ഹോം › തെയ്യം കലണ്ടർ › ഡിസംബർ 2026 › കുന്നത്തൂർ പാടി മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം

കുന്നത്തൂർ പാടി മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം

Kunnathur Padi Muthappan Madappura Thiruvappana Maholsavam

കുന്നത്തൂർ പാടി മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം

തീയതികൾ: 18/12/26 – 15/01/27

സ്ഥലം: കുന്നത്തൂർ, പയ്യാവൂർ

മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക

മുത്തപ്പന്റെ ആരൂഢമാണ് കുന്നത്തൂർ പാടി. കേരളത്തിലെ കണ്ണൂർ ജില്ലയിൽ, സഹ്യപർവ്വതത്തിലെ ഉടുമ്പമലയിൽ, കടൽനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലായാണ്‌‍ കുന്നത്തൂർ പാടി സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ കുന്നത്തൂർ പാടി ഉത്സവം ഇവിടെയാണ് നടക്കുന്നത്.

ഇവിടെ മുത്തപ്പനായി ക്ഷേത്രം ഇല്ല. പ്രകൃതിദത്തമായ അന്തരീക്ഷത്തിലാണ് ഉത്സവം നടക്കുന്നത്. കൊഴിഞ്ഞ ഇലകളും ഒരു വസന്തവും മലയും ഉരുളൻ പാറക്കകല്ലുകളും വനവും പനമരങ്ങളും തനിക്ക് ധാരാളമാണെന്ന് മുത്തപ്പൻ ഓർമ്മിപ്പിക്കുന്നതു കൊണ്ടാണ് ഇത്.

മുത്തപ്പന്റെ പരമ്പരയായ മന്നനാർ രാജവംശത്തിന്റെ രാജ്യാധികാരത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ പ്രദേശം. 1902 ൽ ഈ രാജവംശത്തിലെ അവസാന രാജാവായ കുഞ്ഞിക്കേളപ്പൻ മന്നനാർ കൊല്ലപ്പെടുകയും ബ്രിട്ടീഷ് സർക്കാർ ഈ രാജവംശത്തിന്റെ സ്വത്ത് കണ്ട് കെട്ടുകയും ചെയ്തതോടെ മന്നനാരുടെ സാമന്തനായ കരക്കാട്ടിടം നായനർക്ക് കുന്നത്തൂർ പാടി നടത്തിപ്പിന് അവകാശം ലഭിച്ചു എന്നുമാണ് ചരിത്രം.

ഒരു മാസം നീണ്ടു നിൽക്കുന്ന ഉത്സവമാണ് ഇവിടുത്തെ പ്രത്യേകത. ഉത്സവകാലത്ത് മാത്രമേ ഇവിടേക്ക് ആൾക്കാർക്ക് പ്രവേശനമുള്ളൂ. ഉത്സവത്തിന്റെ ഒന്നാം ദിവസം പുറംകാല മുത്തപ്പൻ, നാടുവാഴി മുത്തപ്പൻ, പുതിയ മുത്തപ്പൻ, പുരളിമല മുത്തപ്പൻ എന്നീ നാല് മുത്തപ്പൻമാരെയും പിന്നീടുള്ള എല്ലാ ദിവസങ്ങവും രാത്രി നമ്പല മുത്തപ്പനും തുടർന്ന് പുരളിമല മുത്തപ്പനേയും കെട്ടിയാടിക്കും. പുരളിമല മുത്തപ്പന് തന്റെ അമ്മയെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന ദിവസങ്ങളിൽ മാതൃ സ്ഥാനത്തുള്ള മൂലംപെറ്റ ഭഗവതിയുടെ കോലവും ഉണ്ടാകും.

ഈ കളിയാട്ടത്തിലെ തെയ്യങ്ങൾ

ഡിസംബർ 2026 — തെയ്യം

ഡിസംബർ 2026 — തെയ്യം

കൂടുതൽ