ഹോം › തെയ്യം ഐതിഹ്യങ്ങൾ › പുലിയൂർ കണ്ണൻ

പുലിയൂർ കണ്ണൻ

Puliyoor Kannan Theyyam

പുലിദൈവങ്ങളുടെയെല്ലാം ഐതിഹ്യം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. പണ്ട് ശിവനും പാർവ്വതിക്കും കാട്ടിൽ പുലിരൂപം ധരിച്ച് വസിക്കണമെന്ന മോഹമുണ്ടാവുകയും ഇരുവരും പുലികളായി ജീവിച്ച് അഞ്ച് ആൺപുലികൾക്കും ഒരു പെൺപുലിക്കും ജന്മം നൽകി എന്നുമാണ് ഐതിഹ്യം. ഇവരെയാണ് പുലി ദൈവങ്ങളായി തെയ്യത്തിൽ ആരാധിക്കുന്നത്.

ശിവൻ പുലിക്കണ്ഠനായും പാർവതി പുള്ളിക്കരിങ്കാളിയായും പുലിവേഷം പൂണ്ട് ജീവിച്ചത് ഇന്നത്തെ കാസർഗോഡ് ജില്ലയിലെ കിഴക്കൻ മലയോരമായ തുളൂർ വനത്തിലാണ് എന്നാണ് പുരാവൃത്തം പറയുന്നത്. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലിമാരുതൻ, പുലിയൂർ കണ്ണൻ എന്നീ അഞ്ച് ആൺ പുലികൾക്ക് ജന്മം നൽകിയ പുള്ളിക്കരിങ്കാളിക്ക് ഒരു പെൺമകൾ വേണമെന്ന് ആഗ്രഹം ഉണ്ടാവുകയും അവസാനം പുലിയൂർ കാളി പെൺമകളായി പിറക്കുകയും ചെയ്തത്രെ.

നാട്ടിലിറങ്ങി നാടുവഴിയുടെ ആല തകർത്ത് പശുക്കളെ കൊന്ന പുലികളെ കൊല്ലാൻ നാടുവഴിയുടെ സേനാനായകൻ ആയ കരിന്തിരി കണ്ണൻ കാടു കയറി. ഒളിയിടമുണ്ടാക്കി പുലികളെ അമ്പെയ്ത് കൊല്ലാൻ തുനിഞ്ഞ കരിന്തിരി കണ്ണന്റെ മേൽ പുലികളിൽ ഒരാൾ ചാടി വീണ് കടിച്ചു കൊന്നു. പ്രശ്നചിന്ത നടത്തിയ നാടുവാഴി പുലികൾ ദേവ ചൈതന്യമുള്ളവരാണെന്ന് കണ്ടെത്തുകയും പുലിദൈവങ്ങൾക്ക് സ്ഥാനം നൽകി ആരാധന കല്പ്പിച്ചു നൽകുകയും ചെയ്തു. പുലികളുടെ കയ്യാൽ കൊല്ലപ്പെട്ട കരിന്തിരി കണ്ണനും ദൈവക്കരുവായി മാറി പുലിദൈവങ്ങളുടെ കാവുകളിൽ സ്ഥാനം ലഭിച്ചു.

പുലിയൂർ കണ്ണൻ തെയ്യം തീയതികൾ 2026-27

Puliyoor Kannan dates in the theyyam calendar

പുലിയൂർ കണ്ണൻ തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

പുലിയൂർ കണ്ണൻ തെയ്യം എപ്പോഴാണ്?

പുലിയൂർ കണ്ണൻ തെയ്യമുള്ള 50 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് കോടാപറമ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം — 28/11/26 – 01/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

പുലിയൂർ കണ്ണൻ തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: എളയാവൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, ഏര്യം പുലിയൂർ കാളി ക്ഷേത്രം, ഇരിവേരി പുലിദേവ ക്ഷേത്രം, കൈതേരി ആറങ്ങാട്ടേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കീഴാറ്റൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം.

പുലിയൂർ കണ്ണൻ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

പുലിദൈവങ്ങളുടെയെല്ലാം ഐതിഹ്യം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. പണ്ട് ശിവനും പാർവ്വതിക്കും കാട്ടിൽ പുലിരൂപം ധരിച്ച് വസിക്കണമെന്ന മോഹമുണ്ടാവുകയും ഇരുവരും പുലികളായി ജീവിച്ച് അഞ്ച് ആൺപുലികൾക്കും ഒരു പെൺപുലിക്കും ജന്മം നൽകി എന്നുമാണ് ഐതിഹ്യം. ഇവരെയാണ് പുലി ദൈവങ്ങളായി തെയ്യത്തിൽ ആരാധിക്കുന്നത്.