ഹോം › തെയ്യം ഐതിഹ്യങ്ങൾ › തീച്ചാമുണ്ഡി / ഒറ്റക്കോലം

തീച്ചാമുണ്ഡി / ഒറ്റക്കോലം

Theechamundi / Ottakkolam Theyyam

വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശനമാണ് തീച്ചാമുണ്ഡി അല്ലെങ്കിൽ ഒറ്റക്കോലം എന്ന് അറിയപ്പെടുന്നത്. ഹിരണ്യകശിപുവിനെ വധിക്കാൻ അവതരിച്ച നരസിംഹ ഭഗവാന്റെ ചൈതന്യമാണ് വിഷ്ണുമൂർത്തി തെയ്യം എന്നാണ് വിശ്വാസം. ഹിരണ്യ കശിപുവിനെ വധിച്ച ശേഷം നരസിംഹ ഭഗവാൻ അഗ്നി ശുദ്ധി വരുത്തിയെന്നും ഈ പുരാവൃത്തത്തെ അനുസ്മരിക്കാനാണ് വിഷ്ണുമൂർത്തി തെയ്യം അഗ്നിപ്രവേശനം ചെയ്യുന്നത് എന്നുമാണ് വിശ്വസിക്കപ്പെടുന്നത്.എന്നാൽ മഹാവിഷ്ണുവിന്റെ നരസിംഹരൂപത്തെ പരിഹസിച്ച അഗ്നി ഭഗവാനെ നരസിംഹം പ്രഹരിച്ചുവെന്നും അതാണ് തീച്ചാമുണ്ഡി തെയ്യത്തിലൂടെ ആവിഷ്കരിക്കപ്പെടുന്നതെന്നും ഒരു പുരാവൃത്തവും നിലവിലുണ്ട്.

വിഷ്ണുമൂർത്തിയോട് സാമ്യമുള്ള രൂപം തന്നെയാണ് തീച്ചാമുണ്ഡിക്കും ഉണ്ടാവാറ്. എന്നാൽ മേലേരിയുടെ ചൂടിൽ നിന്ന് സംരക്ഷണം നൽകാൻ വേണ്ടി തീച്ചാമുണ്ഡിക്ക് കുരുത്തോല കൊണ്ടുള്ള ഉട കൂടുതലായി ഉണ്ടാവാറുണ്ട്.
വിഷ്ണുമൂർത്തിക്ക് സ്ഥാനമുള്ള എല്ലാ കാവുകളിലും അഗ്നി പ്രവേശനമെന്ന ചടങ്ങ് ഉണ്ടാകണമെന്നില്ല. അതേ സമയം എല്ലാ വർഷവും തീച്ചാമുണ്ഡി കെട്ടിയാടുന്ന കാവുകളും ഉണ്ട്.

രാത്രി നടക്കുന്ന തോറ്റം, പുലർച്ചെ കോലത്തിന്റെ പുറപ്പാടും അഗ്നി പ്രവേശനവും എന്നതാണ് സാധാരണയായി തീച്ചാമുണ്ഡിയുടെ ചടങ്ങുകളുടെ സമയക്രമം.

തീച്ചാമുണ്ഡി / ഒറ്റക്കോലം തെയ്യം തീയതികൾ 2026-27

Theechamundi / Ottakkolam dates in the theyyam calendar

തീച്ചാമുണ്ഡി / ഒറ്റക്കോലം തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

തീച്ചാമുണ്ഡി / ഒറ്റക്കോലം തെയ്യം എപ്പോഴാണ്?

തീച്ചാമുണ്ഡി / ഒറ്റക്കോലം തെയ്യമുള്ള 6 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് കാങ്കോൽ തെക്കൻ കരിയാത്തൻ കോട്ടം കളിയാട്ടം — 20/12/26 – 23/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

തീച്ചാമുണ്ഡി / ഒറ്റക്കോലം തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: ചെറുവത്തൂർ കാടങ്കോട് കൊട്ടാരംവാതുക്കൽ, കനകത്തൂർ കൂർമ്പ കാവ്, കാരിയിൽ ആലിൻകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രം, കയ്യൂർ ആലയിൽ ഭഗവതി ക്ഷേത്രം, കുഞ്ഞിപ്പുളിക്കാൽ വിഷ്ണുമൂർത്തി ക്ഷേത്രം, പട്ടുവം വടക്കേ കാവ്.

തീച്ചാമുണ്ഡി / ഒറ്റക്കോലം തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശനമാണ് തീച്ചാമുണ്ഡി അല്ലെങ്കിൽ ഒറ്റക്കോലം എന്ന് അറിയപ്പെടുന്നത്. ഹിരണ്യകശിപുവിനെ വധിക്കാൻ അവതരിച്ച നരസിംഹ ഭഗവാന്റെ ചൈതന്യമാണ് വിഷ്ണുമൂർത്തി തെയ്യം എന്നാണ് വിശ്വാസം. ഹിരണ്യ കശിപുവിനെ വധിച്ച ശേഷം നരസിംഹ ഭഗവാൻ അഗ്നി ശുദ്ധി വരുത്തിയെന്നും ഈ പുരാവൃത്തത്തെ അനുസ്മരിക്കാനാണ് വിഷ്ണുമൂർത്തി തെയ്യം അഗ്നിപ്രവേശനം ചെയ്യുന്നത് എന്നുമാണ് വിശ്വസിക്കപ്പെടുന്നത്.എന്നാൽ മഹാവിഷ്ണുവിന്റെ നരസിംഹരൂപത്തെ പരിഹസിച്ച അഗ്നി ഭഗവാനെ നരസിംഹം…