ഹോം › തെയ്യം ഐതിഹ്യങ്ങൾ › ഇളംകോലം

ഇളംകോലം

Ilamkolam Theyyam

ഇളകോലം ഒരു പ്രത്യേക തെയ്യക്കോലമല്ല.പുരുഷ തെയ്യങ്ങളുടെ വെള്ളാട്ടത്തിന് സമാനമായി വലിയ മുടി ധരിക്കുന്ന ചില തെയ്യങ്ങൾക്ക് ഉള്ള ഒരു ചടങ്ങ് ആണ് ഇളംകോലം. പ്രധാനമായും തായിപരദേവത, മരക്കലത്തമ്മ, മൂത്ത ഭഗവതി, ക്ഷേത്രപാലകൻ എന്നീ തെയ്യങ്ങൾക്കാണ് ഇളംകോലം കെട്ടിയാടാറുള്ളത്. കണ്ണൂർ ജില്ലയിലെ പഴയങ്ങാടി പുഴയ്ക്ക് തെക്കോട്ടുള്ള സ്ഥലങ്ങളിലാണ് കൂടുതലായും ഇളംകോലം ഉണ്ടാകാറുള്ളത്. പുഴയ്ക്ക് വടക്ക് ചുരുക്കം ചില സ്ഥാനങ്ങളിൽ മാത്രമേ ഈ ചടങ്ങ് കണ്ടു വരാറുള്ളൂ.

വലിയ മുടി ധരിച്ച കോലം അരങ്ങിലെത്തുന്നതിന്റെ തലേ ദിവസം രാത്രിയാണ് സാധാരണയായി ഇളംകോലത്തിന്റെ സമയം. ചട്ടമുടി ധരിച്ച് വളരെ ചടുലമായ ചുവടുകളോടെയാണ് ഇളംകോലം അരങ്ങേറാറ്.

ഇളംകോലം തെയ്യം തീയതികൾ 2026-27

Ilamkolam dates in the theyyam calendar

ഇളംകോലം തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

ഇളംകോലം തെയ്യം എപ്പോഴാണ്?

ഇളംകോലം തെയ്യമുള്ള 7 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് കുതിരുമ്മൽ ചിറമ്മൽ വയനാട്ടു കുലവൻ ക്ഷേത്രം കളിയാട്ടം — 19/12/26 – 20/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

ഇളംകോലം തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: കൊളച്ചേരി ചാത്തമ്പള്ളി കാവ്, മുള്ളൂൽ പുതിയ ഭഗവതി ക്ഷേത്രം.

ഇളംകോലം തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?