ഹോം › തെയ്യം ഐതിഹ്യങ്ങൾ › ബാലി / നെടുബാലിയൻ

ബാലി / നെടുബാലിയൻ

Bali / Nedubaliyan Theyyam

ബാലി / നെടുബാലിയൻ

രാമായണ കഥയിലെ വാനര രാജാവായ ബാലി തന്നെയാണ് നിടുബാലിയൻ ദൈവമായി തെയ്യത്തിൽ ആരാധിക്കപ്പെടുന്നത്. ബാലി വടക്കേ മലബാറിലേക്ക് എത്തിച്ചേർന്നതിന്റെ കഥ ഇപ്രകാരമാണ്. സാക്ഷാൽ ശ്രീരാമന്റെ കൈയാൽ വധിക്കപ്പെട്ട ബാലിക്ക് വടുക രാജാവ് തന്റെ കൊട്ടാരത്തിൽ സ്ഥാനം നൽകി ആരാധിച്ചിരുന്നുവത്രെ. പയ്യന്നൂരിന് അടുത്ത് എരമത്ത് നിന്ന് വടുക രാജാവിന്റെ കൊട്ടാരത്തിലേക്ക് ഒരിക്കൽ ജോലിക്ക് പോയ മണ്ണുമ്മൽ വിശ്വകർമ്മാവിന്റെ ഭക്തിയിൽ സംപ്രീതനായ ബാലി വിശ്വകർമ്മാവിനോടൊപ്പം എരമത്തേക്ക് എഴുന്നള്ളുകയായിരുന്നു. മണ്ണുമ്മൽ പടിഞ്ഞാറ്റ ആരൂഢമാക്കിയ ബാലി പിന്നീട് വടക്കേ മലബാറിലെ വിശ്വകർമ്മജരുടെ കുലദൈവമായി മാറി.

ബാലിയുടെ ആരൂഢ സ്ഥാനമായ മണ്ണുമ്മൽ പടിഞ്ഞാറ്റയിലും പിന്നീട് സ്ഥാനം നേടിയ ചില കാവുകളിലും ബാലി തെയ്യം പൂമുടിയാണ് ധരിക്കാറ്, മറ്റെല്ലാ കാവുകളിലും കിരീടമുടിയും. ഹനുമാൻ കണ്ണിട്ടെഴുത്ത് എന്ന മുഖത്തെഴുത്താണ് ബാലിക്ക് പ്രധാനമായും എഴുതാറ്. രാത്രി അരങ്ങിലെത്തുന്ന വെള്ളാട്ടം, തുടർന്ന് ദീർഘമായ തോറ്റം, പിറ്റേ ദിവസം പുലർച്ചെയോ രാവിലെയോ തെയ്യക്കോലത്തിന്റെ പുറപ്പാട് എന്നിങ്ങനെയാണ് സാധാരണയായി ബാലി തെയ്യത്തിന്റെ രീതി.

ബാലി / നെടുബാലിയൻ തെയ്യം തീയതികൾ 2026-27

Bali / Nedubaliyan dates in the theyyam calendar

ബാലി / നെടുബാലിയൻ തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

ബാലി / നെടുബാലിയൻ തെയ്യം എപ്പോഴാണ്?

ബാലി / നെടുബാലിയൻ തെയ്യമുള്ള 6 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് കണ്ണോം വടക്കത്തി ഭഗവതി ക്ഷേത്രം (ആനക്കോട്ടം) കളിയാട്ടം — 04/12/26 – 06/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

ബാലി / നെടുബാലിയൻ തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: കണ്ണോം വടക്കത്തി ഭഗവതി ക്ഷേത്രം (ആനക്കോട്ടം), കൊളങ്ങരത്ത് വളപ്പിൽ ഗുളിയാങ്ങ ഭഗവതി ക്ഷേത്രം.

ബാലി / നെടുബാലിയൻ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

രാമായണ കഥയിലെ വാനര രാജാവായ ബാലി തന്നെയാണ് നിടുബാലിയൻ ദൈവമായി തെയ്യത്തിൽ ആരാധിക്കപ്പെടുന്നത്. ബാലി വടക്കേ മലബാറിലേക്ക് എത്തിച്ചേർന്നതിന്റെ കഥ ഇപ്രകാരമാണ്. സാക്ഷാൽ ശ്രീരാമന്റെ കൈയാൽ വധിക്കപ്പെട്ട ബാലിക്ക് വടുക രാജാവ് തന്റെ കൊട്ടാരത്തിൽ സ്ഥാനം നൽകി ആരാധിച്ചിരുന്നുവത്രെ. പയ്യന്നൂരിന് അടുത്ത് എരമത്ത് നിന്ന് വടുക രാജാവിന്റെ കൊട്ടാരത്തിലേക്ക് ഒരിക്കൽ ജോലിക്ക് പോയ മണ്ണുമ്മൽ വിശ്വകർമ്മാവിന്റെ ഭക്തിയിൽ സംപ്രീതനായ ബാലി വിശ്വകർമ്മാവിനോടൊപ്പം എരമത്തേക്ക്…