ഹോം › തെയ്യം കാവുകൾ › കണ്ണൂർ › കുന്നത്തൂർ പാടി മുത്തപ്പൻ മടപ്പുര

കുന്നത്തൂർ പാടി മുത്തപ്പൻ മടപ്പുര

Kunnathur Padi Muthappan Madappura

കുന്നത്തൂർ പാടി മുത്തപ്പൻ മടപ്പുര

സ്ഥലം: കുന്നത്തൂർ, പയ്യാവൂർ

മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക

കളിയാട്ടം: Dhanu 2 – Makaram 2

മുത്തപ്പന്റെ ആരൂഢമാണ് കുന്നത്തൂർ പാടി. കേരളത്തിലെ കണ്ണൂർ ജില്ലയിൽ, സഹ്യപർവ്വതത്തിലെ ഉടുമ്പമലയിൽ, കടൽനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലായാണ്‌‍ കുന്നത്തൂർ പാടി സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ കുന്നത്തൂർ പാടി ഉത്സവം ഇവിടെയാണ് നടക്കുന്നത്. ഇവിടെ മുത്തപ്പനായി ക്ഷേത്രം ഇല്ല. പ്രകൃതിദത്തമായ അന്തരീക്ഷത്തിലാണ് ഉത്സവം നടക്കുന്നത്. കൊഴിഞ്ഞ ഇലകളും ഒരു വസന്തവും മലയും ഉരുളൻ പാറക്കകല്ലുകളും വനവും പനമരങ്ങളും തനിക്ക് ധാരാളമാണെന്ന് മുത്തപ്പൻ ഓർമ്മിപ്പിക്കുന്നതു കൊണ്ടാണ് ഇത്. മുത്തപ്പന്റെ പരമ്പരയായ മന്നനാർ രാജവംശത്തിന്റെ രാജ്യാധികാരത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ പ്രദേശം. 1902-ൽ മുത്തപ്പന്റെ വംശത്തിലുള്ള ഈ രാജവംശത്തിലെ അവസാന രാജാവായ കുഞ്ഞിക്കേളപ്പൻ മന്നനാർ കൊല്ലപ്പെടുകയും ബ്രിട്ടീഷ് സർക്കാർ ഈ രാജവംശത്തിന്റെ സ്വത്ത് കണ്ട് കെട്ടുകയും ചെയ്തതോടെ മന്നനാരുടെ സാമന്തനായ കരക്കാട്ടിടം നായനർക്ക് കുന്നത്തൂർ പാടി നടത്തിപ്പിന് അവകാശം ലഭിച്ചു എന്നുമാണ് ചരിത്രം.

കുന്നത്തൂർ പാടി മുത്തപ്പൻ മടപ്പുര കളിയാട്ടം തീയതികൾ 2026-27

ഇവിടെ കെട്ടിയാടുന്ന തെയ്യങ്ങൾ

കൂടുതൽ

പതിവ് ചോദ്യങ്ങൾ

കുന്നത്തൂർ പാടി മുത്തപ്പൻ മടപ്പുര എവിടെയാണ്?

കുന്നത്തൂർ, പയ്യാവൂർ, കണ്ണൂർ ജില്ല. ഗൂഗിൾ മാപ്പ് ലിങ്ക് ഈ പേജിലുണ്ട്.

കുന്നത്തൂർ പാടി മുത്തപ്പൻ മടപ്പുര കളിയാട്ടം എപ്പോഴാണ്?

അടുത്ത കളിയാട്ടം: 18/12/26 – 15/01/27. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

കുന്നത്തൂർ പാടി മുത്തപ്പൻ മടപ്പുര-ൽ കെട്ടിയാടുന്ന തെയ്യങ്ങൾ ഏതൊക്കെ?

പുരളിമല മുത്തപ്പൻ / തിരുവപ്പന, നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം, മൂലംപെറ്റ ഭഗവതി.