ഹോം › തെയ്യം ഐതിഹ്യങ്ങൾ › പൊട്ടൻ തെയ്യം

പൊട്ടൻ തെയ്യം

Pottan Theyyam Theyyam

പൊട്ടൻ തെയ്യം

തെയ്യം അനുഷ്ടാനത്തിലെ സാമൂഹിക വിമർശനത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് പൊട്ടൻ തെയ്യം. പുലയ സമുദായത്തിന്റെ കുല ദൈവമായി ആരാധിക്കപ്പെടുന്ന പൊട്ടൻ തെയ്യം മറ്റു പല സമുദായങ്ങളാലും ആരാധിക്കപ്പെടുന്ന ദേവതയാണ്. ജാതീയതയ്ക്ക് എതിരെയുള്ള ശക്തമായ വിമർശനങ്ങളാണ് പൊട്ടൻ തെയ്യം ഭക്തരോട് പറയുന്ന മൊഴികൾ.

ശങ്കരാചാര്യർ രചിച്ച മനീഷപഞ്ചകം എന്ന കൃതിയിൽ വിവരിക്കുന്ന സംഭവമാണ് പൊട്ടൻ തെയ്യത്തിന്റെ പുരാവൃത്തമായി കൂടുതൽ പ്രചാരത്തിൽ ഉള്ളത്. ഒരിക്കൽ തലക്കാവേരിയിലേക്കുള്ള യാത്രയ്ക്കിടയിൽ ശങ്കരാചാര്യരുടെ മുന്നിൽ പരമശിവൻ ചണ്ഡാള വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ഒരു വാഗ്വാദത്തിലൂടെ ജാതിയുടെ നിരർത്‌ഥകത ശങ്കരാചാര്യർക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയും ചെയ്തത്രെ. ചണ്ഡാള വേഷത്തിൽ വന്ന ശിവനാണ് പൊട്ടൻ തെയ്യമായി ആരാധിക്കപ്പെടുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഈ സംഭവം നടന്നത് കണ്ണൂർ ജില്ലയിലെ ചെറുപുഴയ്ക്ക് അടുത്തുള്ള പുളിങ്ങോം എന്ന പ്രദേശത്ത് ആണെന്നാണ് പുരാവൃത്തം. ഇവിടെയാണ്‌ പൊട്ടൻ തെയ്യത്തിന്റെ ആരൂഢ സ്ഥാനമായ സ്ഥിതി ചെയ്യുന്നത്. കയ്യത്ത് കോട്ടം, മുയ്യത്ത് കോട്ടം, കാവുമ്പായി കോട്ടം തുടങ്ങി എട്ട് കോട്ടങ്ങളിലും കാളകാട്ട്, കാട്ടുമാടം എന്നിങ്ങനെ പതിനെട്ടു സമ്പ്രദായങ്ങളിലും പൊട്ടൻ തെയ്യം സ്ഥാനം നേടിയിരിക്കുന്നതായി തോറ്റത്തിൽ പറയുന്നു.

പുലചാമുണ്ഡി, പുലപൊട്ടൻ, പുലമാരുതൻ എന്നീ തെയ്യങ്ങളെ കോലത്തിൻമേൽ കോലമായാണ് കെട്ടിയാടിക്കാറ്. ആദ്യം നന്ദി സങ്കല്പത്തിലുള്ള പുലമാരുതനാണ് അരങ്ങിലെത്തുക. പിന്നീട് മുഖപ്പാള മാറ്റി കുരുത്തോല ധരിച്ച് പൊട്ടൻ തെയ്യമായി മാറും. അതിന് ശേഷമാണ് അഗ്നി പ്രവേശനം നടക്കുക. അവസാനമായി സ്ത്രീരൂപത്തിലുള്ള മുഖപ്പാളയാണ് ധരിച്ച് പാർവതി സങ്കല്പത്തിൽ ഉള്ള പുലചാമുണ്ഡിയായി മാറും.

മനീഷ പഞ്ചകത്തിൽ പറയുന്ന സംഭവമല്ലാതെ അലങ്കാരൻ എന്ന പുലയ യുവാവിന്റെ കഥയും പൊട്ടൻ തെയ്യത്തിന്റെ ഐതിഹ്യമായി നിലവിലുണ്ട്. തീയിൽ ഇട്ടു കൊന്ന അലങ്കാരൻ എന്ന യുവാവാണ് പൊട്ടൻ തെയ്യമായി മാറിയതെന്നും അതിനെ അനുസ്മരിക്കാനാണ് പൊട്ടൻ തെയ്യത്തിന് മേലേരിയെന്നും ഒരു വാദമുണ്ട്.

പൊട്ടൻ തെയ്യം തെയ്യം തീയതികൾ 2026-27

Pottan Theyyam dates in the theyyam calendar

പൊട്ടൻ തെയ്യം തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

പൊട്ടൻ തെയ്യം തെയ്യം എപ്പോഴാണ്?

പൊട്ടൻ തെയ്യം തെയ്യമുള്ള 11 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് തൃക്കരിപ്പൂർ കണ്ണമംഗലം കഴകം തട്ടിനുതാഴെ കളിയാട്ടം — 07/12/26 – 08/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

പൊട്ടൻ തെയ്യം തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: കാളകാട്ട് ഇല്ലം, പടന്നക്കാട് വലിയ വീട് തറവാട്.

പൊട്ടൻ തെയ്യം തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

തെയ്യം അനുഷ്ടാനത്തിലെ സാമൂഹിക വിമർശനത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് പൊട്ടൻ തെയ്യം. പുലയ സമുദായത്തിന്റെ കുല ദൈവമായി ആരാധിക്കപ്പെടുന്ന പൊട്ടൻ തെയ്യം മറ്റു പല സമുദായങ്ങളാലും ആരാധിക്കപ്പെടുന്ന ദേവതയാണ്. ജാതീയതയ്ക്ക് എതിരെയുള്ള ശക്തമായ വിമർശനങ്ങളാണ് പൊട്ടൻ തെയ്യം ഭക്തരോട് പറയുന്ന മൊഴികൾ.