ഹോം › തെയ്യം ഐതിഹ്യങ്ങൾ › കൂടൻ ഗുരുക്കൾ

കൂടൻ ഗുരുക്കൾ

Koodan Gurukkal Theyyam

കണ്ണൂർ ജില്ലയിലെ മാവിലായി കൂടൻ ഗുരുക്കന്മാർ കാവിൽ പ്രധാന ദേവതയായി ആരാധിക്കപ്പെടുന്ന തെയ്യമാണ് കൂടൻ ഗുരുക്കൾ.ചരിത്ര രേഖകൾ പ്രകാരം പതിനാലാം നൂറ്റാണ്ടിൽ ഈ ദേശത്ത് ജീവിച്ചിരുന്ന രയരൻ എന്ന വ്യക്തിയാണ് കൂടൻ ഗുരുക്കളായി ആരാധിക്കപ്പെടുന്നത് എന്ന് കരുതപ്പെടുന്നു.

മാവിലായിയിലെ മണിക്കുന്ന് തറവാട്ടിലെ ചക്കിയുടെ മകനായി ജനിച്ച രയരൻ വളർന്നപ്പോൾ ആയുധഭ്യാസത്തിലും താന്ത്രിക - മാന്ത്രിക വിദ്യകളിലും തന്റെ കഴിവ് പ്രകടമാക്കിയിരുന്നു. ഭൈരവാദി പഞ്ചമൂർത്തികളുടെ ഉപാസകൻ ആയിരുന്ന രയരൻ സമൂഹത്തിലെ ജാതി അനാചാരങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ ശബ്ദമുയർത്തിയ വ്യക്തിയായിരുന്നു.

തങ്ങളെ എതിർത്ത രയരനെ ഒതുക്കാൻ സവർണ്ണ ജാതിക്കാർ കോലത്തിരിയുടെ മുന്നിൽ രയരനെതിരെ പരാതികൾ എത്തിച്ചു. രയരനോട് കൊട്ടാരത്തിൽ എത്താൻ ആവശ്യപ്പെട്ട കോലത്തിരി രയരന്റെ ശല്യം അവസാനിപ്പിക്കാൻ മുസ്ലിങ്ങൾ കൈവശപ്പെടുത്തിയ ബേക്കൽ കോട്ട അവരോട് യുദ്ധം ചെയ്ത് മോചിപ്പിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

തന്റെ അസാമാന്യമായ കഴിവുകളാൽ കോട്ട മോചിപ്പിച്ച രയരനെ അവസാനം കോലത്തിരിക്ക് പോലും അംഗീകരിക്കേണ്ടി വന്നു.പകരമായി വളപട്ടണം കോട്ടയിൽ അയിത്തം ഒഴിവാക്കണമെന്ന് മാത്രമാണ് രയരൻ ആവശ്യപെട്ടത്.തന്റെ കാല ശേഷം ഉപാസനാ മൂർത്തികളായ ഭൈരവാദി പഞ്ചമൂർത്തികളുടെ തെയ്യങ്ങൾ കാലാകാലം കെട്ടിയാടാൻ അനുവദിക്കണമെന്ന ആവശ്യവും കോലത്തിരിയിൽ നിന്ന് രയരൻ നേടിയെടുത്തു.

തിരിച്ച് മാവിലായിയിൽ എത്തിയ രയരൻ തന്റെ 28 ആം വയസ്സിൽ എരിഞ്ഞേരി മല കയറി സമാധിയായത്രേ. പിന്നീട് മാവിലായിയിൽ ഗുരുക്കന്മാർ കാവ് സ്ഥാപിക്കപ്പെടുകയും കൂടൻ ഗുരുക്കളെയും സന്തത സഹചാരികളായ അമ്മാവന്മാരെയും ഭൈരവാദി പഞ്ചമൂർത്തീകളെയും കോലം കെട്ടിയാടാൻ ആരംഭിക്കുകയും ചെയ്തു.

കൂടൻ ഗുരുക്കൾ തെയ്യം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

കൂടൻ ഗുരുക്കൾ തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

കൂടൻ ഗുരുക്കൾ തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: കൂടൻ ഗുരുക്കന്മാർ കാവ്.

കൂടൻ ഗുരുക്കൾ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

കണ്ണൂർ ജില്ലയിലെ മാവിലായി കൂടൻ ഗുരുക്കന്മാർ കാവിൽ പ്രധാന ദേവതയായി ആരാധിക്കപ്പെടുന്ന തെയ്യമാണ് കൂടൻ ഗുരുക്കൾ.ചരിത്ര രേഖകൾ പ്രകാരം പതിനാലാം നൂറ്റാണ്ടിൽ ഈ ദേശത്ത് ജീവിച്ചിരുന്ന രയരൻ എന്ന വ്യക്തിയാണ് കൂടൻ ഗുരുക്കളായി ആരാധിക്കപ്പെടുന്നത് എന്ന് കരുതപ്പെടുന്നു.