ഹോം › തെയ്യം ഐതിഹ്യങ്ങൾ › ഭൈരവൻ

ഭൈരവൻ

Bhairavan Theyyam

ഭൈരവൻ

തെയ്യത്തിൽ പഞ്ചമൂർത്തികൾ എന്നറിയപ്പെടുന്ന ദേവതകളിൽ പ്രധാനിയാണ് ഭൈരവൻ. ശാക്തേയ പൂജാ കർമങ്ങൾ നിർവ്വഹിക്കുന്ന യോഗി സമുദായം തങ്ങളുടെ കുലദൈവമായി ഭൈരവനെ ആരാധിക്കുന്നു. ശൈവചൈതന്യമാണ് ഭൈരവൻ എന്നാണ് സങ്കൽപം.

ശിവപുരാണം പറയുന്നത് പ്രകാരം ബ്രഹ്മഹത്യാ പാപം തീർക്കാൻ ഭൂമിയിൽ ഭിക്ഷാ പാത്രവുമായി അലഞ്ഞ ശിവനാണ് ഭൈരവൻ. ബ്രഹ്‌മാവും വിഷ്ണുവും തമ്മിൽ നടന്ന തർക്കം നടക്കുകയും തർക്കത്തിന്റെ അവസാനം കള്ളം പറഞ്ഞ ബ്രഹ്മാവിന്റെ തല പരമശിവൻ പിഴുതെടുക്കുകയും തുടർന്ന് ശിവന് ബ്രഹ്മഹത്യ പാപം വന്നു ചേരുകയും ചെയ്തു എന്നാണ് വിശ്വാസം.

ബ്രഹ്മഹത്യ പാപം തീർക്കാൻ ഒരു കയ്യിൽ തലയോട്ടിയും മറുകയ്യിൽ ചൂരൽകൊലുമേന്തി പന്തീരാണ്ട് കാലം ഭൂമിയിൽ ഭിക്ഷയാചിച്ചു നടന്നു എന്നാണ് പുരാവൃത്തം. യോഗി സമുദായത്തിന്റെ ആസ്ഥാനമായ മംഗലാപുരത്തിനടുത്ത് കതിരിയത്ത് കൊട്ടാരത്തിൽ ഭൈരവൻ എത്തിച്ചേരുകയും പിന്നീട് യോഗി സമുദായത്തിന്റെ കുല ദൈവമായി മാറുകയും ചെയ്തു എന്ന് വിശ്വാക്കപ്പെടുന്നു.

പൊയ്ക്കണ്ണ് ധരിച്ച് കയ്യിൽ കുരുത്തോല കൊണ്ടുള്ള കപാലവും ചൂരൽക്കോലുമേന്തിയാണ് ഭൈരവൻ തെയ്യം അരങ്ങിലേത്തുക.

ഭൈരവൻ തെയ്യം തീയതികൾ 2026-27

Bhairavan dates in the theyyam calendar

ഭൈരവൻ തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

ഭൈരവൻ തെയ്യം എപ്പോഴാണ്?

ഭൈരവൻ തെയ്യമുള്ള 14 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് കൊക്കാനിശ്ശേരി കണ്ടമ്പത്ത് അറ കളിയാട്ടം — 03/12/26 – 05/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

ഭൈരവൻ തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: കണിയാട കാവുംതലക്കൽ തറവാട്, കണിയാട മീത്തൽ വീട് തറവാട്, കാറമേൽ വെള്ളോറ തറവാട് ദേവസ്ഥാനം, കൂടൻ ഗുരുക്കന്മാർ കാവ്, മുള്ളുൽ കന്നിക്കൊരുമകൻ ക്ഷേത്രം.

ഭൈരവൻ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

തെയ്യത്തിൽ പഞ്ചമൂർത്തികൾ എന്നറിയപ്പെടുന്ന ദേവതകളിൽ പ്രധാനിയാണ് ഭൈരവൻ. ശാക്തേയ പൂജാ കർമങ്ങൾ നിർവ്വഹിക്കുന്ന യോഗി സമുദായം തങ്ങളുടെ കുലദൈവമായി ഭൈരവനെ ആരാധിക്കുന്നു. ശൈവചൈതന്യമാണ് ഭൈരവൻ എന്നാണ് സങ്കൽപം.