്ങര കാവിൽ കൂടാതെ സമീപത്തെ മറ്റൊരു കാവിലും മാത്രമേ നങ്ങോളങ്ങര ഭഗവതിയെ കെട്ടിയാടാറുള്ളൂ.

നങ്ങോളങ്ങര ഭഗവതി തെയ്യം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

നങ്ങോളങ്ങര ഭഗവതി തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

നങ്ങോളങ്ങര ഭഗവതി തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: നങ്ങോളങ്ങര കാവ്.

നങ്ങോളങ്ങര ഭഗവതി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?