പട്ടുവം വടക്കേ കാവ്
Pattuvam Vadakke Kavu

സ്ഥലം: പട്ടുവം, തളിപ്പറമ്പ്
മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക
കളിയാട്ടം: Kumbham 16
പട്ടുവം നാടിന്റെ ദേശ ദേവതാ സ്ഥാനമുള്ള പഞ്ചുരുളിയുടെ കോലത്ത് നാട്ടിലെ ആരൂഢ സ്ഥാനമാണ് പട്ടുവം വടക്കേക്കാവ്. തുളുനാട്ടിൽ നിന്ന് വന്ന പഞ്ചുരുളിക്ക് അന്ന് ദേശാധികാരമുണ്ടായിരുന്ന കുളൂൽ മാതാവ് അനുവദിച്ചു കൊടുത്തതാണ് പട്ടുവം വടക്കേക്കാവിലെ സ്ഥാനം എന്നാണ് ഐതിഹ്യം.
പട്ടുവം വലിയ മതിലകം, കുഞ്ഞിമതിലകം,വടക്കേക്കാവ് എന്നീ സ്ഥാനങ്ങളിലെ കളിയാട്ടങ്ങൾ ഒരുമിച്ചാണ് നടക്കാറുള്ളത്. എല്ലാ വർഷവും കുംഭം പതിനാറിനാണ് പഞ്ചുരുളിയുടെ തെയ്യം അരങ്ങിലെത്തുക. തെയ്യങ്ങളിൽ വെച്ച് ഏറ്റവും വൃതശുദ്ധിയോടെ കെട്ടിയാടപ്പെടുന്ന തെയ്യമാണ് പട്ടുവം വടക്കേക്കാവിലെ പഞ്ചുരുളി.
മലയ സമുദായത്തിൽ പെട്ട പട്ടുവം പെരുമലയൻ എന്ന ആചാര സ്ഥാനം ലഭിച്ചയാൾക്ക് മാത്രമേ വടക്കേക്കാവിൽ പഞ്ചുരുളിയുടെ കോലം ധരിക്കാൻ അവകാശമുള്ളൂ. 41 നാൾ നീണ്ടു നിൽക്കുന്ന കഠിനമായ വൃതാനുഷ്ടാനങ്ങൾക്ക് ശേഷമാണ് പട്ടുവം പെരുമലയൻ പഞ്ചുരുളിയുടെ കോലം ധരിക്കുക.
പട്ടുവം വടക്കേ കാവ് കളിയാട്ടം തീയതികൾ 2026-27
ഇതുവരെ ഒന്നും ചേർത്തിട്ടില്ല.
ഇവിടെ കെട്ടിയാടുന്ന തെയ്യങ്ങൾ
- പഞ്ചുരുളി Panchuruli Theyyam
- തീച്ചാമുണ്ഡി / ഒറ്റക്കോലം Theechamundi / Ottakkolam Theyyam
- രക്ത ചാമുണ്ഡി Raktha Chamundi Theyyam
കൂടുതൽ
പതിവ് ചോദ്യങ്ങൾ
പട്ടുവം വടക്കേ കാവ് എവിടെയാണ്?
പട്ടുവം, തളിപ്പറമ്പ്, കണ്ണൂർ ജില്ല. ഗൂഗിൾ മാപ്പ് ലിങ്ക് ഈ പേജിലുണ്ട്.
When is the kaliyattam at Pattuvam Vadakke Kavu?
The kaliyattam is usually held around Kumbham 16. Check with the kavu for this season's dates.
പട്ടുവം വടക്കേ കാവ്-ൽ കെട്ടിയാടുന്ന തെയ്യങ്ങൾ ഏതൊക്കെ?
പഞ്ചുരുളി, തീച്ചാമുണ്ഡി / ഒറ്റക്കോലം, രക്ത ചാമുണ്ഡി.
