ഹോം › തെയ്യം കാവുകൾ › കണ്ണൂർ › കനകത്തൂർ കൂർമ്പ കാവ്

കനകത്തൂർ കൂർമ്പ കാവ്

Kanakathur Koormba Kavu

കനകത്തൂർ കൂർമ്പ കാവ്

സ്ഥലം: ബർണശ്ശേരി, കണ്ണൂർ

മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക

കളിയാട്ടം: Kumbham 11 (Thalappoli), Kumbham 26 (Thira) – Kumbham 14(Thalappoli), Meenam 1 (Thira)

വടക്കേ മലബാറിലെ കൂറുമ്പ കാവുകളുടെ ആരൂഢ സ്ഥാനമായി അറിയപ്പെടുന്ന കാവാണ് കാനത്തൂർ കൂറുമ്പ കാവ്. കണ്ണൂർ ജില്ലയിൽ കണ്ണൂർ നഗരത്തിന് തൊട്ടടുത്തായി കന്റോൺമെന്റ് ഏരിയയിലാണ് കാവ് സ്ഥിതി ചെയ്യുന്നത്. കൊടുങ്ങല്ലൂരിൽ ആരൂഢമുറപ്പിച്ച ശേഷമുള്ള കൂറുമ്പയുടെ വടക്കോട്ടേക്കുള്ള സഞ്ചാരത്തിനിടെ കാനത്തൂരിൽ എത്തിച്ചേരുകയും ഇവിടെ സ്ഥാനം നേടുകയും ചെയ്തു എന്നാണ് ഐതിഹ്യത്തിൽ പറയുന്നത്. കൂറുമ്പയ്‌ക്ക് ആദ്യമായി ആയത്താർ (കൂറുമ്പയുടെ സ്ഥാനികൻ) ഉണ്ടാകുന്നതും കാനത്തൂർ കാവിലാണ്. വടക്കേ മലബാറിലെ ആദി കൂറുമ്പക്കാവായ കാനത്തൂരിൽ പിൽക്കാലത്ത് അണ്ടല്ലൂർ കാവിലെ ദൈവത്താറിനും സ്ഥാനം ലഭിച്ചു എന്ന യാദൃശ്ചികതയും ഇവിടെയുണ്ട്. കാനത്തൂർ കാവിന്റെ ഊരായ്മ അവകാശമുള്ള തറവാട്ടംഗങ്ങളായ ചിലർ പണ്ടൊരിക്കൽ അണ്ടല്ലൂർ കാവിൽ തിറ കാണാൻ പോയെന്നും അണ്ടല്ലൂർ ദൈവത്താറും പരിവാരങ്ങളും അവരുടെ കൂടെ കാനത്തൂരിലേക്ക് എഴുന്നള്ളിയെന്നുമാണ് ഇതിനു പിറകിലെ ഐതിഹ്യവും. അതുകൊണ്ട് തന്നെ അണ്ടല്ലൂർ കാവിൽ കെട്ടിയാടുന്ന എല്ലാ തെയ്യങ്ങളും കാനത്തൂർ കാവിലും കാണാൻ സാധിക്കും. എല്ലാ വർഷവും കുംഭം - മീനമാസങ്ങളിലായാണ് കാനത്തൂർ കാവിലെ ഉത്സവങ്ങൾ നടക്കാറുള്ളത്. താലപ്പൊലി ഉത്സവത്തിൽ വിഷ്ണുമൂർത്തിക്ക് (തീച്ചാമുണ്ഡി) മാത്രമേ ഇവിടെ കെട്ടിക്കോലം ഉണ്ടാവാറുള്ളൂ. എന്നാൽ തിറ ഉത്സവത്തിൽ അണ്ടല്ലൂർ ദൈവത്താർ അടക്കം പതിനഞ്ചോളം തെയ്യങ്ങൾ കെട്ടിയാടാറുണ്ട്.

താലപ്പൊലി ഉത്സവം - കുംഭം 11 മുതൽ 14 വരെ
തിറ ഉത്സവം - കുംഭം 26 മുതൽ മീനം 1 വരെ

കനകത്തൂർ കൂർമ്പ കാവ് കളിയാട്ടം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

ഇവിടെ കെട്ടിയാടുന്ന തെയ്യങ്ങൾ

കൂടുതൽ

പതിവ് ചോദ്യങ്ങൾ

കനകത്തൂർ കൂർമ്പ കാവ് എവിടെയാണ്?

ബർണശ്ശേരി, കണ്ണൂർ, കണ്ണൂർ ജില്ല. ഗൂഗിൾ മാപ്പ് ലിങ്ക് ഈ പേജിലുണ്ട്.

When is the kaliyattam at Kanakathur Koormba Kavu?

The kaliyattam is usually held around Kumbham 11 (Thalappoli), Kumbham 26 (Thira) – Kumbham 14(Thalappoli), Meenam 1 (Thira). Check with the kavu for this season's dates.

കനകത്തൂർ കൂർമ്പ കാവ്-ൽ കെട്ടിയാടുന്ന തെയ്യങ്ങൾ ഏതൊക്കെ?

തീച്ചാമുണ്ഡി / ഒറ്റക്കോലം, നാഗകന്യക / നാഗകന്നി, അണ്ടല്ലൂർ ദൈവത്താർ.