തായിനേരി കുറിഞ്ഞി ക്ഷേത്രം
Thayineri Kurinji Kshethram

സ്ഥലം: തായിനേരി,കുറിഞ്ഞി
മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക
കളിയാട്ടം: Makaram 27 – Kumbham 1
പയ്യന്നൂരിന് അടുത്ത് തായിനേരിയിൽ സ്ഥിതി ചെയ്യുന്ന കുറിഞ്ഞി ക്ഷേത്രം കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രശസ്തമായ തെയ്യക്കാവുകളിൽ ഒന്നാണ്. കുറിഞ്ഞി മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ കാവിലെ പ്രധാന ദേവത പൂമാല ഭഗവതിയാണ്. പയ്യന്നൂർ പ്രദേശത്തെ ഏറ്റവും ജനബാഹുല്യമാർന്ന കളിയാട്ടങ്ങളിൽ ഒന്നാണ് കുറിഞ്ഞിയിലേത്.
പണ്ടൊരിക്കൽ തായിനേരി പ്രദേശത്തെ പുന്നയ്ക്കൻ തറവാട്ടിലെ ഒരു കാർണവർ ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥാനത്ത് ഒരു കുറിഞ്ഞിയുടെ തൈ വെച്ചുപിടിപ്പിച്ചത്രേ. അധികം താമസിക്കാതെ ഈ തൈയിൽനിന്നും മുളകൾ പൊട്ടി ആ പ്രദേശമാകെ കുറിഞ്ഞി തൈകളാൽ സമൃദ്ധമാകുകയും കാർണവർ തൈ നട്ട ഭാഗത്തെ ദേവസ്ഥാനമായി കല്പിച്ച് അവിടെ ക്ഷേത്രം പണിയുകയും ചെയ്തുവെന്നാണ് വിശ്വാസം.
എല്ലാ വർഷവും മലയാള മാസം മകരം 27 മുതൽ കുംഭം 1 വരെ നടക്കുന്ന കളിയാട്ടത്തിൽ പൂമാരുതൻ, വിഷ്ണുമൂർത്തിയുടെ ഒറ്റക്കോലം, രക്തചാമുണ്ഡി എന്നീ തെയ്യക്കോലങ്ങളാണ് ഇവിടുത്തെ കളിയാട്ടത്തിന് കെട്ടിയാടിക്കാറ്. ഒറ്റക്കോലത്തിന് ഒരുക്കുന്ന വലിയ മേലേരി കുറിഞ്ഞിയിലെ പ്രത്യേകതയാണ്. കളിയാട്ടത്തിന്റെ അവസാനം കുറിഞ്ഞി ക്ഷേത്രത്തിൽ നടക്കാറുള്ള വെടിക്കെട്ട് വടക്കേ മലബാറിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ടുകളിൽ ഒന്നാണ്.
തായിനേരി കുറിഞ്ഞി ക്ഷേത്രം കളിയാട്ടം തീയതികൾ 2026-27
- തായിനേരി കുറിഞ്ഞി ക്ഷേത്രം കളിയാട്ടം Thayineri Kurinji Kshethram Kaliyattam
10/02/27 – 13/02/27 · തായിനേരി, പയ്യന്നൂർ
കാവ്: തായിനേരി കുറിഞ്ഞി ക്ഷേത്രം
തെയ്യങ്ങൾ: പൂമാരുതൻ, മടയിൽ ചാമുണ്ഡി, തീച്ചാമുണ്ഡി / ഒറ്റക്കോലം
ഇവിടെ കെട്ടിയാടുന്ന തെയ്യങ്ങൾ
- പൂമാരുതൻ Poomaruthan Theyyam
- മടയിൽ ചാമുണ്ഡി Madayil Chamundi Theyyam
- തീച്ചാമുണ്ഡി / ഒറ്റക്കോലം Theechamundi / Ottakkolam Theyyam
കൂടുതൽ
പതിവ് ചോദ്യങ്ങൾ
തായിനേരി കുറിഞ്ഞി ക്ഷേത്രം എവിടെയാണ്?
തായിനേരി,കുറിഞ്ഞി, കണ്ണൂർ ജില്ല. ഗൂഗിൾ മാപ്പ് ലിങ്ക് ഈ പേജിലുണ്ട്.
തായിനേരി കുറിഞ്ഞി ക്ഷേത്രം കളിയാട്ടം എപ്പോഴാണ്?
അടുത്ത കളിയാട്ടം: 10/02/27 – 13/02/27. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.
തായിനേരി കുറിഞ്ഞി ക്ഷേത്രം-ൽ കെട്ടിയാടുന്ന തെയ്യങ്ങൾ ഏതൊക്കെ?
പൂമാരുതൻ, മടയിൽ ചാമുണ്ഡി, തീച്ചാമുണ്ഡി / ഒറ്റക്കോലം.
