പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര
Parassinikadavu Muthappan Madappura

സ്ഥലം: പറശ്ശിനിക്കടവ്
മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക
വടക്കേ മലബാറിലെ ഏറ്റവും പ്രസിദ്ധമായ ആരാധനാലയങ്ങളിൽ ഒന്നാണ് പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര. കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ വളപട്ടണം പുഴയുടെ കരയിലായി സ്ഥിതി ചെയ്യുന്ന ഈ മടപ്പുരയ്ക്ക് ഒട്ടേറെ സവിശേഷതകളുണ്ട്. ഐതിഹ്യ പ്രകാരം മുത്തപ്പൻ തന്റെ ആരൂഢ സ്ഥാനമായ കുന്നത്തൂർ പാടിയിൽ നിന്ന് എയ്ത അമ്പ് തറച്ച സ്ഥലമാണ് പറശ്ശിനിക്കടവ്. അമ്പ് കണ്ടെത്തിയ പ്രദേശവാസികൾ മുത്തപ്പന്റെ ചൈതന്യം തിരിച്ചറിയുകയും ഇവിടെ മുത്തപ്പൻ ആരാധന ആരംഭിക്കുകയും ചെയ്തുവെന്നും പിൽക്കാലത്ത് പറശ്ശിനിക്കടവ് മടപ്പുരയായി ഉയർന്നു വരികയും ചെയ്തു എന്നാണ് പുരാവൃത്തം.
എല്ലാ ദിവസവും നമ്പല മുത്തപ്പന്റെയും (വെള്ളാട്ടം) പുരളിമല മുത്തപ്പന്റെയും (തിരുവപ്പന) തെയ്യക്കോലങ്ങൾ കെട്ടിയാടിക്കുന്ന ഒരേയൊരു മടപ്പുര എന്ന പ്രത്യേകത പറശ്ശിനിക്കടവിനുണ്ട്. എല്ലാ ദിവസവും രാവിലെ നമ്പല മുത്തപ്പനും പുരളിമല മുത്തപ്പനും ഒരുമിച്ചും വൈകീട്ട് നമ്പല മുത്തപ്പൻ മാത്രവും തെയ്യക്കോലത്തിൽ ഭക്തർക്ക് ദർശനം നൽകുന്നു. ഇതുകൂടാതെ വൃശ്ചിക മാസത്തിൽ (ഡിസംബർ) മടപ്പുരയിൽ പുത്തരി ഉത്സവവും മീന മാസത്തിൽ (ഏപ്രിൽ) മടപ്പുരയോട് ചേർന്നുള്ള തറവാട്ടിൽ കൂട്ട കളിയാട്ടവും നടക്കാറുണ്ട്. കൂട്ട കളിയാട്ടത്തിൽ പൊട്ടൻ തെയ്യം, വിഷ്ണുമൂർത്തി, വയനാട്ടു കുലവൻ, കുടിവീരൻ, എളയിടത്ത് ഭഗവതി, ധർമ്മദൈവം എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടുന്നു.
പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര കളിയാട്ടം തീയതികൾ 2026-27
ഇതുവരെ ഒന്നും ചേർത്തിട്ടില്ല.
ഇവിടെ കെട്ടിയാടുന്ന തെയ്യങ്ങൾ
- പുരളിമല മുത്തപ്പൻ / തിരുവപ്പന Puralimala Muthappan / Thiruvappana Theyyam
- നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം Nambala Muthappan / Muthappan Vellattam Theyyam
- കുടിവീരൻ Kudiveeran Theyyam
കൂടുതൽ
പതിവ് ചോദ്യങ്ങൾ
പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര എവിടെയാണ്?
പറശ്ശിനിക്കടവ്, കണ്ണൂർ ജില്ല. ഗൂഗിൾ മാപ്പ് ലിങ്ക് ഈ പേജിലുണ്ട്.
പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര-ൽ കെട്ടിയാടുന്ന തെയ്യങ്ങൾ ഏതൊക്കെ?
പുരളിമല മുത്തപ്പൻ / തിരുവപ്പന, നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം, കുടിവീരൻ.
