ഹോം › തെയ്യം ഐതിഹ്യങ്ങൾ › കേളൻകുളങ്ങര ഭഗവതി

കേളൻകുളങ്ങര ഭഗവതി

Kelankulangara Bhagavathi Theyyam

കേളൻകുളങ്ങര ഭഗവതി

കണ്ണൂർ ജില്ലയിൽ പയ്യന്നൂരിനടുത്ത് എടാട്ട് നാടിന്റെ ദേശദേവതയാണ് കേളൻകുളങ്ങര ഭഗവതി. എടാട്ടിന് പുറമേ കുഞ്ഞിമംഗലം, ചെറുതാഴം, വെള്ളൂർ തുടങ്ങി പയ്യന്നൂരിന്റെ പ്രാന്തപ്രദേശങ്ങളിലും ഈ തെയ്യം ആരാധിക്കപ്പെടുന്നു. രൗദ്രദേവതയായ കേളൻകുളങ്ങര ഭഗവതിയുടെ അരങ്ങ് അത്യന്തം ഭയം ജനിപ്പിക്കുന്നതാണ്.

ചെറുതാഴം ദേശത്തെ ജന്മി കുടുംബങ്ങളിൽ ഒന്നായിരുന്നു പെരിയാട്ട് നായർ തറവാട്ടുകാർ. തറവാട്ടിലെ മൂന്ന് പെണ്മക്കളിൽ ഇളയവളായിരുന്നു ഒരു കാലിന് സ്വാധീനമില്ലാത്ത മാണി എന്ന കന്യക. ചെറുപ്പം മുതലേ പരിഹാസങ്ങൾ നേരിട്ട കന്യക തറവാട്ടിലെ സ്വത്ത് ഭാഗം വെച്ചപ്പോൾ തന്നോട് കാണിച്ച അവഗണനയെ ചോദ്യം ചെയ്തു.

സ്വാധീനമില്ലാത്ത കാല് കൊണ്ട് നടന്ന് എത്താവുന്ന ഭൂമി മുഴുവൻ നീ എടുത്തോ എന്ന് കാരണവർ കന്യകയെ പരിഹസിച്ചത്രേ. തന്നോടുള്ള അവഗണനയും പരിഹാസവും മനസ്സിലായ കന്യക സ്വന്തം തറവാട് വീട്ടിറങ്ങി. നടന്ന് നടന്ന് എടാട്ട് ദേശത്തെ കേളൻകുളത്തിൽ വീണ് മരിച്ചു.

പെരിയാട്ട് തറവാട്ടിൽ പിന്നീട് പല അനിഷ്ട സംഭവങ്ങൾ ഉണ്ടാവുകയും പ്രശ്ന ചിന്ത നടത്തിയപ്പോൾ മരണപ്പെട്ട കന്യക ദൈവക്കരുവായി മാറിയതായും കന്യകയുടെ ഇതിനെല്ലാം കോപമാണ് കാരണമെന്നും മനസിലാക്കുന്നു. ഇതിനെതുടർന്ന് കന്യകയ്ക്ക് തെയ്യക്കോലം കല്പ്പിച്ചു നൽകി കേളൻകുളങ്ങര ഭഗവതി എന്ന പേരിൽ കെട്ടിയാടിക്കാൻ ആരംഭിച്ചു.

കേളൻകുളങ്ങര ഭഗവതി തെയ്യം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

കേളൻകുളങ്ങര ഭഗവതി തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

കേളൻകുളങ്ങര ഭഗവതി തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: വെള്ളൂർ ചാമക്കാവ്.

കേളൻകുളങ്ങര ഭഗവതി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?