ഹോം › തെയ്യം ഐതിഹ്യങ്ങൾ › പെരുമ്പുഴയച്ഛൻ

പെരുമ്പുഴയച്ഛൻ

Perumbuzhayachan Theyyam

പെരുമ്പുഴയച്ഛൻ

വള്ളുവ സമുദായം തങ്ങളുടെ കുലദൈവമായി ആരാധിക്കുന്ന തെയ്യമാണ് പെരുമ്പുഴയച്ഛൻ. വടുകദേശത്തെ (ഇന്നത്തെ ആന്ധ്ര) വർത്തക ദമ്പതികളുടെ മകനായി ജനിച്ച പെരുമ്പുഴയച്ഛൻ പുഴയിൽ വീണ് മരിക്കുകയും ദൈവക്കരുമായി മാറി ആരാധിക്കപ്പെടുകയും ചെയ്തു എന്നാണ് പുരാവൃത്തം പറയുന്നത്.

കച്ചവടത്തിനായി മലനാട്ടിലേക്ക് വന്ന പെരുമ്പുഴയച്ഛൻ തിരുനെല്ലി പെരുമാൾക്ക് കപ്പം കൊടുക്കാൻ വിസമ്മതിച്ചതിനാൽ പെരുമാളുടെ കോപത്താൽ ചെന്നിക്കുത്ത് പിടിപെടുകയും പുഴയിൽ വീണ് മരിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. പുഴയിൽ മീൻ പിടിക്കാൻ പോയ വള്ളൂവ സമുദായത്തിൽ പെട്ട ഒരാൾക്കാണ് മൃതദേഹം കിട്ടിയത്. പ്രശ്നചിന്ത നടത്തിയപ്പോൾ അതൊരു സാധാരണ മനുഷ്യൻ അല്ലെന്ന് മനസ്സിലാക്കിയ അയാൾ തന്റെ വീട്ടിൽ പെരുമ്പുഴയച്ഛന് സ്ഥാനവും പൂജയും നൽകി ആരാധിക്കുകയായിരുന്നു.

പിന്നീട് വള്ളുവ സമുദായത്തിന്റെ കുല ദൈവമായി മാറിയ പെരുമ്പുഴയച്ഛന് അവരുടെ നാടുകളിലെല്ലാം സ്ഥാനം ലഭിച്ചു. പെരുമ്പുഴയച്ഛൻ സ്ഥാനങ്ങൾ കൂടുതലും പുഴകളുടെ സമീപമാണ് കാണാറുള്ളത്. കതിവന്നൂർ വീരന് സമാനമായി തോറ്റം, പയറ്റ്, തെയ്യക്കോലം എന്നിങ്ങനെയാണ് പെരുമ്പുഴയച്ഛന്റെ ചടങ്ങുകൾ.

പെരുമ്പുഴയച്ഛൻ തെയ്യം തീയതികൾ 2026-27

Perumbuzhayachan dates in the theyyam calendar

പെരുമ്പുഴയച്ഛൻ തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

പെരുമ്പുഴയച്ഛൻ തെയ്യം എപ്പോഴാണ്?

പെരുമ്പുഴയച്ഛൻ തെയ്യമുള്ള 3 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് കല്ല്യാശ്ശേരി പെരുമ്പുഴയച്ഛൻ ക്ഷേത്രം കളിയാട്ടം — 24/12/26 – 25/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

പെരുമ്പുഴയച്ഛൻ തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: എടനാട് പെരുമ്പുഴയച്ഛൻ ക്ഷേത്രം.

പെരുമ്പുഴയച്ഛൻ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

വള്ളുവ സമുദായം തങ്ങളുടെ കുലദൈവമായി ആരാധിക്കുന്ന തെയ്യമാണ് പെരുമ്പുഴയച്ഛൻ. വടുകദേശത്തെ (ഇന്നത്തെ ആന്ധ്ര) വർത്തക ദമ്പതികളുടെ മകനായി ജനിച്ച പെരുമ്പുഴയച്ഛൻ പുഴയിൽ വീണ് മരിക്കുകയും ദൈവക്കരുമായി മാറി ആരാധിക്കപ്പെടുകയും ചെയ്തു എന്നാണ് പുരാവൃത്തം പറയുന്നത്.